സാംസങ് ഇലക്ട്രോണിക്സ് മേധാവി ലി കൂൻ ഹി അന്തരിച്ചു

ലോക പ്രശസ്ത ഇലക്ട്രോണിക് കമ്പനിയായ സാംസങ്ങിന്റെ മേധാവി ലീ കുൻ ഹി (78) അന്തരിച്ചു. 2014ൽ ഉണ്ടായ ഹൃദയാഘാതത്തിനുശേഷം കോമയിലായിരുന്നു. സാംസങ്ങി‌ന്റെ ഏറ്റവും വലിയ വ്യക്തിഗത ഷെയറിന് ഉടമയാണ്. 2007 മുതൽ ദക്ഷിണ കൊറിയയിലെ ഏറ്റവും ധനികനായ വ്യക്തിയാണ് ലീ‌. ‌നികുതി വെട്ടിപ്പുൾപ്പെടെ നിരവധി കേസുകളിൽ പ്രതിയായിട്ടുണ്ട്‌. 

കമ്പനിയുടെ സ്ഥാപകനായ പിതാവ്‌ ലീ ബായ്‌‌ങ്‌ ചുളിന്റെ മരണത്തെ തുടർന്ന്‌ 1987ലാണ്‌ കിൻ ഹി  ചെയർമാനായത്‌. ലീയുടെ പിൻഗാമിയെ കമ്പനി പ്രഖ്യാപിച്ചിട്ടില്ല. മകൻ ജേ വൈ ലീ സ്‌റ്റോക്കിൽ കൃത്രിമത്വം കാണിച്ചതിന്‌ ജയിലിലാണ്‌. ഭാര്യ: ഹോങ്‌ റാഹീ. മക്കൾ: ജേ വൈ ലീ, ലീ ബൂജിൻ, ലീ സ്യോഹുൻ.

Share this news

Leave a Reply

%d bloggers like this: