കോവിഡ് 19: നൃത്തം ചെയ്യാൻ വേദിയില്ലെങ്കിൽ വിഷമിക്കേണ്ട, ആപ്പ് ഡൗൺലോഡ് ചെയ്യൂ! ജോറായി നൃത്തം ചെയ്യു…

നൃത്തം ചെയ്യാൻ വേദിയില്ലെ? എന്നാൽ ഇനി‌ വിഷമിക്കേണ്ട. ഒടിടി പ്ലാറ്റ്‌ഫോമിൽ സിനിമ റിലീസ്‌ ചെയ്യുന്ന മാതൃകയിൽ നൃത്തപ്രകടനങ്ങൾ ഇനി ആസ്വാദകരിലെത്തിക്കാം. ശാസ്‌ത്രീയ നർത്തകർക്കും ആസ്വാദകർക്കും കോവിഡ്‌ കാലത്ത്‌ ഓൺലൈനിൽ വേദികൾ ഒരുക്കുകയാണ്‌ നാട്യഗൃഹ ഓൺലൈൻ ആപ്പ്‌. നൃത്തത്തിന് മാത്രമായുള്ള ആൻഡ്രോയ്‌ഡ്‌ ആപ്പായ ‘നാട്യഗൃഹം’ വിജയദശമി നാളിൽ കലാമണ്ഡലം ക്ഷേമവതി പുറത്തിറക്കി.

കോവിഡുമൂലം നാട്യവേദികൾ അടച്ചിടേണ്ടിവന്ന സാഹചര്യത്തിൽ ആപ്പിലൂടെ എച്ച്‌ഡി ദൃശ്യമികവിൽ നൃത്തം വീട്ടിലിരുന്ന്‌ കാണാം. ഗൂഗിൾ പ്ലേ സ്റ്റോറിൽ ലഭ്യമായ ആപ്പ്‌ ആദ്യം മൊബൈലിൽ ഇൻസ്‌റ്റാൾ ചെയ്യണം. നൃത്തം അപ്‌ലോഡ്‌ ചെയ്യേണ്ടവർ ആപ്പിലെ നമ്പറിൽ വിളിച്ചാൽ വീഡിയോ ഏത്‌ ഫോർമാറ്റിലാണ്‌ അയക്കേണ്ടതെന്ന നിർദേശം ലഭിക്കും. കലാമണ്ഡലം ക്ഷേമാവതി, കലാമണ്ഡലം സുഗന്ധി, ‌കലാമണ്ഡലം ചന്ദ്രിക എന്നിവർ ഉൾപ്പെടുന്ന പാനലാണ്‌ വീഡിയോകൾ തെരഞ്ഞെടുക്കുക. 15 മിനിറ്റുള്ള വീഡിയോകളാണ്‌ ഉൾപ്പെടുത്തിയിരിക്കുന്നത്‌.

പരസ്യങ്ങൾ ശല്യപ്പെടുത്താതെ നൃത്തം കാണാൻ സാധിക്കുന്ന ആപ്പിന്റെ പെയ്‌ഡ്‌ വെർഷനും പ്ലേ സ്‌റ്റോറിൽ ലഭ്യമാണ്‌. ഇതിന്‌ 50 രൂപയാണ്‌ ചാർജ്‌. എറണാകുളം ഭാരത മാതാ കോളേജിൽ മൾട്ടി മീഡിയ അധ്യാപകൻ  എൻ ബി രഘുനാഥാണ്‌ ആപ്പിന്റ നിർമാതാവ്

Share this news

Leave a Reply

%d bloggers like this: