ബാലിക പീഡനത്തിന് ഇരയായ യുവതിക്ക് വർഷങ്ങളുടെ കാത്തിരിപ്പിനൊടുവിൽ നീതി

ബലാത്സംഗം ചെയ്ത ആളുടെ പേര് പുറത്തു വിടാൻ വേണ്ടി വർഷങ്ങളുടെ നിയമപോരാട്ടം നടത്തിയ സ്ത്രീയ്ക്ക് ഒടുവിൽ നീതി. Declan Hannon എന്ന 50 കാരനാണ് , 1987 ൽ ഇരയ്ക്ക് 9 വയസ്സുള്ളപ്പോൾ അവരെ പീഡിപ്പിച്ചത് എന്ന സത്യം വെളിവാക്കപ്പെട്ടത്.ഹാനനു് 17 വയസ്സുണ്ടായിരുന്നപ്പോഴാണ് ഒൻപത് വയസുള്ള പെൺകുട്ടിയെ ഒളിച്ചു കളിക്കുന്ന വേളയിൽ അയാൾ ബലാത്സംഗം ചെയ്തത്. 1987 – 1989 കാലഘട്ടത്തിൽ അയാൾ മൂന്ന് തവണ കൂടി കുട്ടിയെ ബലാത്സംഗം ചെയ്തു.
ഇപ്പോൾ 40 വയസ്സ് പ്രായം ഉള്ള വിവാഹിതയായ യുവതി ഇതിനു മുമ്പ് ആറ് തവണ കോടതിയിൽ തെളിവ് നൽകിയിരുന്നു. ആദ്യമാദ്യം രക്ഷപ്പെട്ട കുറ്റവാളി ഒടുവിൽ പിടിക്കപ്പെടുകയും പിന്നീട് ഏഴു വർഷത്തെ തടവിനു വിധിക്കപ്പെടുകയും ചെയ്തു.
1987 നും 1989 നും ഇടയിൽ കൗണ്ടി വിക്ലോയിൽ നടന്ന നാല് ബലാത്സംഗ കുറ്റങ്ങൾക്കും രണ്ട് അസഭ്യ ആക്രമണത്തിനും ഇയാൾ പിടിക്കപ്പെട്ടുവെങ്കിലും അയാളെ ശിക്ഷിക്കാൻ കോടതിക്ക് കഴിഞ്ഞില്ല.

ഇത് ആദ്യത്തെ തവണയാണു ഹാനന്റെ കുറ്റങ്ങൾ സെൻട്രൽ ക്രിമിനൽ കോടതി സവിസ്തരം കേൾക്കുന്നതും അത് പ്രസിദ്ധീകരിക്കാനുള്ള ഉത്തരവ് ഇറക്കുന്നതും. ജസ്റ്റിസ് മൈക്കിൾ വൈറ്റാണ് ഈ വിധി പുറപ്പെടുവിച്ചത്.
പീഡകന്റെയും പീഡിതയുടെയും പേരു വെളിപ്പെടുത്തുന്നതിനെ വിധി എതിർത്തിരുന്നു. അപ്പീൽ കോടതി തിങ്കളാഴ്ചയിറക്കിയ വിധിന്യായത്തിൽ പറഞ്ഞത് ഇതൊരു വ്യർത്ഥമായ വിധിയാണെന്നാണ്.
DPP യുടെയും ( Director of Public Procecutor) പരാതിക്കാരന്റെയും അഭ്യർഥന മാനിച്ചാണ് താൻ ഇത്തരമൊരു ഉത്തരവ് ഇറക്കിയത് എന്ന് ജസ്റ്റിസ് വൈറ്റ് പറഞ്ഞു.തന്റെ പേരു രഹസ്യമായി വെയ്ക്കാൻ താൻ ആഗ്രഹിക്കുന്നില്ല എന്നും അതിനാൽ ഹാനന്റെ പേര് കൂടി വെളിപ്പെടുത്തണമെന്നും ഡിപിപിയുടെ അഭിഭാഷകരെ ബന്ധപ്പെട്ട് ഇരയായ യുവതി അഭ്യർഥിച്ചു. ഇതിനെ തുടർന്നാണ് ഡി.പി.പി അഭിഭാഷകർ വിധിക്കെതിരെ അപ്പീൽ നടത്തിയത്.

ഒരു കാരണവശാലും സ്വന്തം പേരു വെളിപ്പെടുത്താൻ യുവതിക്ക് അവകാശമില്ല എന്ന വാദവുമായി ഹാനൻ കോടതിയെ സമീപിച്ചിരുന്നു
കുറ്റകൃത്യത്തിനിരയായ കുട്ടികളുടെ പേരു വെളിപ്പെടുത്താൻ കോടതിക്ക് കഴിയില്ല. സ്വന്തം നാമം വെളിപ്പെടുത്തണമെന്ന് ഇര ആവശ്യപ്പെട്ടാൽ പോലും കോടതിക്കങ്ങനെ ചെയ്യാൻ വകുപ്പില്ല.തനിക്ക് സംഭവിച്ച ദുരന്തം ഏറെ നാൾ യുവതി മറച്ചുപിടിച്ചു ജീവിച്ചുവെങ്കിലും ഒടുവിൽ സധൈര്യം മുന്നോട്ട് വന്ന് നീതിനേടാൻ അവർ തീരുമാനിച്ചു. തന്റെ ഭാഗത്ത് നീതിയും സത്യവും ഉണ്ടെന്ന ഉറച്ച വിശ്വാസം മാത്രമാണ് തനിക്ക് ബലമായി ഉള്ളതെന്ന് യുവതി കോടതിയോട് പറഞ്ഞു.ബാല്യത്തിൽ നടന്ന സംഭവം തീർത്ത മാനസികാഘാതത്തിൽ നിന്ന് കരകയറാൻ തനിക്ക് തുണയായി നിന്നത് തന്റെ മാതാവ് മാത്രമാണെന്ന് യുവതി പറഞ്ഞു. കുട്ടിത്തം വിട്ടു മാറാത്ത 9 വയസ്സുകാരിയെ അതി ക്രൂരവും നികൃഷ്ടവുമായിട്ടാണ് ഹാനൻ ബലാത്സംഗം ചെയ്തതെന്ന് ശിക്ഷാവിധിയിൽ ജസ്റ്റിസ് വൈറ്റ് പറഞ്ഞു. പ്രതിക്ക് 11 വർഷം തടവുശിക്ഷ വിധിച്ചു.ഈ കുറ്റകൃത്യത്തിന് ശേഷം പ്രതി “ മാതൃകാപരമായ ജീവിതം” നയിച്ചു എന്ന വസ്തുത കണക്കിലെടുത്ത് ജസ്റ്റിസ് വൈറ്റ് ഹാനന്റെ ശിക്ഷ 11 വർഷത്തിൽ നിന്ന് ഏഴ് വർഷമായി കുറച്ചു.ജസ്റ്റിസ് വൈറ്റ് ഇരയുടെ “അസാധാരണമായ ധൈര്യത്തിന്” പ്രശംസിച്ചു.

Share this news

Leave a Reply

%d bloggers like this: