ഡയബറ്റിസ് ഉണ്ടെങ്കിൽ മോർട്ടഗേജ് പ്രൊട്ടക്ഷൻ കിട്ടാൻ

ഏഷ്യൻ പോപ്പുലേഷനിൽ കൂടുതലായി വന്നു കാണുന്ന ലൈഫ് സ്റ്റൈൽ രോഗമാണ് പ്രമേഹം. ടൈപ്പ് 1, ടൈപ്പ്‌ 2 എന്നിങ്ങനെ രണ്ടു തരമായി ഇത് കാണുമെങ്കിലും മുപ്പതു വയസ്സ് കഴിയുമ്പോൾ മുതൽ  വന്നു കാണുന്ന  ടൈപ്പ് 2 ആണ് ഇവിടുത്തെ മലയാളി പോപ്പുലേഷനിൽ കൂടുതൽ കാണുന്നത്.

പുതുതായി ഒരു വീട് വാങ്ങുമ്പോൾ വളരെ വൈകി പലരും ചിന്തിക്കുന്ന കാര്യമാണ് ലൈഫ് ഇൻഷുറൻസ്. എന്നാൽ ലോൺ ബാങ്ക് അനുവദിക്കണമെങ്കിൽ മോർട്ടഗേജ് പ്രൊട്ടക്ഷൻ എന്ന ലൈഫ് ഇൻഷുറൻസ് അത്യാവശ്യം ആണ് താനും. പൂർണ ആരോഗ്യവാന്മാരായ അപേക്ഷകർക്ക്‌ ഒരു ദിവസം കൊണ്ട് എടുക്കാവുന്ന ലൈഫ് ഇൻഷുറൻസ് ഡയബറ്റിസ് പോലെ കണ്ടിഷൻസ് ഉണ്ടെങ്കിൽ ഒന്നോ അതിൽ കൂടുതൽ മാസങ്ങളോ എടുത്തേക്കാം. ആയതിനാൽ തന്നെ ഇത്തരം മെഡിക്കൽ കണ്ടിഷൻസ് ഉള്ളവർ മോർട്ടഗേജ് അപ്ലിക്കേഷൻ കൊടുക്കുന്ന അവസരത്തിൽ തന്നെ ഈ ഒരു കാര്യം ചിന്തിച്ചാൽ കൊള്ളാം.

ഡയബറ്റിസ് ഉള്ള ആളുകൾക്ക് വരുന്ന എക്സ്ട്രാ പ്രീമിയം 
ഈ രോഗാവസ്ഥയിൽ ഉള്ളവരുടെ റിസ്ക് കൂടുതലായതിനാൽ എല്ലാ ലൈഫ് ഇൻഷുറൻസ് കമ്പനികളും ഇവർക്ക് 50 ശതമാനം മുതൽ 200 ശതമാനം വരെ എക്സ്ട്രാ പ്രീമിയം വാങ്ങി കാണാറുണ്ട്. എന്നാൽ ഈ എക്സ്ട്രാ റേറ്റിംഗ് പൂർണമായും നിങ്ങളുടെ ജി പി മെഡിക്കൽ റിപ്പോർട്ട് അനുസരിച്ചായിരിക്കും. ഏറ്റവും കുറവ് റേറ്റിംഗ് കിട്ടുന്നവരുടെ റിപ്പോർട്ട് ഏകദേശം പറയുന്നത് താഴെ പറയുന്ന പോലെയാകും.

1. നന്നായി കൺട്രോൾ ഉള്ള പ്രമേഹം.
2. Hb A 1C  റീഡിങിൽ ചെറിയ വ്യതിയാനം മാത്രം.
3 ബോഡി വെയിറ്റ് കൺട്രോൾ , ഡയറ്റ്‌ കണ്ട്രോൾ എല്ലാം കണ്ടുവരുന്നു
4 കൃത്യമായ മെഡിക്കേഷൻ ചെയ്യുന്ന ആൾ
5. കൂട്ടത്തിൽ ഹൃദ്രോഗമോ മറ്റനുബന്ധ രോഗങ്ങളോ ഇല്ല.

വളരെ ചുരുക്കം അവസരത്തിൽ വളരെ നന്നായി ഡയബറ്റിസ് കണ്ട്രോൾ ചെയ്യുന്നവര്ക്ക് സാധാരണ നിരക്കിൽ ലൈഫ് ഇൻഷുറൻസ് കിട്ടിയതും കണ്ടിട്ടുണ്ട്.

നിങ്ങളുടെ അപ്ലിക്കേഷൻ ഈ കാര്യങ്ങളെ പറ്റി നല്ല അവഗാഹം ഉള്ള ഒരു അഡ്വൈസർ വഴി ചെയ്യാൻ ശ്രദ്ധിക്കണം. കാരണം പല ഇൻഷുറൻസ് പ്രൊവൈഡേഴ്സ് പല രീതിയിൽ ആണ് ഒരു മെഡിക്കൽ കണ്ടിഷണനെ എക്സ്ട്രാ റേറ്റ് ചെയ്യുന്നത്. നല്ല ഒരു അഡ്വൈസറിനു, അപ്ലിക്കേഷൻ ഏതു ലൈഫ് കമ്പനി മെച്ചമായി കാണും എന്നറിയാനും അത് പോലെ നിങ്ങളെ ഗൈഡ് ചെയ്യാനും കഴിയും. ഇങ്ങിനെ ഉള്ള അപേക്ഷകർ തീർച്ചയായും ബാങ്ക് വഴി തരുന്ന മോർട്ടഗേജ് പ്രൊട്ടക്ഷൻ ഇൻഷുറൻസ് ഒഴിവാക്കുന്നതാണ് നല്ലത് . കാരണം അവർക്കു ഒരൊറ്റ പ്രൊവൈഡർ കോൺട്രാക്ട്  (മിക്കവാറും ഐറിഷ് ലൈഫ് ) മാത്രമേ  കാണൂ .

ഈ വിഷയം സംബന്ധിച്ചു കൂടുതൽ വിവരങ്ങൾക്കായി Joseph Ritesh QFA RPA, സീനിയർ അഡ്വൈസർ, ഫിനാൻഷ്യൽ ലൈഫ് എന്ന വിലാസത്തിൽ ബന്ധപ്പെടുക.
ഫോൺ 0873219098
വെബ്സൈറ്റ് ലിങ്ക് https://financiallife.ie/management/joseph-ritesh

Share this news

Leave a Reply

%d bloggers like this: