കോവിഡ് വാക്‌സിൻ വികസിപ്പിക്കുന്നതുവരെ എമിറേറ്റ്സ് ജീവനക്കാരെ പിരിച്ചുവിടാതെ നിലനിർത്താൻ ബദൽ പദ്ധതിയുമായി ജീവനക്കാർ

കോവിഡ് മഹാമാരി വ്യോമയാന മേഖലയുടെ പ്രതിസന്ധി രൂക്ഷമാക്കിയിരിക്കുകയാണ്. ഈ സാഹചര്യത്തിൽ ഡബ്ലിൻ എയർപോർട്ട് ആസ്ഥാനമായുള്ള എമിറേറ്റ്സ് സ്റ്റാഫുകളുടെ സംഘം എയർലൈനിന് ബദൽ നിർദ്ദേശവുമായി രംഗത്തെത്തിയിരിക്കുന്നു. കോവിഡ് വാക്സിൻ വ്യോമയാന മേഖലക്ക് ഒരു തിരിച്ചുവരവിന്റെ ഊർജ്ജം പകരുമെന്ന പ്രത്യാശയിലാണ് ജീവനക്കാർ ഇങ്ങനെയൊരു നിർദ്ദേശം മുന്നോട്ട് വക്കുന്നത്.

സമീപ ആഴ്ചകളിൽ വാക്സിൻ കണ്ടുപിടിക്കുന്നതിൽ ഉണ്ടായ പുരോഗതിയുടെ വെളിച്ചത്തിൽ, മാർച്ച് വരെയുള്ള കാലഘട്ടത്തിൽ സർക്കാർ കോവിഡ് പേയ്‌മെന്റുകളിൽ തുടരാൻ ഉദ്യോഗസ്ഥരെ അനുവദിക്കണമെന്നാണ് ഇവരുടെ പ്രധാന ആവശ്യം. ഇതിന് വേണ്ടിയുള്ള നടപടികൾ കമ്പനി പരിഗണമെന്നും ഉദ്യോഗസ്ഥർ ആവശ്യപ്പെട്ടു. ഇക്കാര്യം വർക്ക് പ്ലേസ് റിലേഷൻസ് കമ്മീഷന് കൈമാറിയിട്ടുണ്ട്.

താൽക്കാലിക പിരിച്ചുവിടലിന് മുതിരാതെ, തൊഴിൽ പങ്കിടൽ രീതി ഉപയോഗിക്കാമെന്നും ഇവരുടെ നിർദ്ദേശം സൂചിപ്പിക്കുന്നു. അതേസമയം, ഉദ്യോഗസ്ഥർ നൽകിയ സമാന അഭ്യർത്ഥനകൾ കണക്കിലെടുത്ത്‌ മറുപടിയുമായി എമിറേറ്റ്സ് രംഗത്തെത്തി. കോവിഡ് -19 ന്റെ ആഘാതത്തിന്റെ ഫലമായി കമ്പനിയുടെ നഷ്ടത്തിന്റെ തോത് വർധിച്ചിരിക്കുകയാണ്. ആഴ്ചയിൽ 14 വിമാനങ്ങളിൽ നിന്ന് 4 ആയി കുറഞ്ഞു. ഈ സാഹചര്യം കാണാതിരിക്കാൻ കഴിയില്ലെന്നും, ഡബ്ലിൻ ആവർത്തന പദ്ധതി മാർച്ച് വരെ മാറ്റിവയ്ക്കാൻ കഴിയില്ലെന്നും അവർ അറിയിച്ചു. മാത്രമല്ല നിലവിലെ കൂട്ടായ പ്രക്രിയകൾ തുടരുകയും വേണം.

വാക്സിൻ പുരോഗതിയുടെ ഭാഗമായി അടുത്ത വർഷം രണ്ടാം പാദത്തിൽ വീണ്ടും ബിസിനസ്സിൽ ഉയർച്ച ഉണ്ടാകുമെന്ന് വിശ്വസിക്കുന്നതായി എമിറേറ്റ്സ് പ്രസിഡന്റ് ടിം ക്ലാർക്ക് കഴിഞ്ഞ ആഴ്ച പറഞ്ഞിരുന്നു.

Share this news

Leave a Reply

%d bloggers like this: