ട്രെയിൻ യാത്രക്കാരുടെ ശ്രദ്ധയ്ക്ക്

അയർലണ്ടിലെ ട്രെയിൻ യാത്രക്കാർക്ക് അടുത്ത രണ്ട് വാരാന്ത്യങ്ങളിൽ യാത്രാ തടസ്സങ്ങൾ ഉണ്ടാകും. ഐറിഷ് റെയിലിന്റെ സിറ്റി സെന്റർ റീസിഗ്നലിങ്ങിന്റെ അവസാനഘട്ടം പണികൾ നടക്കുന്നത് കാരണം ഡബ്ലിനിലെ കൊണോലി സ്റ്റേഷനിലേക്കും അതുവഴിയും സർവീസ് നടത്തുന്ന ട്രെയിനുകൾക്ക് തടസം നേരിടും.
ഈ €120 മില്ല്യൺ പ്രോജക്ട് പൂർത്തീകരിച്ചാൽ Howth/Malahide നും Sandymount നും ഇടയ്ക്കുള്ള, തിരക്കേറിയ മണിക്കൂറുകളിലെ ട്രെയിൻ സർവീസുകളുടെ എണ്ണം വർദ്ധിക്കും.

സർവീസിൽ വരുത്തിയ മാറ്റങ്ങൾ താഴെ പറയും വിധമാണ്:

വാരാന്ത്യങ്ങൾ 7-8 , 14-15 നവംബർ:

Malahide/Howth നും Grand Canal Dockനും ഇടയിലുള്ള DART സർവീസുകൾ നിർത്തിവയ്ക്കും.
ബസ് ഓപ്പറേറ്റർമാർ റയിൽ ടിക്കറ്റുകൾ സ്വീകരിക്കും.

Grand Canal Dock നും Bray/Greystones നും ഇടയിൽ മാത്രമേ DART സർവീസുകൾ ഉണ്ടാകൂ.

Maynooth സർവീസുകൾ മണിക്കൂറിൽ ഒന്ന് എന്ന രീതിയിൽ Docklands Station നിലേക്കും അവിടെനിന്നു നിന്നു് തിരിച്ചും ഉണ്ടാകും.
(കൊനോലിക്ക് പകരം)

M3 Parkway സർവീസുകൾ നിർത്തി വച്ചിട്ടുണ്ട്.

Northern Commuter സർവീസുകൾ മണിക്കൂറിൽ ഒന്ന് എന്ന രീതിയിൽ Malahide ലേക്കും അവിടെ നിന്നു തിരിച്ചും ഉണ്ടാകും. Malahide നും Connolly ക്കുമിടയിൽ ബസ്‌ ട്രാൻസ്ഫർ ഉണ്ടാകും.

ബെല്ഫാസ്റ്റ് എന്റർപ്രൈസസ്: Belfast നും Drogheda യ്ക്കുമിടയിൽ സർവീസ്‌ നടത്തും. Drogheda യ്ക്കും Dublin Connolly കുമിടയിൽ ബസ് ട്രാൻസ്ഫർ ഉണ്ടാകും.

സ്ലിഗൊ ഇന്റർസിറ്റി:
Sligo യ്ക്കും Maynoothനും ഇടയിൽ റിവൈസ് ഷെഡ്യൂൾ പ്രകാരം സർവ്വീസ് നടക്കും. Maynoothനും Dublin Connolly
ക്കുമിടയിൽ ബസ് ട്രാൻസ്ഫർ ഉണ്ടാകും.

റോസ് ലാർ ഇന്റർസിറ്റി: Rosslare Europort നും Bray യ്ക്കുമിടയിൽ സർവ്വീസ് ഉണ്ടാകും. Bray യ്ക്കും Dublin Connolly ക്കുമിടയിൽ ബസ് ട്രാൻസ്ഫർ ഉണ്ടാകും.

വീക്ഡേകൾ: നവംബർ 9 തിങ്കൾ മുതൽ 13 വെള്ളിയാഴ്ച വരെ :

നവംബർ 9 തിങ്കൾ മുതൽ DART സർവീസ്‌ പുനരാരംഭിക്കും

Drogheda, Maynooth, M3 Parkway സർവീസുകൾ പുതിയ സമയക്രമത്തിൽ പ്രവർത്തിക്കും. M3 Parkway സർവീസുകൾ രാവിലെയും വൈകുന്നേരവും ഉള്ള തിരക്കേറിയ സമയത്ത് മാത്രം പ്രവർത്തിക്കും.

ബെല്ഫാസ്റ്റ്, സ്ലിഗൊ, റോസ്‌ ലാർ സർവീസുകൾ സാധാരണ പോലെ പ്രവർത്തിക്കും.

Share this news

Leave a Reply

%d bloggers like this: