”ഒരു നക്ഷത്രമുള്ള ആകാശ”ത്തിന് മികച്ച സിനിമയ്ക്കുള്ള പുരസ്കാരം

സൗത്ത് ഏഷ്യൻ ഫിലിം ഫെസ്റ്റിവലിൽ മികച്ച ചിത്രത്തിനുള്ള അംഗീകാരം കേരളത്തിൽ നിന്നുള്ള ‘ഒരു നക്ഷത്രമുള്ള ആകാശ’ത്തിന്. നവാഗതരായ അജിത് പുല്ലേരിയും സുനീഷ്ബാബുവുമാണ് സംവിധായകർ.


വാഷിംഗ്ടൺ ഡിസി ചലച്ചിത്ര സംഘടനകളുടെ കൂട്ടായ്മയാണ് ഡി സി എസ് എ എഫ് എഫ് (DCSAFF). സൗത്ത് ഏഷ്യയിലെ ഒമ്പതിലേറെ രാജ്യങ്ങളിൽ നിന്നും പ്രാതിനിധ്യം ഉണ്ടായി. മത്സരത്തിൽ പ്രദർശിപ്പിച്ചത് 60 ഓളം സിനിമകളാണ്. മികച്ച ഫീച്ചർ ഫിലിമിനുള്ള പുരസ്കാകാരവും മലയാള ചിത്രത്തിനാണ്. 

മലബാറിലെ ഗ്രാമത്തിലെ ഒരു സ്കൂളും, അധ്യാപികയുടെ ജീവിതവും, പൊതു വിദ്യാഭ്യാസത്തിന്റെ പ്രാധാന്യവും, സമകാലിക പ്രശ്നങ്ങളുമെല്ലാം ഭംഗിയായി ചിത്രീകരിച്ചിരിക്കുന്ന സിനിമയാണ് ഒരു നക്ഷത്രമുള്ള ആകാശം. 

അപർണ ഗോപിനാഥ് കേന്ദ്രകഥാപാത്രമായ സിനിമയിൽ ഗണേഷ് കുമാർ, ലാൽജോസ് സന്തോഷ് കീഴാറ്റൂർ ജാഫർ ഇടുക്കി തുടങ്ങിയവർ അഭിനയിക്കുന്നു. ജയ്പ്പൂർ രാജ്യാന്തര ചലച്ചിത്ര മേളയിലേക്കും ഈ ചിത്രം തെരഞ്ഞെടുക്കപ്പെട്ടിരുന്നു.

Share this news

Leave a Reply

%d bloggers like this: