അയർലൻഡിൽ പുതുതായി ആരംഭിക്കുന്നു. എത്ത്നിക്ക് സൂപ്പർ സ്റ്റോർ SelectAsia വോക്കിൻസ്ടൗണിൽ

ജന്മ നാട്ടിൽ നിന്നും കാതങ്ങൾക്കകലെ പ്രവാസ ജീവിതം നയിക്കുമ്പോഴും നാടൻ തനിമയുള്ള ഭക്ഷണ പഥാർത്ഥങ്ങൾ, മലയാളികൾക്കും മറ്റു ഇന്ത്യ കാർക്കും എന്ന പോലെ, വിവിധ രാജ്യകാർക്കും ലഭ്യമാക്കി കൊടുക്കുവാൻ ഇതാ ഡബ്ലിനിൽ  എത്തുന്നു പുതിയ ഏത്‌നിക് സൂപ്പെർ സ്റ്റോർ “സെലക്റ്റേഷ്യ”.

ഡബ്ലിനിലെ വോക്കിൻസ്ടൗൺ റൗണ്ടബൌട്ട്ടിൽ നവംബർ മാസം 20-ആം തീയതി വെള്ളിയാഴ്ച്ച മുതൽ പ്രവർത്തനമാരംഭിക്കുന്ന സെലക്ടഷ്യയിൽ ഏതൊരു പ്രവാസിയും വാങ്ങാൻ ആഗ്രഹിക്കുന്ന ഭക്ഷണ പഥാർത്ഥങ്ങളുടെ ഒരു നീണ്ട നിര തന്നെ ഒരുക്കിയിരിക്കുന്നു.  അരി, പയർ, മസാലകൾ തുടങ്ങിയവയ്ക്കു പുറമെ, നാടൻ പച്ചക്കറികൾ, ഫ്രഷ് മീനും ഇറച്ചിയും ലഭ്യമാണ്.

ഈ വെള്ളിയാഴ്ച്ച പ്രവർത്തനം ആരംഭിക്കുന്ന സെലക്റ്റേഷ്യ രാവിലെ 10 മണി മുതൽ വൈകിട്ട് പത്തു മണി വരെ പ്രവർത്തനം ഉള്ളതായിരിക്കും എന്നും  ആദ്യ രണ്ടു വാരങ്ങൾ സ്പെഷ്യൽ ഡിസ്‌കൗണ്ട് ഓഫറുകൾ ഉള്ളതായിരിക്കും എന്ന് അധികൃതർ അറിയിച്ചിരിക്കുന്നു.
ഉപഭോക്താക്കൾക്കു ആവശ്യനുസരണം ഹോം ഡെലിവറി സൗകര്യം ഉണ്ടായിരിക്കുന്നതാണ്..

Share this news

Leave a Reply

%d bloggers like this: