18 രാജ്യങ്ങൾ കടന്ന് യുകെയിൽ നിന്ന് ഇന്ത്യയിലേക്കൊരു ബസ് യാത്ര

ബസ് യാത്രകൾ നമ്മുടെ ദൈനംദിന ജീവിതത്തിൽ പുത്തൻ അനുഭവമല്ല. എന്നാൽ 18 രാജ്യങ്ങളിലൂടെയുള്ള ഒരു ബസ് യാത്ര!!!! അത് വ്യത്യസ്തമായൊരു അനുഭവം തന്നെയാകും യാത്രക്കാർക്ക് സമ്മാനിക്കുക.

യൂറോപ്പിൽ നിന്നും ഏഷ്യയിലേക്കാണ് ബസ് യാത്രയന്നുള്ളതാണ് എടുത്തു പറയേണ്ട മറ്റൊരു പ്രതേകത. UK-യിലെ ലണ്ടനിൽ നിന്നും യാത്ര ആരംഭിക്കുന്ന ബസ് 70 ദിവസം കൊണ്ട് 20,000 കിലോമീറ്റർ സഞ്ചരിച്ച് ഇന്ത്യയുടെ തലസ്ഥാന നഗരിയിൽ എത്തിച്ചേരും.

ലണ്ടൻ മുതൽ ഡൽഹി വരെയുള്ള യാത്രക്കിടയിൽ ബസ് കടന്നു പോകുന്ന 18 രാജ്യങ്ങളിലും സ്റ്റോപ്പുകൾ ഉണ്ടാകും. അഡ്വഞ്ചേഴ്സ് ഓവർ‌ലാൻഡാണ് ഈ ഇതിഹാസ ബസ് യാത്രയുടെ അമരക്കാർ. ബസ് റൂട്ട് 2021-ൽ സമാരംഭിക്കുമെന്നാണ് സൂചന.

മോസ്കോ, വിൽനിയസ്, പ്രാഗ്, ബ്രസ്സൽസ്, ഫ്രാങ്ക്ഫർട്ട്, ഗോബി മരുഭൂമി, ഉസ്ബെക്കിസ്ഥാനിലെ പുരാതന നഗരങ്ങളായ താഷ്‌കന്റ്, സമർകണ്ട്, മ്യാൻമറിലെ പഗോഡകൾ തുടങ്ങി 18 രാജ്യങ്ങളിലെ വൈവിധ്യമാർന്ന കാഴ്ചകൾ കണ്ടാസ്വദിക്കാനും ഈ യാത്രയിലൂടെ സാധിക്കും.

Share this news

Leave a Reply

%d bloggers like this: