കാർഷെഡിൽ ഒരു ചിങ്കണ്ണി; പോലീസ് എത്തി നിമിഷങ്ങൾക്കുള്ളിൽ അതിസാഹസികമായി പിടികൂടി, പിന്നെയാണ് കഥയിലെ ടിസ്റ്റ്!

പല രാജ്യങ്ങളിലെയും പോലീസിന് ലഭിക്കുന്ന ഏറ്റവും സാധാരണമായ കോളുകളിലൊന്നാണ് മൃഗങ്ങളെ രക്ഷപ്പെടുത്തുന്നതിനോ വീടുകളിലും മറ്റും കയറിക്കൂടിയ ജീവികളെ നീക്കം ചെയ്യുന്നതിനോ ഉള്ള അഭ്യർത്ഥനകൾ. ഇത്തരത്തിൽ ഒരു ഫോൺ കഴിഞ്ഞ ദിവസം അമേരിക്കയിലെ പോൾക്ക് കൗണ്ടി ഷെരീഫ്സ് ഓഫീസിൽ ജോലി ചെയ്യുന്ന ഡെപ്യൂട്ടി മാർക്ക് ട്രെക്‌സ്‌ലർക്ക് ലഭിച്ചത്. ഫ്ലോറിഡ ഭാഗത്ത് താമസിക്കുന്ന ഒരു സ്ത്രീയാണ് വിളിച്ചത്. തങ്ങളുടെ അപ്പാർട്മെന്റിനടുത്തുള്ള ഷെഡിൽ ഒരു ചീങ്കണി പെട്ടിട്ടുണ്ട് എന്നായിരുന്നു വിവരം. പാതി തുറന്ന വാതിലിലൂടെ ചീങ്കണ്ണിയെ അവ്യക്തമായി കണ്ടു എന്നും സ്ത്രീ പറഞ്ഞു.

ജനവാസ മേഖലയായതുകൊണ്ട് ആർക്കും ആക്രമണം ഏൽക്കാതിരിക്കാൻ മാർക്ക് ട്രെക്‌സ്‌ലർ ഉടനെ സ്ഥലത്തെത്തി. സസൂക്ഷമം വാതിൽ തുറന്ന് അകത്ത് കടന്ന മാർക്ക് ട്രെക്‌സ്‌ലർ ചീങ്കണ്ണിയെ കണ്ടെത്തി. പക്ഷെ ഒരു പ്രശ്നം ചീങ്കണ്ണി അനങ്ങുന്നില്ല. പിന്നെയാണ് കാര്യം പിടികിട്ടിയത്. സ്വിമ്മിങ് പൂളുകളിലും മറ്റും ഉപയോഗിക്കുന്ന ഊതിവീർപ്പിക്കാവുന്ന ചീങ്കണ്ണിയുടെ മാതൃക കണ്ടാണ് സ്ത്രീയെ ഷെഡിൽ യഥാർത്ഥ ചീങ്കണ്ണിയുണ്ട് എന്ന് തെറ്റിദ്ധരിച്ച് പോലീസിനെ വിളിച്ചത്.

സ്ത്രീയ്ക്ക് പറ്റിയത് പൂർണമായും അബദ്ധം എന്ന് പറയാൻ പറ്റില്ല. യഥാർത്ഥ ചീങ്കണ്ണിയ്ക്ക് സമാനമായി തോന്നും വിധമാണ് ചീങ്കണ്ണിയുടെ മാതൃക തയ്യാറാക്കിയിരിക്കുന്നത്. ദൂരെ നിന്ന് കണ്ടാൽ തീർച്ചയായും യഥാർത്ഥ ചീങ്കണ്ണി എന്ന് തോന്നിപ്പോകുന്ന മാതൃക. എന്തായാലും ഏറെ സൂക്ഷമതയോടെ ഷെഡിനകത്തേക്ക് ചീങ്കണ്ണിയെ പിടിക്കാൻ കയറിയ ട്രെക്‌സ്‌ലർ ചീങ്കണ്ണിയുടെ മാതൃകയെ പുഷ്പം പോലെ പൊക്കിയെടുത്തുവന്നതോടെ ഉദ്വേഗജനകമായ നിമിഷങ്ങൾ തമാശയ്ക്ക് വഴിമാറി.

Share this news

Leave a Reply

%d bloggers like this: