ടൊയോട്ട യാരിസ്: നിങ്ങൾക്ക് SUV മടുത്തോ? എന്നാൽ സുപ്പർ മിനിയിലേക്ക് ചേക്കേറാൻ സമയമായി

പുത്തൻ കാർ വാങ്ങിയവർക്ക് പുത്തരിയിൽ കല്ലുകടിച്ചപോലുള്ള അനുഭവമാണു മോട്ടോർ ടാക്സ് വർദ്ധനവ്. 12 ആഴ്ചകൾക്കുള്ളിൽ പുതുക്കിയ ടാക്സ് നിരക്കുകൾ പ്രാബല്യത്തിൽ വരും.

ലോട്ടറിയടിച്ചപോലെ ഒരാൾക്ക് ഒരു കാർ കിട്ടിയെന്നിരിക്കട്ടെ അപ്പോഴും പ്രശ്നം ഇന്ധനവില വർദ്ധനവുതന്നെ. മൈലേജ് കിട്ടാത്ത പഴഞ്ചൻ കാറുകളെ കുറിച്ചല്ല ഈ പറയുന്നത്. ജോലി സ്ഥലവും വീടും തമ്മിൽ 60 കി.മി. ലധികം ദൂരം മിക്കവർക്കും വരുന്നില്ലയെങ്കിലും വീട്ടിലിരുന്ന് ചെയ്യാവുന്ന ജോലികൾ അല്ല അവരുടേത്.
അയർലണ്ടിലെ യാത്രക്കാർക്ക് വീട്ടിൽ നിന്ന് ഓഫീസിലേക്കുള്ള യാത്രയിൽ ഒരു മണിക്കൂറിലധികം സമയം എടുക്കുന്നുണ്ട്. നേരെ തിരിച്ചും.

ദിവസേന ഇരുവഴികളിലായി 100 കി.മി.ലേറെ പത്ത് വർഷം പഴക്കമുള്ള മൈലേജ് കമ്മിയായ ഡീസൽ കുടിയൻ കാർ ഓടിക്കുന്നവർ നിലവിലെ സാഹചര്യത്തിൽ എന്തു ചെയ്യും. ഡീസൽ ടാക്സ് കുത്തനെ കൂടുകയാണു. മറ്റൊരു ബദൽ ഇല്ലാത്തവർ മനസ്സില്ലാമനസ്സോടെ ഡീസലടിച്ച് കാശ് കത്തിച്ചുകളയുകതന്നെ.

ടൊയോട്ട യാരിസ് – SUV മടുത്തവർക്കുള്ള ഉത്തമ ചോയ്സ്!

1999 മുതൽ ജാപ്പനീസ് കാർ നിർമാതാക്കളായ ടൊയോട്ടയുടെ ആഗോള ശ്രേണിയിലുള്ള ഹാച്ച്ബാക്ക് മോഡൽ ആണ് യാരിസ്. വേൾഡ് റാലി ചാംപ്യൻഷിപ്പിലൊക്കെ ടൊയോട്ടയുടെ മുഖം ആയ യാരിസ് ഹാച്ച്ബാക്കിന്റെ നാലാം തലമുറ മോഡൽ ആണ് ഇപ്പോൾ വില്പനയിലുള്ളത്.

2016 ൽ ലെ മികച്ച 10 ബെസ്റ്റ് സെല്ലറുകളിൽ 3 SUV കൾ, 4 ഹേച്ച്ബേക്സ്, 2 സൂപ്പറ്റ് മിനി, 1 ഫാമിലി സലൂൺ എന്നിവയായിരുന്നു ഉണ്ടായിരുന്നത്. അതിൽ നിന്നും വിഭിന്നമായി 2020 ൽ 5 SUV കൾ, 4 ഹേച്ച്ബേക്സ്, 1 സൂപ്പർമിനി എന്നിവയുണ്ട് നിലവിൽ.

അവയുടെ എഞ്ചിൻ സാങ്കേതികവിദ്യ മുമ്പത്തെ മോഡലുകളിൽ നിന്നും മെച്ചപ്പെട്ടവയാണെങ്കിലും, വലുപ്പം, ഘനം, ഉയരം എന്നിവ കൂടിയ പുതിയ കാറുകൾക്ക് എഫിഷ്യൻസി കമ്മിയാണു, മലിനീകരണം കൂടുതലാണു.

International Energy Agency നടത്തിയ ഒരു പഠനത്തിൽ, SUV കൾക്ക് അതേ എഞ്ചിനുള്ള, ഗ്രൗണ്ട് ക്ലിയറൻസ് കുറഞ്ഞ കാറുകളെ അപേക്ഷിച്ച് ഊർജ്ജ ഉപഭോഗം കൂടുതലാണെന്ന് കണ്ടു. എഞ്ചിൻ ഡിസൈനിലും ഏറോഡൈനമിക്സിലും വരുത്തിയ പരിഷ്കാരങ്ങൾ വഴി പ്രതിദിനം 2 മില്ല്യൻ ബേരൽ ഡീസൽ ലാഭിക്കാൻ കഴിഞ്ഞെന്ന് IEA കണക്കുകൂട്ടുന്നു. SUV യുടെ വർദ്ധിച്ച ഉപയോഗം, പ്രതിദിനം 3.3 മില്ല്യൻ ബാരൽ ഇന്ധന ഉപഭോഗത്തിനു കാരണമായി.

നഗരപ്രാന്ത നിവാസികൾ എന്തുകൊണ്ടാണു SUV കളിൽ ആകൃഷ്ടരാകുന്നത് എന്ന് സാമൂഹ്യശാസ്ത്രകാരന്മാരും മന:ശാസ്ത്രജ്ഞരും വിലയിരുത്തട്ടെ.
സോഷ്യൽ സ്റ്റാറ്റസ് നിശ്ചയിക്കുന്നതിൽ SUV കൾക്ക് പങ്കുണ്ട്. നമ്പർ പ്ലേറ്റിലെ അക്കങ്ങളിലെ വർഷ സൂചന ഒരാളുടെ സാമ്പത്തിക നിലവാരത്തിന്റെ സൂചന കൂടിയാണു.

ഇതൊക്കെയാണെങ്കിലും SUV പ്രേമികൾ മനസ്സിലാക്കാത്ത ഒരു കാര്യമുണ്ട്. SUV ക്ക് തുല്യബലമുള്ള ഒരു കാർ പോലെ കാര്യപ്രാപ്തിയും ഓടിക്കുന്നതിലുള്ള സൗകര്യവും SUVക്കില്ല.

SUV യിൽ നിന്ന് സൂപ്പർ മിനിയിലേക്ക് മാറാൻ ആളുകൾ തയ്യാറാകുന്നു?

€20,000 ചെലവാക്കാൻ സന്നദ്ധതയുള്ള വർക്ക് ഇത് നല്ലൊരു അവസരമാണു. ടൊയോട്ട ഒരുകാലത്ത് അയർലണ്ടിന്റ പിയപ്പെട്ട ബ്രാൻഡായിരുന്നു ഇപ്പോൾ വീണ്ടും അതങ്ങനെയായിത്തീർന്നിരിക്കുന്നു, ടൊയോട്ട യാരിസിന്റെ അരങ്ങേറ്റത്തോടെ. ഇന്ന് അയർലണ്ടിൽ വിൽക്കപ്പെടുന്ന അഞ്ച് കാറുകളിൽ ഒന്ന് സൂപ്പർമിനിയാണു.

ആളുകൾക്ക് താങ്ങാനാകുന്ന വിലയാകണം എന്നാൽ കുറഞ്ഞവിലയാകനും പാടില്ല യാരിസ് കാറുകൾക്ക് എന്നതാണു ടൊയോട്ട കമ്പനിയുടെ നിലപാട്. താങ്ങാവുന്ന വിലയ്ക്ക് ആകർഷകവും അനായാസകരവുമായ ഡ്രൈവിങ്ങ്. ഇതാണു ടൊയോട്ടയുടെ ഇളമുറക്കാരൻ അകിയോ ടൊയോഡയുടെ മുദ്രാവാക്യം.

ടൊയോട്ട യൂറോപ്പിൽ വിൽക്കുന്ന പുത്തൻ തലമുറ യാരിസ് നിന്നാണ് യാരിസ് ക്രോസ്സ് എന്ന് പേരിട്ടിരിക്കുന്ന എസ്‌യുവി തയ്യാറാക്കിയിരിക്കുന്നത്. ടൊയോട്ടയുടെ TNGA-B പ്ലാറ്റ്‌ഫോം അടിസ്ഥാനമാക്കി നിർമിച്ച യാരിസ് ക്രോസിന് യൂറോപ്യൻ വിപണിയിൽ സി-എച്ആർ എസ്‌യുവിക്ക് താഴെയായാണ് സ്ഥാനം. 4,180 എംഎം നീളമുള്ള യാരിസ് ക്രോസ്സിന് ഹാച്ച്ബാക്കിന്റേതിന് സമാനമായി 2,560 എംഎം ആണ് വീൽബേസ്.

ശക്തവും വിശാലമായ വീൽബേസ് ഉള്ളത് കാരണം വളവുകളിൽ കുറഞ്ഞ തോതിലെ ബോഡി റോൾ ഉണ്ടാകൂ. സമർത്ഥമായി ഡിസൈൻ ചെയ്ത സസ്പെൻഷൻ സെറ്റ് അപ് വളവുകളെ കൈകാര്യം ചെയ്തുകൊള്ളും.

യാരിസ് ക്രോസ്സ്:

സി-എച്ആർ എസ്‌യുവിയുടെയും
ടൊയോട്ട അടുത്തിടെ അവതരിപ്പിച്ച നാലാം തലമുറ ഹാരിയർ എസ്‌യുവിയുടെയും ഡിസൈൻ ഘടകങ്ങൾ യോജിപ്പിച്ചാണ് യാരിസ് ക്രോസ്സ് തയ്യാറാക്കിയത്. കൂടുതൽ ഗ്രൗണ്ട് ക്ലിയറൻസ്, വലിപ്പമുള്ള ടയറുകളും വീൽ ആർച്ചുകളും, 18-ഇഞ്ച് അലോയ് വീലുകൾ എന്നിവയെല്ലാം ചേർന്ന് ഒരു യഥാർത്ഥ എസ്‌യുവി ലുക്ക് നൽകിയിട്ടുണ്ട് യാരിസ് ക്രോസിന് ടൊയോട്ട.

ആംബിയന്റ് ലൈറ്റിംഗ്, ഫ്രീ-സ്റ്റാൻഡിംഗ് ഇൻഫോടെയ്ൻമെന്റ് സ്ക്രീൻ എന്നിങ്ങനെ യൂറോപ്യൻ-സ്പെക്ക് യാരിസ് ഹാച്ച്ബാക്കിൽ നിന്ന് ധാരാളം ഫീച്ചറുകൾ യാരിസ് ക്രോസിൽ ഉൾപെടുത്തിയിട്ടുണ്ട്. പിൻ സീറ്റുകൾ മടക്കിവച്ച് ബൂട്ട് കപ്പാസിറ്റിയും വർദ്ധിപ്പിക്കാം. 1.5 ലിറ്റർ, മൂന്ന് സിലിണ്ടർ പെട്രോൾ എൻജിനും ഇലക്ട്രിക്ക് മോട്ടോറും ചേരുന്ന ഹൈബ്രിഡ് പവർട്രെയിനാണ് യാരിസ് ക്രോസിൽ. 116 എച്ച്പിയാണ് ഈ സംവിധാനത്തിന്റെ ഔട്പുട്ട്. ഫ്രണ്ട് വീൽ ഡ്രൈവ് വേരിയന്റിലും ഓൾ വീൽ ഡ്രൈവ് വേരിയന്റിലും യാരിസ് ക്രോസ്സ് വിലാപനക്കെത്തും. മഴ, മണൽ, മഞ്ഞ് തുടങ്ങിയ വ്യത്യസ്ത ടെറൈനുകൾക്കനുസരിച് ക്രമീകരിക്കാവുന്ന ഓൾ വീൽ ഡ്രൈവ് സിസ്റ്റം ആണ് യാരിസ് ക്രോസിൽ.

Toyota Yaris 1.0 Luna Sport ന്റെ വിശദാംശങ്ങൾ

പവർ: 1 ലിറ്റർ 3-സിലിണ്ടർ പെട്രോൾ എൻജിൻ -72bhp

l/100km (mpg) 5.5 (51.4)

എമിഷൻ: – WLTP 125g/km

0-100km/h 14.6 seconds

വില: €20,890 ടെസ്റ്റ് ചെയ്തപ്പോൾ ( €18,595 ൽ തുടങ്ങുന്നു)

ജനകീയ മോഡലായ സൂപ്പർമിനിയിൽ നിന്നും ഉരുത്തിരിഞ്ഞ മോഡലാണിത്. 1.5/ലിറ്റർ എഞ്ചിൽ- ഹൈബ്രിഡ്- തൊട്ടടുത്ത സമാന കാറുകളിൽ നിന്നും ശക്തമായ മൽസരം നേരിടുന്നു.

Share this news

Leave a Reply

%d bloggers like this: