ആനീസ് കൺമണി ജോയ്: ഐഎഎസ് നേടിയ ആദ്യത്തെ നേഴ്സ്; ഇപ്പോൾ കുടകിലെ കോവിഡ് പോരാളിയായി വീണ്ടും ശ്രദ്ധാകേന്ദ്രം

നഴ്സ് ആയിരുന്ന ആനീസ് കൺമണി ജോയി എന്ന മലയാളി പെൺകുട്ടിക്ക് ഒരു സ്വപ്നമുണ്ടായിരുന്നു. അത് കൂടുതൽ ജനതയെ സേവിക്കാൻ ഉതകുന്ന ഇന്ത്യൻ അഡ്മിനിസ്ട്രേറ്റീവ് സർവീസിൽ ചേരുക എന്നതായിരുന്നു. ആ സ്വപ്നം ആതുരസേവനങ്ങളുടെ തിരക്കിനിടയിൽ 2012ൽ അവൾ യാഥാർത്ഥ്യമാക്കി. അങ്ങനെ ഐഎഎസ് പാസായ ആദ്യത്തെ നേഴ്സ് എന്ന ബഹുമതി അവർ നേടി.

സിവിൽ സർവീസിൽ പ്രവേശിച്ച ആനി ഇപ്പോൾ കർണ്ണാടകയിലെ കുടക് ജില്ലയിൽ ഡെപ്യൂട്ടി കമ്മീഷണറാണ്. ആരോഗ്യ രംഗത്തെ തൻ്റെ പരിചയം മുതലാക്കി കുടക് ജില്ലയെ കോവിഡ് മുക്തമാക്കാൻ പ്രയത്നിക്കുകയാണ് കക്ഷി. ഈ മഹത്തായ ഉദ്യമം ഏറ്റെടുത്തു വിജയിപ്പിച്ചതോടെ ആനി വീണ്ടും വാർത്തകളിൽ ഇടം നേടി.

Share this news

Leave a Reply

%d bloggers like this: