ഡബ്ലിനിൽ 741 അപ്പാർട്ട്മെന്റ് പദ്ധതിക്ക് മുന്നിൽ വഴിമുടക്കിയായി സൈക്ലിങ് കാമ്പയിൻ

സൈക്ലിംഗ് കാമ്പയിൻറെ പരാതിയെത്തുടർന്ന് ഡബ്ലിനിൽ 741 അപ്പാർട്ടുമെന്റുകൾക്കുള്ള അനുമതി നിഷേധിച്ച് ഹൈക്കോടതി. ഡബ്ലിനിലെ കൊനോലി സ്റ്റേഷന്റെ പിൻഭാഗത്തുള്ള പ്രദേശത്ത്‌ 741 ബിൽഡ്-ടു-റെന്റ് അപ്പാർട്ടുമെന്റുകൾ ഉൾപ്പെടെയുള്ള ഭവന വികസനത്തിനുള്ള അനുമതി റദ്ദാക്കാൻ ഹൈക്കോടതി ഉത്തരവ് പുറപ്പെടുവിച്ചു. ഡബ്ലിൻ സൈക്ലിംഗ് കാമ്പയിന് (ഡി.സി.സി.) ഇതിനുള്ള അർഹതയുണ്ടെന്നും ഹൈക്കോടതി കണ്ടെത്തി.

നിർദ്ദിഷ്ട പദ്ധതിയിൽ 135 കാറുകൾ പാർക്ക് ചെയ്യാനുള്ള ഇടങ്ങളും ഉൾപ്പെടുത്താനാണ് ഡവലപ്പർ തീരുമാനിച്ചത്. ഇതിനായി അനുമതി ആവശ്യമില്ലെന്നും അവർ വാദിച്ചു.

135 കാറുകൾക്കുള്ള പാർക്കിംഗ് പദ്ധതിയുടെ ആസൂത്രണങ്ങൾ വിലയിരുത്താതെ അംഗീകരിച്ച ബോർഡ് പ്ലീനാല നിയമത്തിൽ തെറ്റുണ്ടെന്നും ഡബ്ലിൻ സൈക്ലിംഗ് കാമ്പയിന്റെ വാദങ്ങൾ ശരിയാണെന്നും ജസ്റ്റിസ് ഡെനിസ് മക്ഡൊണാൾഡ് പറഞ്ഞു.

പദ്ധതി “തന്ത്രപരമായ ഭവന വികസനം” (Strategic housing development – SHD) ആയിരുന്നില്ല എന്നതാണ് ഈ പരാജയത്തിനു കാരണം.

സാധാരണ ആസൂത്രണ പ്രക്രിയയിലൂടെ കടന്നുപോകുന്ന ഒരു എസ്.എച്ച്.ഡി. വികസന പദ്ധതിക്ക് ബോർഡിന് നേരിട്ട് അനുമതി നൽകാം. 2016 ലെ ഡെവലപ്മെൻറ് (ഹൗസിംഗ്), റെസിഡൻഷ്യൽ ടെനൻസി ആക്റ്റ് എന്നിവയിലെ 9-ാം വകുപ്പ് പ്രകാരമുള്ള അധികാരം അനുമതി നൽകുന്നതിനായി ബോർഡ് ഉപയോഗിച്ചിട്ടുണ്ട്. കാരണം “തന്ത്രപരമായ ഭവന വികസനം” സെക്ഷൻ – 3 പ്രകാരമുള്ള നിയമം പാലിച്ചിട്ടില്ലെന്ന് ജഡ്ജി അഭിപ്രായപ്പെട്ടു.

അതുകൊണ്ടുതന്നെ ഈ അനുമതി റദ്ദാക്കിക്കൊണ്ട് ഉത്തരവ് നൽകുന്നത് ഉചിതമാണെന്നും അദ്ദേഹം പറഞ്ഞു. ബിൽഡിംഗ്‌ ഗ്രൂപ്പിന്റെ വിവിധ വാദങ്ങൾ ജഡ്ജി നിരസിച്ചു. വെള്ളിയാഴ്ച പ്രസിദ്ധീകരിച്ച 80 പേജുള്ള വിധിന്യായങ്ങൾ പരിഗണിച്ച ശേഷം അടുത്ത മാസം ഈ കേസിൽ അന്തിമ ഉത്തരവുകൾ പുറപ്പെടുവിക്കും.

ഡബ്ലിൻ സൈക്ലിംഗ് കാമ്പെയ്ൻ സി‌.എൽ‌.ജി., ടെയ്‌ലേഴ്‌സ് ഹാൾ, ബാക്ക് ലെയ്ൻ, ഡബ്ലിൻ 8, തുടങ്ങിയ സൈക്ലിസ്റ്റ് ഗ്രൂപ്പുകൾ ഡബ്ലിനെ സുരക്ഷിതവും മികച്ചതുമായ നഗരമാക്കി മാറ്റുക എന്ന ലക്ഷ്യത്തോടെ രജിസ്റ്റർ ചെയ്ത ഒരു ചാരിറ്റി ഗ്രൂപ്പാണ്.

Share this news

Leave a Reply

%d bloggers like this: