കൊറോണ വ്യാപനം അയർലണ്ടിൽ തുടരാനുള്ള കാലാവധി 2021 ജനുവരി വരെ നീട്ടി ജസ്റ്റിസ് മിനിസ്റ്റർ

ഇമിഗ്രേഷൻ പെർമിറ്റുകൾ എക്സ്റ്റൻണ്ട് ചെയ്തു ഐറിഷ് സർക്കാർ. കുടിയേറ്റ, അന്താരാഷ്ട്ര സംരക്ഷണ അനുമതികൾക്ക് താൽക്കാലികമായ എക്സ്റ്റൻഷനുകൾ അനുവദിച്ച വിവരം ജസ്റ്റിസ് ആൻഡ് ഇക്വാളിറ്റി മിനിസ്റ്റർ Helen McEntee അറിയിച്ചു.

2021 ജനുവരി 20 വരെ എക്സ്റ്റൻഷൻ അനുവദിക്കും. 2020 സെപ്റ്റംബർ 20 നും 2021 ജനുവരി 20 നും ഇടയിൽ എക്സ്പയർ ആകുന്ന എമിഗ്രേഷൻ പെര്മിറ്റുകളുടെ കാലാവധി ആണ് നീട്ടിയത്.കഴിഞ്ഞമാസങ്ങളിൽ നൽകിയ അറിയിപ്പുകൾ പ്രകാരം എക്സ്റ്റൻഷൻ ലഭിച്ചവർക്കും 2021 ജനുവരി വരെ അയർലണ്ടിൽ തുടരാം. ഇതു വിസിറ്റിംഗ് വിസ ,റെസിഡൻസ് permit ,അന്താരാഷ്ട്ര സംരക്ഷണ അനുമതിയ്കും , നാട്ടിൽ നിന്ന് അയര്ലണ്ടിലോട്ടു വരാൻ അനുമതി ലഭിച്ച വിസയ്ക്കും ഈ കാലാവധി നീട്ടിയതിന്റെ ആനുകൂല്യം ലഭിയ്ക്കും.
2021 ജനുവരി 20 നുള്ളിൽ എമിഗ്രേഷൻ എക്സ്പെയർ ആകുന്നവർ കൃത്യമായി രജിസ്ട്രേഷനുകൾ പുതുക്കണം. കോവിഡ്-19 ആരംഭിച്ചതിനുശേഷം നടപ്പാക്കുന്ന അഞ്ചാമത്തേ എക്സ്റ്റൻഷൻ അനുമതിയാണിത്. പതിനായിരക്കണക്കിന് ആളുകൾക്ക് ഈ പദ്ധതി പ്രയോജനം ചെയ്യും.

കഴിഞ്ഞമാസങ്ങളിൽ നൽകിയ അറിയിപ്പുകൾ പ്രകാരം എക്സ്റ്റൻഷൻ ലഭിച്ചവർക്കും ഈ നടപടി ബാധകമാകും. നിലവിലുള്ള രജിസ്ട്രേഷൻ പുതുക്കൽ, ആദ്യ രജിസ്ട്രേഷൻ, ഹ്രസ്വകാല വിസകൾ തുടങ്ങിയ നടപടികൾ ഈ പദ്ധതിയിലൂടെ സാധ്യമാകും.

എമിഗ്രേഷൻ പുതുക്കലിനായി ഡബ്ലിനിൽ നിന്നുള്ളവർ https://inisonline.jahs.ie എന്ന വെബ്സൈറ്റ് സന്ദർശിക്കുക.

ഡബ്ലിന് പുറത്തുള്ളവർ പുതുക്കലിനായി https://www.garda.ie/en/about-us/our-departments/office-of-corporate-communications/news-media/reopening-of-registration-offices.html എന്ന വെബ്സൈറ്റും സന്ദർശിക്കുക.

Share this news

Leave a Reply

%d bloggers like this: