സാമ്പത്തിക ശാസ്ത്രത്തിനുള്ള നോബൽ സമ്മാനം 2 അമേരിക്കക്കാർ പങ്കിട്ടു

സാമ്പത്തിക ശാസ്ത്രത്തിനുള്ള നൊബേൽ പുരസ്കാരം അമേരിക്കക്കാരായ പോൾ ആർ മിൽഗ്രമിനും റോബർട്ട്‌ ബി വിൽസനും.

ലേല സിദ്ധാന്തങ്ങൾ മെച്ചപ്പെടുത്തിയതിനും ലേലത്തിനുള്ള പുതുരീതികൾ കണ്ടെത്തിയതിനുമാണ്‌ അംഗീകാരമെന്ന്‌ പുരസ്കാരം പ്രഖ്യാപിച്ച റോയൽ സ്വീഡിഷ്‌ സയൻസ്‌ അക്കാദമി സെക്രട്ടറി ജനറൽ ഗോരാൻ ഹാൻസൻ പറഞ്ഞു.

10 കോടി സ്വീഡിഷ്‌ ക്രോണ(8.5 കോടിരൂപ)യാണ്‌ പുരസ്കാരത്തുക. വ്യാപാരികൾ, ഉപഭോക്താക്കൾ, നികുതിദായകർ തുടങ്ങി എല്ലാ വിഭാഗങ്ങൾക്കും ഒരേപോലെ പ്രയോജനപ്പെടുന്ന ലേല മാതൃകകൾ ഇരുവരും ചേർന്ന്‌ വികസിപ്പിച്ചതായി നൊബേൽ സമിതി.

സ്‌റ്റാൻഫഡ്‌ സർവകലാശാലയിലെ ഗ്രാജുവേറ്റ്‌ സ്കൂൾ ഓഫ്‌ ബിസിനസിൽ ഹ്യുമാനിറ്റീസ്‌ അധ്യാപകനാണ്‌ പോൾ മിൽഗ്രം. റോബർട്ട്‌ വിൽസൺ മാനേജ്‌മെന്റ്‌ അധ്യാപകനും.

Share this news

Leave a Reply

%d bloggers like this: