യൂറോപ്യൻ യൂണിയൻ വഴി അയർലൻഡിന് എങ്ങനെ കൊറോണ വാക്‌സിൻ ലഭ്യമാകും?


കൊറോണയെ ചെറുക്കാൻ പ്രതിരോധ കുത്തിവയപ്പിലൂടെ സാധിക്കും എന്ന പരീക്ഷണ തെളിവിന്റെ അടിസ്ഥാന ത്തിൽ BioNTech ഉം ഫൈസറും വികസിപ്പിച്ചെടുത്ത കൊറോണ വൈറസ് വാക്സിന്റെ 300 മില്യൺ ഡോസ് വാങ്ങാൻ യൂറോപ്യൻ യൂണിയൻ സമ്മതിച്ചിട്ടുണ്ട്.
ആസ്റ്റ്രാസെനക്ക, സനോഫി- ജി എസ് കെ, ജോൺസൻ & ജോൺസൻ തുടങ്ങിയ കമ്പനികളുമായി EU ഇതിനകം വിവിധ കരാറുകളിൽ ഒപ്പിട്ടു കഴിഞ്ഞു.

വാക്സിനുകൾ തെരഞ്ഞെടുക്കുന്നത് എങ്ങനെയാണ്?

വാക്സിൻ പരീക്ഷണം ഫലപ്രദമാണെന്ന് കണ്ടാൽ എത്രയും പെട്ടെന്ന് , മറ്റ് രാജ്യങ്ങൾ ക്ക് അവ കിട്ടുന്നതിനുമുമ്പ് തന്നെ വാക്സിനുകൾ യൂറോപ്പിലെത്തിക്കുക എന്നതാ ണ് EU ന്റെ ലക്ഷ്യം. അതിനായി EU മുൻ കൂറായി ഡെലിവെറി ഓർഡറുകൾ കൊടുത്തു കഴിഞ്ഞു.
ലോകമെമ്പാടും ഒട്ടനവധി വാക്സിനുകൾ വികസിപ്പിച്ചെടുത്തിട്ടുണ്ട്, എന്നാൽ മുമ്പ് പറഞ്ഞ നാലെണ്ണം മാത്രമേ ഇതുവരെ വിജയസാധ്യതയുള്ളവയായി തിരഞ്ഞെടുക്കപ്പെട്ടിട്ടുള്ളൂ. ശാസ്ത്രീയ സമീപനം, ഡെലിവറിയുടെ വേഗത തുടങ്ങിയ ഘടകങ്ങളെ അടിസ്ഥാനമാക്കിയാണ് പ്രസ്തുത കമ്പനികൾക്ക് വിജയസാദ്ധ്യത കണക്കാക്കുന്നത്.

അയർലണ്ടിനു് എത്ര ഡോസുകൾ ലഭിക്കും?

കരാർ പ്രകാരം, എല്ലാ യൂറോപ്യൻ യൂണിയൻ അംഗരാജ്യങ്ങൾക്കും ഒരേസമയം തന്നെ ആദ്യത്തെ വാക്സിനുകൾ ലഭിക്കും.ഓരോ രാജ്യത്തെ ജനസംഖ്യയുടെ വലുപ്പത്തിനനുസരിച്ചാണ് ഡോസുകൾ അനുവദിക്കുക. യൂറോപ്യൻ യൂണിയന്റെ ജനസംഖ്യയുടെ ഏകദേശം 1.01 ശതമാനം അയർലണ്ടിലുണ്ട്, അതിനാൽ ,ഓർഡർ ആത്യന്തികമായി അംഗീകരിക്കപ്പെടുകയും 300 ദശലക്ഷം ഡോസുകൾ ഓർഡർ ചെയ്യുകയും ചെയ്താൽ, ഏകദേശം 3030000 ഡോസുകൾ ഫൈസർ വാക്സിനുകൾ അയർലണ്ടിനു ലഭിക്കും.
ഫൈസർ വാക്സിൻ രണ്ട് ഡോസ് ചികിത്സയാണ്, അതിനാൽ 1515000 പേർക്ക് കുത്തിവയ്പ് നൽകാൻ ഇത് മതിയാകും.

വാക്സിൻ ആർക്കൊക്കെ ആദ്യം ലഭിക്കും?

വാക്‌സിൻ ആർക്കാണു ആദ്യം ലഭിക്കേണ്ടതെന്ന് തീരുമാനിക്കേണ്ടത് അംഗരാജ്യങ്ങളാണ്. ഇനി പറയുന്നവർക്ക് മുൻ‌ഗണന നൽകാൻ യൂറോപ്യൻ കമ്മീഷൻ നിർദ്ദേശിച്ചു. ആരോഗ്യ സംരക്ഷണ- ദീർഘകാല പരിചരണ പ്രവർത്തകർ ;60 വയസ്സിനു മുകളിലുള്ള ആളുകൾ; ഉയർന്ന അപകടസാധ്യതയുള്ള ആരോഗ്യ അവസ്ഥയുള്ള ആളുകൾ; അവശ്യ തൊഴിലാളികൾ; സാമൂഹികമായി അകലം പാലിക്കാൻ കഴിയാത്ത ആളുകൾ; കൂടുതലായി സാമൂഹിക-സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന സംഘങ്ങൾ.പല ബാച്ചുകളിലായിട്ടാണ് ഡോസുകൾ എത്തുക, അല്ലാതെ ഒന്നിച്ചല്ല. അതു കൊണ്ട് ആർക്ക് ആദ്യം കുത്തിവയ്പ് കൊടുക്കണം എന്നത് സർക്കാർ ആണ് തീരുമാനിക്കേണ്ടത്.
ഏതെങ്കിലും വാക്സിൻ നൽകുന്നതിനു മുമ്പ് സർക്കാരിന് വലിയ ജോലികളുണ്ട്. ഫൈസർ ഡോസുകൾ ഏകദേശം മൈനസ് 75 ഡിഗ്രി സെൽഷ്യസിൽ സൂക്ഷിക്കണം, ഇതിന് കോൾഡ് സ്റ്റോറേജ് സൗകര്യങ്ങളും വിതരണ ശൃംഖലകളും ആവശ്യമാണ്.
കുത്തിവയ്പ്പ് നടത്താൻ പരിശീലനം സിദ്ധിച്ച ജോലിക്കാരെ തയ്യാറാക്കണം , അവർക്ക് സുരക്ഷാ സംവിധാനം ഒരുക്കണം, കുത്തിവയ്പ്പെടുക്കുന്നതിന്റെ പ്രാധാന്യവും അപകടരാഹിത്യവും പൊതുജനത്തിനോട് പറഞ്ഞ് മനസ്സിലാക്കേണ്ടതുണ്ട്.
ഈയടുത്ത കാലത്ത് നടത്തപ്പെട്ട ഒരു സർവെയിൽ 33 % ഐറിഷ് ജനതയ്ക്ക് കുത്തിവയ്പ്പെടുക്കുന്നതിനോട് താല്പര്യമില്ല എന്നും 12% പേർ കുത്തിവയ്പ് എടുക്കില്ല എന്നും പറഞ്ഞതായി കണ്ടെത്തിയിട്ടുണ്ട്. എന്നിരുന്നാലും നമ്മൾക്ക് ശുപാപ്തി വിശ്വാസത്തോടെ കൊറോണ വാക്‌സിനെ നോക്കി കാണം.

Share this news

Leave a Reply

%d bloggers like this: