മോർട്ടഗേജ് റേറ്റുകൾ കുറയ്ക്കണോ?

മോർട്ടഗേജ് പലിശ നിരക്ക് ഉടനെയൊന്നും കൂടില്ല എന്ന് ഏറെക്കുറെ മനസ്സിലാക്കി കഴിഞ്ഞു. യുറോപ്പിലാകെ മാന്ദ്യം ഒഴിവാക്കാൻ ലിബറലായി പണം ഇറക്കാനാണ് ഗവർമെൻറ്റ് ശ്രമിക്കുക. അതിനർത്ഥം പലിശ കുറഞ്ഞ ലോണുകൾ ഇനിയും വരും. റോഡ് , വീട്, ഇൻഫ്രാ  സ്ട്രക്ച്ചർ തുടങ്ങിയ മേഖലകളും  പ്രോത്സാഹിക്കപ്പെടും.

മൂന്നു ശതമാനത്തിനു മുകളിൽ നിന്നിരുന്ന വീട് ലോൺ പലിശ ഇപ്പോൾ രണ്ടരയ്ക്കും താഴെ വന്നുകൊണ്ടിരിക്കുന്നു . ഭാഗ്യവാന്മാരായ ട്രാക്കർ ലോണുകാർ ഒഴിച്ച് ബാക്കിയുള്ളവർ തങ്ങളുടെ പലിശ നിരക്ക് ഒന്ന് നോക്കുന്നത് നല്ലതാകും.

പ്രത്യേകിച്ച് 2008 മുതൽ 2017  വരെ വീട് വാങ്ങിച്ചവരും ഇത് വരെ ലോണുകൾ ഫിക്സഡ് ആയി ഇരുന്നവരും തങ്ങളുടെ പലിശ നിരക്കുകൾ അറിയുകയും ബാങ്കുമായി വേണമെങ്കിൽ ഒരു അന്വേഷണം നടത്തുകയും ആകാം.

മോർട്ടഗേജ് സ്വിച്ച് ചെയ്യുന്നതിനേക്കാൾ പലപ്പോഴും  എളുപ്പ മാർഗം നിങ്ങളുടെ ബാങ്കുമായി തന്നെ പേശുന്നതാണ്. പക്ഷെ പല ബാങ്കുകളും സ്വന്തം കസ്റ്റമേഴ്സിനെ നിലനിർത്താൻ ശ്രമിക്കുന്നില്ല എന്നതാണ് സത്യം. മോർട്ടഗേജ് സ്വിച്ചിങ് വേറെ ഒരു ബാങ്കുമായി ചെയ്യുമ്പോൾ, ആദ്യം ലോണിന് അപേക്ഷിച്ച പോലെ അല്ലെങ്കിലും  അത്യാവശ്യം  പേപ്പർ വർക്ക് ഉണ്ട്. നിങ്ങൾക്കു ആദ്യം ഉണ്ടായിരുന്ന പോലെ തന്നെയോ കൂടുതലോ വരുമാനം ഉണ്ടെങ്കിൽ നല്ല കാര്യം. അത് പോലെ നിങ്ങളുടെ വീടിനു ആദ്യത്തേക്കാൾ വില കൂടിയിട്ടുണ്ടെകിൽ കുറെ കൂടെ നല്ലതു.

അറിഞ്ഞോ അറിയാതെയോ പേർസണൽ ലോണും കാർ ലോണുകളും എടുത്തു കൂട്ടി നല്ല മാസ വരുമാനം ഉണ്ടായിട്ടു കൂടെ പലരും  തിരിച്ചടവ് കൊണ്ട് ഞെരുങ്ങുന്നത് കണ്ടിട്ടുണ്ട് . ചുരുക്കത്തിൽ ഈ വക ലോണുകൾ വൻ പലിശാ ഭാരവും വരുത്തും. മോർട്ടഗേജ് സ്വിച്ചിങ് ഇത്തരക്കാർക്ക്  ഒരാശ്വാസം അകാം. വീടിനു ലോണിനെക്കാൾ നല്ല വാല്യൂ ഉണ്ടെങ്കിൽ 15000 യൂറോ വരെ പ്രത്യേകം പ്രൂഫ് ഒന്നും കൂടാതെ എക്സ്ട്രാ ലഭിക്കാം. അഥവാ കൂടുതൽ ആവശ്യം ഉണ്ടെങ്കിൽ അത് റീഫിനാൻസിങ് എന്ന രീതിയിലും ചെയ്യാം.എന്നാൽ ഇതിനു സപ്പോർട്ടിങ് പേപ്പർസ് വേണ്ടി വരും.

ക്യാഷ് ബാക് ഓഫർ എന്ന വാഗ്ദാനം കണ്ടു സ്വിച്ചിങ് ചെയ്യുന്നവർ ഉണ്ട്. ക്യാഷ് ബാക് ഓഫർ ചെയ്യുന്നവരുടെ പലിശ നിരക്ക് പക്ഷെ മാർക്കറ്റിലെ ഏറ്റവും കുറവ് ആകണം എന്നില്ല. ചുരുക്കത്തിൽ ദീര്ഘ കല അടിസ്ഥാനത്തിൽ ഒരു പക്ഷെ, ക്യാഷ് ബാക് ബെനെഫിറ്റ് വാങ്ങുന്ന ആൾ ക്യാഷ് ബാക് ഇല്ലാത്ത ലോണിനെക്കാൾ കൂടുതൽ തുക അടക്കേണ്ടി വന്നേക്കാം. ഇതിലെ പ്രധാന കാര്യം ഈ വക കാര്യങ്ങളിൽ ഒരു കണ്ണ് വേണം എന്നത് തന്നെ.

സെക്കൻഡ്‌ പ്രോപ്പർട്ടി വാടകയ്ക്ക് കൊടുക്കാൻ വേണ്ടി വാങ്ങാൻ  ആഗ്രഹം ഉള്ള കുറെ ആളുകൾ ഉണ്ട്. ആദ്യത്തെ കാര്യം, നിങ്ങള്ക്ക് ഫസ്റ്റ് ടൈം പ്രോപ്പർട്ടി വാങ്ങുന്നവർക്കുള്ള യാതൊരു ആനുകൂല്യങ്ങളും ലഭിക്കില്ല. മാത്രമല്ല പലിശ നിരക്ക് മൂന്നര മുതൽ മുകളിലേക്കാകും. വാടക നല്ല രീതിയിൽ ലഭിച്ചാൽ സെക്കന്റ് പ്രോപ്പർട്ടി ഒരു നല്ല ആശയം ആണ് . റിട്ടയർ ആകുന്നതിനു മുൻപേ മോർട്ടഗേജ് അടച്ചും കൂടി തീർത്താൽ ഇതിനെ ഒരു ബദൽ പെൻഷൻ ആയും കാണാം.

അവസാനമായി പബ്ലിക് സർവീസ് , ഹെൽത്ത് സർവീസ് എന്നീ ജോലികളിൽ ഉള്ളവർക്ക് ശുഭവാർത്ത. നിങ്ങളുടെ സാലറി സ്കെയിൽ രണ്ടു ഇൻക്രിമെന്റ് മുകളിൽ കണക്കാക്കാൻ ഒരു വിധം ബാങ്കുകൾ തീരുമാനിച്ചിട്ടുണ്ട്. അതായതു നാല്പതിനായിരം വാർഷിക ശമ്പളവും ആയിരം ഇൻക്രിമെന്റും ഉള്ളയാൾക്കു നാല്പത്തിരണ്ടായിരം യൂറോ എന്ന വരുമാനം ആകും ലോണിനായി പരിഗണിക്കുന്നത് .
Joseph Ritesh QFA RPAFinancial Advisor

Share this news

Leave a Reply

%d bloggers like this: