Sunday, November 29, 2020

ബധിര ദമ്പതികൾക്ക് ഡ്രൈവ് ത്രൂവിൽ സേവനം നിരസിച്ചു : ക്ഷമ ചോദിച്ച് സൂപ്പർമാക്കിന്റെ ഫ്രാഞ്ചൈസി

Updated on 21-11-2020 at 3:29 am

Share this news

ഡ്രൈവ് ത്രൂവിൽ ബധിര ദമ്പതികൾക്ക് സേവനം നിഷേധിച്ച് സൂപ്പർമാക് ഫ്രാഞ്ചൈസി. ഇന്നലെ രാത്രി ഡബ്ലിനിൽ വച്ചാണ് ബധിരരായ ദമ്പതികൾക്ക് ഈ ദുരനുഭവം ഉണ്ടായത്. ഈ സംഭവം കൂടുതൽപേർ അറിഞ്ഞതോടെ ക്ഷമ ചോദിച്ച് രംഗത്തെത്തിയിരിക്കുകയാണ് കമ്പനി.

ദമ്പതികളുടെ പരാതിയെ തുടർന്നാണ് സംഭവത്തെക്കുറിച്ച് അന്വേഷിക്കുമെന്നും സ്പാവെലിലെ ഫാസ്റ്റ്ഫുഡ് ഫ്രാഞ്ചൈസി അറിയിച്ചു. വിൻഡോയിലൂടെ ഓർഡർ ചെയ്യാൻ ശ്രമിക്കുമ്പോൾ മുന്നോട്ട് പോകാൻ ആവശ്യപ്പെട്ടു. തനിക്കു പറയാനുള്ളത് ഒരു കടലാസ്സിൽ എഴുതി നൽകിയെങ്കിലും അത് നോക്കാൻ പോലും അവിടെ ഉണ്ടായിരുന്ന ഉദ്യോഗസ്ഥൻ തയ്യാറായില്ലെന്നും ദമ്പതികൾ പറഞ്ഞു. ഈ ദുരനുഭവം മറ്റാർക്കും ഉണ്ടാകാതിരിക്കട്ടെയെന്നും അവർ പറഞ്ഞു.

കോവിഡ് ആരംഭിച്ചതിനു ശേഷം രണ്ടുതവണ അവിടെ പോയിട്ടുണ്ട്. ഓർഡറിനൊപ്പം ഞങ്ങൾ സാധാരണയായി ഒരു കടലാസ് വിൻഡോയിൽ കാണിക്കും. അവർ അത് ഒരു പ്രശ്നവുമില്ലാതെ പ്രോസസ്സ് ചെയ്തു തരാറുണ്ട്.

എന്നാൽ ഇന്നലെ രാത്രി ഡ്രൈവ്-ത്രൂ വിൻഡോയിൽ ഓർഡർ ചെയ്യാൻ ശ്രമിച്ചപ്പോൾ ഞങ്ങളെ സഹായിക്കാൻ സാധിക്കില്ലെന്നും മറ്റുള്ളവർ ഓർഡർ ചെയ്യാൻ കാത്തിരിക്കുന്നതിനാൽ മുന്നോട്ട് പോകണമെന്നും പറഞ്ഞു.

ഡ്രൈവ്-ത്രൂവിൽ തങ്ങളുടെ പിന്നിൽ ഒരു കാർ മാത്രമേ ഉണ്ടായിരുന്നുള്ളൂവെന്ന് ദമ്പതികൾ പറഞ്ഞു. സംഭവത്തിന്റെ കുറച്ചുഭാഗം ഇവർ ഫേസ്ബുക്കിലൂടെ പങ്കുവച്ചു. ഓർഡറിനൊപ്പം ഒരു കടലാസ് കഷണം ഉയർത്തിപ്പിടിക്കുന്നത് ഈ വിഡിയോയിൽ വ്യക്തമായി കാണാം.

ബധിരരാണെന്ന് ആവർത്തിച്ച് പറഞ്ഞു. എന്നിട്ടും അവർ തങ്ങളുടെ ആവശ്യത്തെ മാനിച്ചില്ല. ഉപഭോക്താക്കളോട് എങ്ങനെ പെരുമാറണം എന്നതിനെക്കുറിച്ച് സൂപ്പർമാക് തങ്ങളുടെ സ്റ്റാഫുകളെ ബോധവത്കരിക്കണമെന്നും അവർ പറഞ്ഞു.

സ്പാവെല്ലിലെ സൂപ്പർമാക് ബ്രാഞ്ചിലാണ് സംഭവം നടന്നതെന്ന് കമ്പനി സ്ഥിരീകരിച്ചു. ദുരനുഭവം നേരിട്ട ഉപഭോക്താക്കളോട് ക്ഷമ ചോദിക്കുന്നുവെന്നും ഈ സംഭവം പൂർണ്ണമായി അന്വേഷിക്കുമെന്നും കമ്പനി പറഞ്ഞു. കൂടാതെ ഈ ദമ്പതികളുമായി കമ്പനി നേരിട്ട് ബന്ധപ്പെടും.

ജീവനക്കാർക്കായി ഉപഭോക്തൃ സേവന പരിശീലന അവലോകനം നടപ്പാക്കുമെന്നും മാനേജ്‌മെന്റ് കൂട്ടിച്ചേർത്തു.

comments


 

Other news in this section
WhatsApp chat