വരുമാനത്തിൽ മെസി ഒന്നാമൻ; തൊട്ടുപിന്നിൽ റൊണാൾഡോ

ബാഴ്‌സലോണ കരാർ വിവാദങ്ങൾക്കിടയിലും വരുമാനത്തിൽ ലയണൽ മെസിതന്നെ മുന്നിൽ. ഈ വർഷത്തെ ഏറ്റവും സമ്പന്നരായ ഫുട്‌ബോൾ താരങ്ങളിൽ ഈ ബാഴ്‌സലോണ താരം ഒന്നാമതെത്തി. ഏകദേശം 927 കോടി രൂപയാണ്‌ മെസിയുടെ വരുമാനം. യുവന്റസിന്റെ ക്രിസ്‌റ്റ്യാനോ റൊണാൾഡോയാണ്‌ രണ്ടാമത്‌ –-861 കോടി രൂപ. പിഎസ്‌ജിയുടെ നെയ്‌മർ മൂന്നാമതുണ്ട്‌ –-706 കോടി രൂപ.
677 കോടി രൂപയാണ്‌ ബാഴ്‌സയിൽ മെസിയുടെ ശമ്പളം. ഏകദേശം 250 കോടി രൂപ പരസ്യത്തിലൂടെയുള്ള വരുമാനം. ഈ സീസണിൽ ബാഴ്‌സ വിടാനുള്ള ഒരുക്കത്തിലായിരുന്നു മെസി. എന്നാൽ, ഭീമമായ വിടുതൽ തുക തടസ്സമായി. ഒടുവിൽ ഈ സീസൺകൂടി തുടരാൻ ഈ അർജന്റീനക്കാരൻ തീരുമാനിക്കുകയായിരുന്നു.

യുവന്റസിൽ റൊണാൾഡോയുടെ ശമ്പളം 665 കോടി രൂപയാണ്‌. ബാക്കി പരസ്യം. പിഎസ്‌ജിയിൽ നെയ്‌മർക്ക്‌ 545 കോടി രൂപയും. പിഎസ്‌ജിയുടെ ഇരുപത്തൊന്നുകാരൻ കിലിയൻ എംബാപ്പെയാണ്‌ സമ്പന്നരുടെ പട്ടികയിൽ നാലാമത്‌–-309 കോടി രൂപ.  മുഹമ്മദ്‌ സലാ (ലിവർപൂൾ–-272 കോടി), പോൾ പോഗ്‌ബ (മാഞ്ചസ്‌റ്റർ യുണൈറ്റഡ്‌–-250 കോടി), ഒൺടോയ്‌ൻ ഗ്രീസ്‌മാൻ (ബാഴ്‌സലോണ–-242 കോടി), ഗാരെത്‌ ബെയ്‌ൽ (റയൽ മാഡ്രിഡ്‌–-213 കോടി), റോബർട്ട്‌ ലെവൻഡോവ്‌സ്‌കി  (ബയേൺ മ്യൂണിക്‌ –-206 കോടി), ഡേവിഡ്‌ ഡെഗെയ (198 കോടി).

Share this news

Leave a Reply

%d bloggers like this: