ജോ ബൈഡൻ യു എസ് പ്രസിഡന്റായി ചുമതലയേക്കുന്ന ചടങ്ങിൽ ഐറിഷുകാരിയുടെ വയലിൻ സംഗീതം പൊഴിക്കും

അമേരിക്കൻ പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ട ജോ ബൈഡന്റെ ഔദ്യോഗിക സ്ഥാനാരോഹണ ചടങ്ങിന്റെ ഉദ്ഘാടന വേളയിൽ വയലിൻ സംഗീതത്തിന്റെ കുളിർമഴ പെയ്യിക്കാൻ ഐറിഷ് സംഘമെത്തും. മികച്ച ഐറീഷ് വയലിൻ സംഗീത ഗ്രൂപ്പാണ് ഈ അവസരം ഒരുങ്ങുന്നത്.

ഈ പരിപാടിയിലേക്ക് ക്ഷണിക്കപ്പെട്ടതിൽ ഏറെ സന്തോഷവും ബഹുമാനവും തോന്നുന്നുണ്ടെണ് ലോത്തിലെ ബ്ലാക്ക് റോക്കിൽ നിന്നുള്ള പട്രീഷ്യ ട്രെസി പറഞ്ഞു.

2016-ൽ ബൈഡൻ ലോത്തിലെ അദ്ദേഹത്തിന്റെ കുടുംബ വസതി സന്ദർശിച്ചപ്പോഴും ട്രെസിയുടെ സംഗീതവിരുന്ന് അവിടെ അരങ്ങേറിയിരുന്നു. ഇന്നലെ ബിഡന്റെ കുടുംബത്തിൽ നിന്നും നേരിട്ടാണ് ട്രെസിക്ക് ക്ഷണം ലഭിച്ചത്.

അമേരിക്കയിലെ ഏറ്റവും പ്രശസ്തമായ ജ്വല്ലറികളിലൊന്ന് ഇവന്റിനായുള്ള വജ്രാഭരണങ്ങൾ അണിയിച്ചൊരുക്കുമെന്നും അവർ വെളിപ്പെടുത്തി. അയർലണ്ടിനെ പ്രതിനിധീകരിക്കാൻ കഴിഞ്ഞതിൽ അഭിമാനമുണ്ടെന്നും ട്രെസി പറഞ്ഞു.

ഈ ക്ഷണം ലഭിച്ചപ്പോൾ എന്റെ ആദ്യത്തെ ചിന്ത അമ്മയോട് ഈ വാർത്ത പങ്കുവെക്കുക എന്നതായിരുന്നു. എന്റെ കഴിവുകൾക്ക് ഞാൻ അമ്മയോട് കടപ്പെട്ടിരിക്കുന്നു. അമ്മയുടെ അതിശയകരമായ ആലാപന മികവും കഴിവുകളുമാണ് എനിക്ക് ലഭിച്ചതും പ്രചോദനമായതുമെന്നും അവർ പറഞ്ഞു.

2016 മാർച്ചിൽ നടന്നതുൾപ്പെടെ നിരവധി അവസരങ്ങളിൽ ട്രേസി ബൈഡന് വേണ്ടി പ്രകടനം നടത്തിയിട്ടുണ്ട്.

ചിക്കാഗോയിലെയും മറ്റ് നഗരങ്ങളിലും നടന്ന ബൈഡന്റെ റാലികളിലും അവർ പ്രകടനം നടത്തിയിട്ടുണ്ട്. കെന്നഡി സെന്റർ ബോർഡിന്റെ മുൻ ചെയർപേഴ്‌സൺ ഉൾപ്പെടെയുള്ള സുഹൃത്തുക്കളുമായി ട്രെസി വാർത്ത പങ്കുവച്ചു.

Share this news

Leave a Reply

%d bloggers like this: