Finglas-ന് അടുത്ത് M50-യിൽ ഉണ്ടായ വാഹന അപകടത്തിൽ കാൽനട യാത്രികൻ കൊല്ലപ്പെട്ടു

M50- ൽ ഉണ്ടായ വാഹനാപകടത്തെത്തുടർന്ന് കാൽനടയാത്രികൻ കൊല്ലപ്പെട്ടു. കാർ ഇടിച്ച് ഉണ്ടായ പരിക്കിനെ തുടർന്നാണ് ഇയാൾ കൊല്ലപ്പെട്ടതെന്നാണ് പ്രാഥമിക വിലയിരുത്തൽ.

സംഭവസ്ഥലത്ത്‌ ആദ്യമെത്തിയ യുവതിയാണ് റോഡരികിൽ ഒരാൾ മരിച്ചു കിടക്കുന്ന കാര്യം മറ്റുള്ളവരെ അറിയിച്ചത്. രാത്രി വൈകി വീട്ടിലേക്ക് പോകുമ്പോൾ മോട്ടോർവേയിൽ കണ്ട മൃതദേഹം, ഉള്ളിൽ ഞെട്ടലുളവാക്കിയെന്ന് അവർ പറഞ്ഞു.

ഞായറാഴ്ച അർദ്ധരാത്രിയിലാണ് ജംഗ്ഷൻ 5 ഫിങ്‌ലാസ് നോർത്ത്ബൗണ്ടിന് സമീപം M50-യിൽ കാൽനടയാത്രികൻ കാറിടിച്ച് മരണമടഞ്ഞത്.

30 വയസ്സുപ്രായമുള്ളയാളാണ് മരണപ്പെട്ടത്. സംഭവസ്ഥലത്ത് വെച്ച് തന്നെ ഇയാൾ മരിച്ചതായും യുവതി പറഞ്ഞു. ഇയാളുടെ മൃതദേഹം സിറ്റി മോർഗിലേക്ക് പോസ്റ്റ്‌മോർട്ടത്തിനായി കൊണ്ടുപോയി.

സംഭവം അറിഞ്ഞതിനെ തുടർന്ന് രണ്ട് ദിശകളിലേക്കുമുള്ള റോഡുകൾ കുറച്ചുസമയം അടച്ചിട്ടിരുന്നു. ഫോറൻസിക് എക്സാമിനർമാർ നടത്തിയ അന്വേഷണത്തിന് ശേഷം രാവിലെ 6 മണിക്ക് റോഡുകൾ വീണ്ടും തുറന്നു. കൂട്ടിയിടിയെ തുടർന്ന് മറ്റ് പരിക്കുകളൊന്നും ഇതുവരെയും റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടില്ല.

ഗാർഡ വക്താവ് സംഭവം സ്ഥിരീകരിച്ചു..ഫിംഗ്‌ലാസിലെ ഈ കൂട്ടിയിടിക്ക് സാക്ഷികളായവർ ഗാർഡയുമായി ബന്ധപ്പെടണമെന്നും അദ്ദേഹം പറഞ്ഞു. ഇതുമായി ബന്ധപ്പെട്ട ക്യാമറ ഫൂട്ടേജ് ലഭ്യമായവർ അവയും ഗാർഡയ്ക്ക് നൽകണം. ഇതുമായി ബന്ധപ്പെട്ട് എന്തെങ്കിലും വിവരങ്ങൾ ലഭിക്കുന്നവർ 01 666 7500 എന്ന ഫിംഗ്ലാസ് ഗാർഡ സ്റ്റേഷൻ നമ്പറിലോ 1800 666 111 എന്ന ഗാർഡ രഹസ്യാന്വേഷണ ലൈനിലോ ഏതെങ്കിലും ഗാർഡ സ്റ്റേഷനിലോ ബന്ധപ്പെടണമെന്നും അറിയിച്ചു.

Share this news

Leave a Reply

%d bloggers like this: