അയർലണ്ടിൽ സിറ്റിസൺഷിപ്പ് അപേക്ഷിക്കാൻ ഇനി മുതൽ ടാക്സ് ക്ലിയറൻസ് സർട്ടിഫിക്കറ്റ് നിർബന്ധം


2020 നവംബർ 23 നു് ശേഷം, പൗരത്വ സർട്ടിഫിക്കറ്റിനപേക്ഷിക്കുന്ന എല്ലാ മുതിർന്ന അപേക്ഷകരും അവരുടെ അപ്ഡേറ്റ് ചെയ്ത ടാക്സ് ക്ലിയറൻസ് സർട്ടിഫിക്കേറ്റ് തയ്യാറാക്കേണ്ടതാണ്.പൗരത്വത്തിനപേക്ഷിക്കുന്ന അയർലണ്ടിലെ ഒരു താമസക്കാരൻ തന്റെ നികുതി സംബന്ധിച്ച എല്ലാകാര്യങ്ങളും കൃത്യമാക്കി എന്നതിന്‌ റെവന്യൂ വകുപ്പ് നൽകുന്ന രേഖാമൂലമുള്ള തെളിവാണ് ടാക്സ് ക്ലിയറൻസ് സർട്ടിഫിക്കറ്റ് ( TCC). തുടർന്ന് അപേക്ഷകർ തങ്ങളുടെ അപേക്ഷകൾ ഓൺലൈനായി Revenue electronic Tax Clearance (eTC) സംവിധാനം വഴി കൊടുക്കേണ്ടതാണ്.
ഈ സേവനം ഉപയോഗിക്കുവാനുള്ള കൂടുതൽ വിവരങ്ങൾ റെവന്യൂ വകുപ്പിന്റെ വെബ്സൈറ്റിലുണ്ട്.
കാണുക :https://www.revenue.ie/en/online-services/services/manage-your-record/apply-for-tax-clearance-online-using-etc.aspx
നിങ്ങൾക്ക് ഇഷ്യു ചെയ്യപ്പെട്ട ടാക്സ് ക്ലിയറൻസ് ഏക്സസ് നമ്പർ ( TCAN) കൊടുക്കേണ്ടതുണ്ട്. അല്ലെങ്കിൽ സർട്ടിഫിക്കറ്റിന്റെ ഒരു കോപ്പി പ്രിന്റ് എടുത്തു കൊടുത്താലും മതി.

പൗരത്വത്തിനുവേണ്ടി അപേക്ഷിക്കുന്ന വ്യക്തി നിലവിൽ രാജ്യത്തിനു വെളിയിലാണെങ്കിൽ അപേക്ഷകർക്കും TCC ആവശ്യമാണ് ,എന്നാൽ ഈ സേവനം ബന്ധപ്പെട്ട റവന്യൂ അധികാരികൾക്ക് ലഭ്യമാക്കാനാകാത്ത സാഹചര്യത്തിൽ അപേക്ഷകരുടെ നിലവിലെ നിയമപരിധിയിലുള്ള റെവന്യൂ അധികാരിയുടെ പക്കൽ നിന്നുമുള്ള ടാക്സ് കോംപ്ലിയൻസ് ഉറപ്പ് ഹാജരാക്കേണ്ടതാണ്.

ടാക്സ് ക്ലിയറൻസ് സർട്ടിഫിക്കറ്റോ റെവന്യൂ അധികാരിയുടെ പക്കൽ നിന്നുമുള്ള ടാക്സ് കോംപ്ലിയൻസിന്റെ രേഖയോ ഇല്ലാതെ ആരും പൗരത്വ സർട്ടിഫിക്കറ്റിനായി അപേക്ഷിക്കാതിരിക്കുന്നതാണ് ഉചിതം.

Share this news

Leave a Reply

%d bloggers like this: