കാണികളെ ഹാലോവീന്റെ ലോകത്തേക്ക് നയിച്ച് നെറ്റ്ഫ്ലിക്സ്

ഹാലോവീന്റെ ലോകത്തേക്ക് പ്രവേശിക്കാൻ നിങ്ങളെ സഹായിക്കുന്നതിന് പഴയതും പുതിയതുമായ നിരവധി സിനിമകളും ടിവി ഷോകളാണ് നെറ്റ്ഫ്ലിക്സ് ഒരുക്കിയിട്ടുള്ളത്. കുട്ടികളുടെ ക്ലാസിക് സിനിമകൾ മുതൽ ഹൊറർ സിനിമകൾ വരെ കണികൾക്കായി ഒരുക്കിയിട്ടുണ്ട്. നിങ്ങളുടെ ഇരുണ്ട സന്ധ്യകളെ കൈവശപ്പെടുത്താൻ ഇവരെത്തുന്നു.

ഹുബി ഹാലോവീൻ

നെറ്റ്ഫ്ലിക്സിന്റെ ഏറ്റവും പുതിയ ഒരു തികഞ്ഞ ഫാമിലി എന്റർടൈയിനർ. ആഡം സാൻഡ്‌ലർ ഭയപ്പെടുത്തുന്ന ക്യാറ്റ് ഹുബി ഡുബോയിസായി അഭിനയിക്കുന്നു. ഹാലോവീൻ ദിനത്തിൽ സ്വന്തം ജന്മനാടിനെ നിരീക്ഷിക്കാൻ ഇയാൾ സന്നദ്ധത പ്രകടിപ്പിക്കുന്നു. എല്ലാവരും സുരക്ഷിതരായിരിക്കുന്നുവെന്ന് ഉറപ്പാക്കാനുള്ള ശ്രമം നടത്തുന്നു. കുപ്രസിദ്ധമായ മന്ത്രവാദ പരീക്ഷണങ്ങൾക്ക് പേരുകേട്ട മസാച്യുസെറ്റ്സിലെ സലേംമിൽ സജ്ജമാക്കിയ ഈ ഹാലോവീൻ മറ്റുള്ളവയിൽ നിന്നും തികച്ചും വ്യത്യസ്തമാണ്.

ദി ഹോണ്ടിംഗ് ഓഫ് ബ്ലൈ മാനർ

മുതിർന്നവർക്കായുള്ള ഒരു എന്റർടൈയിനർ. നെറ്റ്ഫ്ലിക്സിന്റെ 2018 ലെ ജനപ്രിയ ഷോയായ ദ ഹോണ്ടിംഗ് ഓഫ് ഹിൽ ഹൗസിന്റെ തുടർച്ചയായി ദി ഹോണ്ടിംഗ് ഓഫ് ബ്ലൈ മാനർ വർത്തിക്കുന്നു. എന്നാൽ മുൻ സീരീസ് കാണേണ്ടതിന്റെ ആവശ്യം കാഴ്ചക്കാരന് ഉണ്ടാകുന്നില്ല. അമേരിക്കൻ എഴുത്തുകാരനായ ഹെൻ‌റി ജയിംസിന്റെ കൃതികളിൽ നിന്ന് ഇത് വളരെയധികം പ്രചോദനം ഉൾക്കൊണ്ടാണ് സിനിമ നിർമ്മിച്ചിരിക്കുന്നത്. പ്രധാനമായും അദ്ദേഹത്തിന്റെ ദി ടേൺ ഓഫ് ദി സ്ക്രൂ എന്ന ഹൊറർ നോവൽ. അനാഥരായ രണ്ട് കുട്ടികളുടെ കഥയാണ് ഈ ചിത്രത്തിലൂടെ പറയുന്നത്.

എ ബേബിസിറ്റർസ് ഗൈഡ് റ്റു മോൺസ്റ്റർ ഹണ്ടിങ്

2017-ൽ പ്രസിദ്ധീകരിച്ച ജോ ബല്ലാരിനിയുടെ കുട്ടികൾക്കു വേണ്ടിയുള്ള ഒരു പുസ്തകത്തെ അടിസ്ഥാനമാക്കി നിർമ്മിച്ച സിനിമയാണിത്. എ ബേബി സിറ്റർസ് ഗൈഡ് ടു മോൺസ്റ്റർ ഹണ്ടിംഗ്, കുടുംബ പ്രേക്ഷകരെ രസിപ്പിക്കുന്ന മറ്റൊരു ഹാലോവീൻ ചിത്രമാണ്. ബേബി സിറ്റർമാരുടെ ഒരു രഹസ്യ സൊസൈറ്റി റിക്രൂട്ട് ചെയ്തതായി ഒരു ഹൈസ്കൂൾ വിദ്യാർത്ഥിനി കണ്ടെത്തുന്നു. ഹാലോവീൻ രാത്രിയിൽ താൻ പരിപാലിക്കുന്ന ആൺകുട്ടിയെ തട്ടിക്കൊണ്ടുപോകാൻ ശ്രമിക്കുന്ന ബൂഗ്‌മാനോടും അവന്റെ രാക്ഷസന്മാരുമാരോടും യുദ്ധം ചെയ്യുന്നു.

Ratched

അമേരിക്കൻ ഹൊറർ സ്റ്റോറിയുടെ സ്രഷ്ടാക്കവായ കെൻ കെസിയുടെ നോവലായ One Flew Over the Cuckoo’s Nest- നെ അടിസ്ഥാനമാക്കി 1975 ൽ ഒരു ചലച്ചിത്രം പുറത്തിറങ്ങിയിരുന്നു. ഈ സിനിമയിലെ ഒരു കഥാപാത്രത്തിന്റെ മുൻകാല കഥകൾ പറയുന്നതാണ് റാച്ചഡ് എന്ന ചലച്ചിത്രം. മുതിർന്നവരെ രസിപ്പിക്കുന്ന സിനിമയാണിത്. ഹൃദയസ്തംഭനത്തിനുവേണ്ടിയല്ല മറിച്ച് ഇത് നിങ്ങളെ ഹാലോവീൻ സ്പിരിറ്റിലേക്ക് കൊണ്ടുവരാൻ ആവശ്യമായ വെള്ളവും വളവും നൽകുന്നു.

കോർപ്സ് ബ്രൈഡ്

ഹാലോവീൻ സീസണിലെ കുട്ടികളെയും മുതിർന്നവരെയും ഒരുപോലെ ആവേശഭരിതരാക്കുന്ന മികച്ച ആനിമേഷൻ ചിത്രമാണ് കോർപ്സ് ബ്രൈഡ്. വിവാഹത്തിന് തലേ ദിവസം രാത്രി വിക്ടർ അധോലോകത്തിലേക്ക് വലിച്ചിഴയ്ക്കപ്പെടുന്നു. ടിം ബർട്ടണിന്റെ സീസണൽ സ്റ്റോപ്പ്-മോഷൻ ക്ലാസിക് ‘ദി നൈറ്റ്മേർ ബിഫോർ ക്രിസ്മസ്’ -നോട്‌ ചേർത്തുവയ്ക്കാൻ കഴിയുന്ന ചിത്രമാണിത്.

Share this news

Leave a Reply

%d bloggers like this: