രാജമൗലിയുടെ ബ്രഹ്മാണ്ഡ ചിത്രം ജനുവരിയിൽ റിലീസ്

ദീപാവലി സ്‌പെഷ്യല്‍ ചിത്രങ്ങളുമായി രാജമൗലിയുടെ  ആര്‍ആര്‍ആര്‍. സംവിധായകനും നായകന്മാരായ റാം ചരണ്‍, ജൂനിയര്‍ എന്‍.ടി.ആര്‍. എന്നിവരാണ് സ്‌പെഷ്യല്‍ ചിത്രത്തിലുള്ളത്. താരങ്ങളുടെ മറ്റു ചിത്രങ്ങളും ട്വിറ്റര്‍ വഴി പുറത്തിറക്കിയിട്ടുണ്ട്. വെള്ളനിറമുള്ള കുര്‍ത്ത ധരിച്ച്, ആര്‍ആര്‍ആര്‍  എന്ന് പിന്നണിയില്‍ എഴുതിയ വേദിക്കു മുന്നിലായി മൂവരും ഇരിക്കുന്ന ചിത്രമാണിപ്പോള്‍  പുറത്തിറക്കിയിരിക്കുന്നത്. നിലവില്‍  ‘ആര്‍ആര്‍ആര്‍’ന്റെ ചിത്രീകരണം ഹൈദരാബാദില്‍ പുരോഗമിക്കുകയാണ്

2018 അവസാനത്തോടെ ചിത്രീകരണം ആരംഭിച്ച രാജമൗലിയുടെ ബ്രഹ്മാണ്ഡ ചിത്രമാണ് ആര്‍ആര്‍ആര്‍. രുധിരം, രൗദ്രം, രണം എന്നാണ് ആര്‍ആര്‍ആര്‍  അര്‍ഥമാക്കുന്നത്. സ്വാതന്ത്രസമര നേതാവായിരുന്ന അല്ലൂരി സീതരാമ രാജുവായാണ് രാംചരണ്‍ വേഷമിടുക.

തെന്നിന്ത്യയില്‍ നിന്നും ബോളിവുഡില്‍ നിന്നുമുള്ള വന്‍ താരനിരയാണ് ചിത്രത്തില്‍  അണിനിരക്കുന്നത്. 450 കോടി മുതല്‍മുടക്കില്‍ ഒരുങ്ങുന്ന ചിത്രത്തില്‍  അജയ് ദേവ്ഗണ്‍, ആലിയ ഭട്ട്, ഒലിവിയ മോറിസ്, സമുദ്രക്കനി, അലിസണ്‍ ഡൂഡി, റേ സ്റ്റീവന്‍സണ്‍ എന്നിവര്‍ മുഖ്യവേഷങ്ങളിലെത്തുന്നു

ഡി.വി.വി. ദാനയ്യയാണ് ചിത്രത്തിന്റെ നിര്‍മ്മാതാവ്. കെ. കെ. സെന്തില്‍കുമാര്‍ ഛായാഗ്രഹണം നിര്‍വഹിക്കുന്നു. സംഗീതം: എം.എം. കീരവാണി, പി ആര്‍ ഒ – ആതിര ദില്‍ജിത്ത്

ചിത്രം 2021 ജനുവരി 8ന് റിലീസ് ചെയ്യാനാകുമെന്നാണ് പ്രതീക്ഷ.  തെലുങ്ക്, ഹിന്ദി, തമിഴ്, മലയാളം, കന്നഡ ഉള്‍പ്പെടെയുള്ള ഭാഷകളില്‍  ചിത്രം  പുറത്തിറങ്ങും.

Share this news

Leave a Reply

%d bloggers like this: