ജർമൻ സൂപ്പർ കപ്പ്; ബയേൺ മ്യൂണിക്കിന് അഞ്ചാം കിരീടം

ജർമൻ സൂപ്പർ കപ്പിൽ ബൊറൂസിയ ഡോർട്ട്‌മുണ്ടിനെ 3–-2ന്‌ കീഴടക്കി. ഇതോടെ ബയേൺ ഈ വർഷത്തെ അഞ്ചാംകിരീടവും സ്വന്തമാക്കി. ജർമൻ ലീഗ്‌, ജർമൻ കപ്പ്‌, ചാമ്പ്യൻസ്‌ ലീഗ്‌, യുവേഫ സൂപ്പർ എന്നിവയാണ്‌ ഈ വർഷത്തെ ബയേണിന്റെ മറ്റ്‌ കിരീടങ്ങൾ.

ആവേശകരമായിരുന്നു സൂപ്പർ കപ്പ്‌ പോരാട്ടം. ഡോർട്ട്‌മുണ്ട്‌ പൊരുതിനിന്നു. ഒടുവിൽ, കളി തീരാൻ നിമിഷങ്ങൾ മാത്രം ശേഷിക്കെ ജോഷ്വ കിമ്മിന്റെ മിടുക്കിൽ ബയേൺ ജയം സ്വന്തമാക്കുകയായിരുന്നു. റോബർട്ട്‌ ലെവൻഡോവ്‌സ്‌കിയുമായുള്ള നീക്കത്തിനൊടുവിൽ കിമ്മിച്ച്‌ പന്ത്‌ ഡോർട്ട്‌മുണ്ട്‌ വലയിലെത്തിച്ചു.

കൊറെൻടിൻ ടൊളീസോ, തോമസ്‌ മുള്ളർ എന്നിവരുടെ ഗോളിൽ ആദ്യ അരമണിക്കൂറിൽ ബയേൺ മുന്നിലെത്തി. എന്നാൽ, ഡോർട്ട്‌മുണ്ട് കളിയിലേക്ക് തിരിച്ചുവന്നു. യൂലിൻ ബ്രാൻഡ്‌, എർലിങ്‌ ഹാലൻഡ്‌ എന്നിവരുടെ ഗോളിൽ ഡോർട്ട്‌മുണ്ട് ഒപ്പമെത്തി. തുടർന്നുള്ള ഘട്ടങ്ങളിൽ ഇരുവർക്കും അവസരങ്ങൾ കിട്ടിയെങ്കിലും മുതലാക്കാനായില്ല. ഈ ശ്രമങ്ങൾക്കിടെയായിരുന്നു കിമ്മിച്ചിലൂടെ ബയേൺ വീണ്ടും തിരിച്ചടിച്ചത്‌.

Share this news

Leave a Reply

%d bloggers like this: