ഡബ്ലിനിൽ ഹൈഡ്രജൻ ബസ്സുകളുടെ യുഗം പിറക്കുന്നു

അയർലണ്ടിലെ പൊതുഗതാഗത മേഖലയിലേക്ക് ഹൈഡ്രജൻ പവർ ബസ്സുകൾ വരുന്നു. ഡബ്ലിനിലെ തെരുവുകളിൽ വരുന്ന ആഴ്ചകളിൽ ട്രയൽറൺ നടക്കും.

വ്യവസായമേഖല സംരംഭമായ ഹൈഡ്രജൻ മൊബിലിറ്റി അയർലൻഡ് (എച്ച്.എം.ഐ), അക്കാദമിക് ഗവേഷകർ, പൊതുഗതാഗത ദാതാക്കൾ, എനർജി യൂട്ടിലിറ്റികൾ, അയർലൻഡ് പൊതുമേഖല സ്ഥാപനങ്ങൾ തുടങ്ങിയവയുടെ ഭാഗമായിട്ടാണ് ഈ പദ്ധതി നടപ്പിലാക്കുക. അടുത്ത വർഷം കൂടുതൽ ഹൈഡ്രജൻ ബസുകൾ പുറത്തിറക്കും. അതിനു മുന്നോടിയായിട്ടാണ് വരുന്ന ആഴ്ചകളിൽ പരീക്ഷണങ്ങൾ ഓട്ടങ്ങൾ നടത്തുന്നത്.

ബസ് ഐറാൻ, ഡബ്ലിൻ ബസ് എന്നിവ സർവീസ് നടത്തുന്ന ഡബ്ലിൻ സിറ്റി യൂണിവേഴ്സിറ്റി, ഡബ്ലിൻ എയർപോർട്ട് എന്നീ റൂട്ടുകളിൽ ലോ-എമിഷൻ ഗതാഗതം സർവീസുകൾ നടത്തും.

എച്ച്‌.എം‌.ഐ. യുടെ കണക്കനുസരിച്ച് അയർലണ്ടിലെ കാലാവസ്ഥാ വെല്ലുവിളിയിൽ, പ്രത്യേകിച്ച് ഗതാഗത മേഖലയിൽ വലിയ സംഭാവന നൽകുമെന്ന് പ്രതീക്ഷിക്കുന്ന ഒരു നൂതന സാങ്കേതിക വിദ്യയാണിത്.

കൈറ്റാനോ H2. സിറ്റിഗോൾഡ് പ്രീ-പ്രൊഡക്ഷൻ ബസ് ഡബ്ലിനിൽ BOC ഗ്യാസ് അയർ‌ലൻഡ് ഉൽ‌പാദിപ്പിക്കുന്ന ഗ്രീൻ ഹൈഡ്രജൻ (H2)-ൽ ഇലക്ട്രിസിറ്റിയും വെള്ളവും ഉപയോഗിച്ച് പ്രവർത്തിപ്പിക്കും.

ഹൈഡ്രജൻ ഇന്ധന സെൽ ഇലക്ട്രിക് വാഹനത്തിന് 60 കിലോവാട്ട് ടൊയോട്ട ഇന്ധന സെൽ സ്റ്റാക്കാണ് ഉള്ളത്. പരമ്പരാഗത ബസിന് സമാനമായി മിനിറ്റുകൾക്കുള്ളിൽ ഇത് ഇന്ധനം നിറയ്ക്കുന്നു. ഇന്ധനത്തിൽ നിന്നുള്ള ഹൈഡ്രജൻ തന്മാത്രകൾ ഇന്ധന സെല്ലിലെ വായുവിൽ നിന്നുള്ള ഓക്സിജൻ തന്മാത്രകളുമായി സംയോജിപ്പിക്കുമ്പോൾ അതിന് വൈദ്യുത പ്രേരണ ലഭിക്കുന്നു.

വ്യത്യസ്ത കാലാവസ്ഥയിലെ ഉപയോഗം, ട്രാഫിക് തുടങ്ങിയ തലങ്ങളിൽ ഈ സാങ്കേതിക വിദ്യയുടെ പ്രായോഗിക പ്രവർത്തനത്തെക്കുറിച്ചുള്ള വിവരങ്ങൾ നൽകാൻ ഈ ട്രയൽ‌റൺ സഹായിക്കും
ഇത് ഡിസംബർ പകുതി വരെ നീളുമെന്നാണ് നിലവിലെ റിപ്പോർട്ട്‌.

പരീക്ഷണത്തിനായി ഹൈഡ്രജൻ ഇന്ധനം ഉത്പാദിപ്പിക്കാൻ ഉപയോഗിക്കുന്ന ഹരിത വൈദ്യുതി എച്ച്.എം.ഐ. അംഗമായ ഇ.എസ്.ബി. നൽകും. വാഹനത്തിൽ നിന്നും പുറത്തു വരുന്ന ഒരേയൊരു വസ്തു വെള്ളം മാത്രമാണ്.

പൊതുഗതാഗത മേഖലയിലെ ഒരു പ്രധാന സംഭവമായി ഇതിനെ കാണണമെന്നും റോഡ് ഗതാഗതം പൂർണ്ണമായും കാർബൺ വിമുക്തമാക്കാൻ സഹായിക്കുന്ന പദ്ധതിയാണ് ഇതിലൂടെ നടപ്പിലാകുന്നതെന്നും ടൊയോട്ട അയർലണ്ടിലെ എച്ച്.എം.ഐ. ചെയർമാൻ മാർക്ക് ടീവൻ പറഞ്ഞു.

Share this news

Leave a Reply

%d bloggers like this: