ഡിസംബർ 1 – ഓടെ അയർലൻഡ് ലെവൽ 3 നിയന്ത്രണങ്ങളിലേക്ക്

ഡിസംബർ ഒന്നോടെ രാജ്യം ലെവൽ 3 നിയന്ത്രണങ്ങളിലേക്ക് നീങ്ങുമെന്ന് പ്രധാനമന്ത്രി Micheál Martin അറിയിച്ചു.

എന്നിരുന്നാലും , ക്രിസ്മസ് കാലത്തിനുമുമ്പ് മുഴുവൻ പബ്ബുകളും റെസ്റ്റോറന്റുകളും തുറക്കണമോ എന്ന കാര്യത്തിൽ മന്ത്രിസഭ തീരുമാനം കൈക്കൊണ്ടിട്ടില്ല.

ഈ ആഴ്ച ഒടുവിലോടെ അന്തിമ തീരുമാനം വരും.

വരുന്ന ആഴ്ച യിൽ കടകൾ തുറക്കുമെന്ന് The Irish Examiner -ഓട്
പ്രധാനമന്ത്രി പറഞ്ഞു. ക്രിസ്മസ് വാരത്തിൽ, കുടുംബങ്ങൾക്ക് ഗുണകരമാകുന്ന ഉദാരമായ പലനീക്കങ്ങളും പ്രതീക്ഷിക്കാം എന്നും അദ്ദേഹം അറിയിച്ചു.

“വരുന്ന ഉൽസവ കാലത്തെ നമ്മൾ എങ്ങനെ സ്വീകരിക്കും എന്ന് നിശ്ചയിക്കുന്നതിൽ വ്യക്തികളുടെയും സമൂഹത്തിന്റെയും പെരുമാറ്റത്തിനു വളരെയേറെ പ്രാധാന്യമുണ്ട്.”

2021 പകുതിയോടെ ഫലവത്തായ ഒരു കോവിഡ് വാക്സിൻ വരുന്നതോടെ രാജ്യത്തിന്റെ സമ്പദ് വ്യവസ്ഥയ്ക്ക് പുത്തനുണർവ് സൃഷ്ടിക്കപ്പെടും എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Share this news

Leave a Reply

%d bloggers like this: