കേരള രാഷ്ട്രീയത്തിലെ സംശുദ്ധ രാഷ്ട്രീയത്തിന്റെ മാതൃകയായ ചങ്ങനാശേരി എം.എൽ.എ സി.ഫ് തോമസ് സാറിന് പ്രവാസി കേരള കോൺഗ്രസ് അയർലണ്ടിന്റെ ആദരാജ്ഞലികൾ .

മധ്യതിരുവിതാംകൂറിൽ കർഷകരുടെ മുന്നേറ്റത്തിന് നേതൃത്വം കൊടുക്കുന്നതിൽ മുന്നിട്ടു നിന്ന ഉന്നതനായ നേതാവായിരുന്നു സി.ഫ് എന്ന ചുരുക്കപ്പേരിൽ അറിയപ്പെടുന്ന ശ്രീ സി.ഫ് തോമസ് .അദ്ധ്യാപക ജോലിയിൽ നിന്ന് കേരള കോൺഗ്രസ് രാഷ്ട്രീയത്തിലേയ്ക് വന്ന ബഹുമാനപെട്ട സി.ഫ് , എപ്പോഴും ജീവിതത്തിൽ ലാളിത്യവും എളിമയും കാത്തുസൂക്ഷിച്ച മഹനീയ വ്യക്തിത്വത്തിന്റെ ഉടമയായിരുന്നു .

ശ്രീ കെ.എം മാണിസാറിന്റെയും ശ്രീ പി.ജെ ജോസെഫ് സാറിനൊപ്പവും കേരള കോൺഗ്രസന്റെ തലപ്പത്തു പ്രവർത്തിച്ച സി.ഫ് തോമസ് സാറിന്റെ വിയോഗം കേരള കോൺഗ്രസ് പ്രസ്ഥാനത്തിനും കേരള രാഷ്ട്രീയത്തിനും തീരാ നഷ്ടമാണെന്ന് പ്രവാസി കേരള കോൺഗ്രസിന് വേണ്ടി കോ- ഓർഡിനേറ്റർ സിബി അടപ്പൂർ ലീമെറിക്ക് .വർഗീസ് തയ്യിൽ കോർക് ,ബിബിൻ മാത്യു ഡബ്ലിൻ എന്നിവർ അറിയിച്ചു് .

സിബി ജോണി അടപ്പൂർ 0871418392

Share this news

Leave a Reply

%d bloggers like this: