Thursday, 6 May 2021

അയർലണ്ട് ഇനി മുതൽ ഓറഞ്ച് സോണിൽ.യൂറോപ്പിൽ ഉള്ള യാത്രകൾക്ക് കോവിഡ് നെഗറ്റീവ് സർട്ടിഫിക്കറ്റ് ഉണ്ടെങ്കിൽ ക്വാറന്റൈൻ ഇരിക്കേണ്ട ആവശ്യം ഇല്ല.

Updated on 21-11-2020 at 9:13 am

Share this news


യൂറോപ്യൻ യൂണിയന്റെ ട്രാഫിക് ലൈറ്റ് സമ്പ്രദായമനുസരിച്ച് അയർലൻഡ് റെഡ് സോണിൽ നിന്ന് ഓറഞ്ച് സോണിൽ പ്രവേശിച്ചു. യൂറോപ്പിൽ യാത്ര ചെയ്യുന്നവർക്ക് ഇനി തടസ്സമില്ലാത്ത യാത്ര ചെയ്യാം.നിലവിൽ യൂറോപ്യൻ യൂണിയന്റെ ട്രാഫിക് ലൈറ്റ് സമ്പ്രദായത്തിലെ നിയമമനുസരിച്ച്, “ഓറഞ്ച്” വിഭാഗത്തിൽ വരുന്ന മറ്റു പ്രദേശങ്ങൾ ഐസ്‌ലാന്റ്, നോർവെയുടെയും ഫിൻലാൻഡിന്റെയും കുറേ ഭാഗങ്ങൾ, സ്പെയിനിന്റെ കാനറി ദ്വീപുകൾ ചില ഗ്രീക് ദ്വീപുകൾ എന്നിവയാണ്
ഓറഞ്ച് പ്രദേശങ്ങളിൽ നിന്നുള്ളയാത്രക്കാർക്ക് അവർ യാത്ര പുറപ്പെടുന്നതിന് മൂന്ന് ദിവസം മുമ്പ്
എടുത്ത കോവിഡ് -19 നെഗറ്റീവ് പരിശോധനാ ഫലം കൈവശമുണ്ടെങ്കിൽ, ചെന്നുചേരുന്ന രാജ്യങ്ങളിൽ അവർക്ക് യഥേഷ്ടം യാത്ര ചെയ്യാവുന്നതാണ്.ലെവൽ 5 നിയന്ത്രണങ്ങൾ രാജ്യത്ത് നിലനിൽക്കുന്ന സാഹചര്യത്തിൽ രാജ്യത്തിനകത്തും പുറത്തോട്ടുമുള്ള എല്ലാ അനാവശ്യ യാത്രകളും ജനങ്ങൾ ഒഴിവാക്കണമെന്ന് ഐറിഷ് സർക്കാർ അറിയിച്ചു.
യൂറോപ്യൻ യൂണിയൻ കോവിഡ് മാപ്പിൽ അയർലൻഡ് ചുവപ്പിൽ നിന്ന് ആമ്പറിലേക്ക് പോയിരിക്കുകയാണ്. കഴിഞ്ഞ കുറച്ച് ദിവസങ്ങളിൽ രാജ്യത്തെ കോവിഡ് ബാധിതരുടെ എണ്ണത്തിൽ വർദ്ധനയുണ്ടെങ്കിലും കഴിഞ്ഞ കുറച്ച് ആഴ്ചകളിൽ രാജ്യം കൈവരിച്ച പുരോഗതി സ്തുത്യർഹമാണ്.” അടുത്ത രണ്ടാഴ്ചത്തേക്ക് നമ്മുടെ ശ്രമങ്ങൾ ഇരട്ടിയാക്കേണ്ടതുണ്ട്, എന്നാൽ ഡിസംബറിൽ കൂടുതൽ സ്ഥാപനങ്ങൾക്ക് തുറന്നു പ്രവർത്തിക്കാൻ കഴിയും. ” മന്ത്രി Leo Varadkar പറഞ്ഞു.

യൂറോപ്യൻ യൂണിയൻ സെന്റർ ഫോർ ഡിസീസ് പ്രിവൻഷൻ ആന്റ് കൺട്രോൾ, ഓരോ ആഴ്ചയിലും, 3 stage colour system അനുസരിച്ചുള്ള മാപ്പ് പ്രസിദ്ധീകരിക്കുന്നുണ്ട്. ഓരോ പ്രദേശങ്ങളിലെ കോവിഡ് ബാധയുടെ നിജ സ്ഥിതിയും തോതും തിരിച്ചറിയാനാണിങ്ങനെ ചെയ്യുന്നത്.

14 ദിവസങ്ങൾ കൂടുമ്പോൾ ഒരു ലക്ഷം പേരിൽ എത്ര പോസിറ്റീവ് കേസുകൾ ,പരിശോധനകളുടെ എണ്ണം, പോസിറ്റിവിറ്റി നിരക്കുകൾ എന്നിങ്ങനെ നിരവധി ഘടകങ്ങളെ ആശ്രയിച്ചാണ് ലെവലുകൾ നിർണ്ണയിക്കപ്പെടുന്നത്.

യൂറോപ്പിലെ ഭൂരിഭാഗം പ്രദേശങ്ങളും” Red” മേഖലകളാണ്, അവിടെ യാത്രക്കാർ 14 ദിവസത്തേക്ക് അവരുടെ ചലനങ്ങൾ നിയന്ത്രിക്കണം. എന്നിരുന്നാലും, നവംബർ 29 അർദ്ധരാത്രി മുതൽ, അയർലണ്ടിലേക്ക് വരുന്ന “Red” പ്രദേശങ്ങളിൽ നിന്നുള്ള യാത്രക്കാർക്ക് യാത്രാനന്തരം കുറഞ്ഞത് അഞ്ച് ദിവസമെങ്കിലും കഴിഞ്ഞ് എടുക്കുന്ന കോവിഡ് -19 പി സി ആർ പരിശോധനയിൽ നെഗറ്റീവ് ഫലം
ലഭിക്കുകയാണെങ്കിൽ അവർക്ക് തുടർന്ന് സ്വതന്ത്രമായി സഞ്ചരിക്കാനാകും.

“Green” പ്രദേശങ്ങളിൽ നിന്ന് വരുന്ന യാത്രക്കാർക്ക് അവരുടെ സഞ്ചാരങ്ങൾ നിയന്ത്രിക്കേണ്ട ആവശ്യമില്ല. നിലവിൽ, ഗ്രീൻ‌ലാൻഡും ഫിൻ‌ലാൻഡിന്റെ ഒരു ഭാഗവും മാത്രമേ ” green” പട്ടികയിൽ ഉൾപ്പെട്ടിട്ടുള്ളൂ.

അതിനിടെ, ഡബ്ലിൻ വിമാനത്താവളത്തിൽ ആദ്യത്തെ കോവിഡ് -19 ടെസ്റ്റ് സെന്റർ പ്രവർത്തനമാരംഭിച്ചു, രണ്ടാമത്തെ ടെസ്റ്റ്
സെന്റർ തിങ്കളാഴ്ച മുതൽ വിമാനത്താവളത്തിൽ പ്രവർത്തനം ആരംഭിക്കും.

രണ്ട് സ്വകാര്യ കമ്പനികൾക്കാണു ടെസ്റ്റുകളുടെ ചുമതലയുള്ളത്. ആളുകൾക്ക് വാഹനത്തിൽ നേരിട്ടോ അല്ലെങ്കിൽ കാൽനടയായോ ടെസ്റ്റിനു ചെല്ലാവുന്നതാണ് . ടെസ്റ്റിനു് €129 ആണ് ചാർജ്.ഡ്രൈവ്-ത്രൂ ടെസ്റ്റ് (വാഹനത്തിൽ ചെല്ലാവുന്ന) സെന്റർ ഇന്ന് മുതൽ പ്രവർത്തിച്ചു തുടങ്ങും എന്നാൽ വാക്ക്-ഇൻ ടെസ്റ്റിംഗ് ( നടന്നു ചെല്ലാവുന്ന) സെന്റർ തിങ്കളാഴ്ച മുതലേ പ്രവർത്തനം തുടങ്ങൂ.
ആരോഗ്യരക്ഷാ സ്ഥാപനങ്ങളായ റാൻ‌ഡോക്‍സും RocDoc ഉം നടത്തുന്ന ടെസ്റ്റിംഗ് സൗകര്യങ്ങൾ പൊതുജനങ്ങൾക്കായി തുറന്നിട്ടിരിക്കുന്നു. ജനങ്ങൾക്ക് യാത്രയ്‌ക്കോ മറ്റെന്തെങ്കിലും ആവശ്യത്തിനോ വേണ്ടി പരിശോധന നടത്താവുന്നതാണ്.
നിലവിൽ പ്രതിദിനം 12,000 ടെസ്റ്റുകൾക്കുള്ള സൗകര്യമാണുള്ളതെങ്കിലും ഭാവിയിൽ 15,000 ടെസ്റ്റുകൾ നടത്താൻ സാധിക്കും.
ഒരു LAMP ടെസ്റ്റിന് € 159 ആണ് ചാർജ്. ഫലങ്ങൾ 8-10 മണിക്കൂറിനുള്ളിൽ ലഭിക്കും, റാപിഡ് ടെസ്റ്റിനു് നിങ്ങൾ € 199 നൽകിയാൽ 4-5 മണിക്കൂറിനുള്ളിൽ ഫലം ലഭിക്കുംവിവിധ രാജ്യങ്ങളിൽ ടെസ്റ്റിംഗിന് വ്യത്യസ്ത നിയമങ്ങളുണ്ട്, അതിനാൽ യാത്രയ്ക്ക് പുറപ്പെടുന്നതിനുമുമ്പ് ആളുകൾ ഇവ പരിശോധിക്കേണ്ടതാണ്

” ഉയർന്ന അളവിലുള്ള പി‌ സി‌ ആർ‌ പരിശോധന നടപ്പിലാക്കാൻ‌ ഞങ്ങൾ‌ക്ക് വേണ്ടത്ര ശേഷിയുണ്ട്, പി‌ സി‌ ആർ‌ പരിശോധന , ഇന്ന് നിലവിൽ ലോകമെമ്പാടുമുള്ള രാജ്യങ്ങൾ അംഗീകരിച്ചതും അനുമതികൊടുത്തതുമായ ഒരെയൊരു
കോവിഡ് -19 പരിശോധന രീതിയാണ്”, ഡബ്ലിൻ എയർപോർട്ടിലെ റാൻഡോക്സ് ടെസ്റ്റിങ് സർവീസിന്റെ പ്രൊജക്ട് മാനേജർ സോഫി ബോയ്ഡ് പറഞ്ഞു. ഒരു കാറ്റഗറി II ലബോറട്ടറിയും ടെസ്റ്റിംഗ് സൗകര്യവും കൂടി തുടങ്ങാൻ ആലോചനയുണ്ടെന്ന് RocDoc ന്റെ ചീഫ് എക്സിക്യൂട്ടീവ് ഡേവിഡ് റോക്ക് അറിയിച്ചു.ടെർമിനൽ II മൾട്ടി-സ്റ്റോർ കാർ പാർക്കിന് സമീപമുള്ള കെട്ടിടത്തിലാണ് റാൻഡോക്സിന്റെ വാക്ക്-ത്രൂ സൗകര്യം ഒരുക്കുക, കൂടാതെ ഉപഭോക്താക്കൾക്ക് പ്രവേശനത്തിനും നിർഗമനത്തിനും വെവ്വേറെ
പോയിന്റുകളും ഉണ്ടായിരിക്കും.
LAMP ടെസ്റ്റിന്റെ സ്വാബ് നടത്താൻ
എയർപോർട്ട് സൈറ്റിൽ തന്നെ ഒരു മൊബൈൽ ലാബ് ഒരുക്കിയിട്ടുണ്ട്. വരുന്ന ആഴ്ചകളിൽ ഇതിന് walk-in
സൗകര്യത്തോടെ ഒരു സ്ഥിരം ഏർപ്പാട് ഒരുക്കുന്നതായിരിക്കും. പി.സി.ആർ ടെസ്റ്റ് നടത്തുന്നത് എയർപോർട്ട് സൈറ്റിനു വെളിയിൽ ആയിരിക്കും.ദ്രുതഗതിയിൽ ഫലമറിയുന്ന, ചെലവ് കുറവുള്ള ആന്റിജൻ ടെസ്റ്റുകൾ കൊണ്ടുവരാൻ ഡബ്ലിൻ എയർപോർട്ട് അതോരിറ്റി ശ്രമിക്കുമെന്ന് Daa കമ്യൂണിക്കേഷൻസ് ഓഫീസർ പോൾ ഓ കാനെ പറഞ്ഞു. ഇത്തരം ടെസ്റ്റുകൾക്ക് €5 അല്ലെങ്കിൽ €6 മാത്രമേ ചാർജ് വരൂ.

comments


 

Other news in this section