അനധികൃത ഇടപാട് നടന്നെന്ന് ബാങ്കിൽ നിന്നും മെസ്സേജ്; ലിങ്ക് തൊട്ടാൽ അക്കൗണ്ട് കാലിയാകുന്ന പുതിയ തട്ടിപ്പിനെതിരെ കരുതിയിരിക്കാൻ ഗാർഡ

Bank of Ireland അടക്കമുള്ള ബാങ്കുകളുടെ ഉപഭോക്താക്കള്‍ക്ക് ലഭിക്കുന്ന പുതിയ തട്ടിപ്പ് മെസേജിനെതിരെ കരുതിയിരിക്കാന്‍ മുന്നറിയിപ്പ് നല്‍കി ഗാര്‍ഡ. AIB, Bank of Ireand തുടങ്ങി ബാങ്കുകളുടേതെന്ന പേരിലാണ് ഉപഭോക്താക്കള്‍ക്ക് ഒരു ടെക്‌സ്റ്റ് മെസേജ് ലഭിക്കുന്നത്. നിങ്ങളുടെ ബാങ്ക് കാര്‍ഡില്‍ അനധികൃത ഇടപാട് നടന്നെന്നും, ഈ ഇടപാട് റദ്ദ് ചെയ്യാനായി ചുവടെ നല്‍കിയിരിക്കുന്ന ലിങ്കില്‍ ക്ലിക്ക് ചെയ്യുക എന്നുമാണ് മെസേജ്. എന്നാല്‍ ഇത് വിശ്വസിച്ച് ലിങ്കില്‍ ക്ലിക്ക് ചെയ്താല്‍ ഉപഭോക്താവിന്റെ ബാങ്ക് വിവരങ്ങള്‍ മുഴുനായും തട്ടിപ്പുകാര്‍ക്ക് ലഭിക്കുന്ന രീതിയിലാണ് പ്രവര്‍ത്തനം.

ഒരു ബാങ്കും ഇത്തരത്തിലുള്ള മെസേജുകള്‍ ഉപഭോക്താക്കള്‍ക്ക് അയക്കില്ലെന്ന് വ്യക്തമാക്കുന്ന ഗാര്‍ഡ, ഇത്തരം ലിങ്കുകളില്‍ ക്ലിക്ക് ചെയ്യാനോ, ബാങ്കിന്റേതെന്ന പേരില്‍ വരുന്ന മെസേജുകള്‍ക്കോ കോളുകള്‍ക്കോ മറുപടിയായി അവര്‍ ആവശ്യപ്പെടുന്ന പിന്‍ നമ്പര്‍, കാര്‍ഡ് നമ്പര്‍, പാസ്‌വേര്‍ഡ് മുതലായവ നില്‍കാനോ പാടില്ലെന്ന് മുന്നറിയിപ്പ് നല്‍കുന്നു. അഥവാ ഇത്തരം മെസേജോ, കോളോ ലഭിച്ചാല്‍ കൂടുതല്‍ വിവരങ്ങള്‍ അറിയാനായി ബാങ്ക് ബ്രാഞ്ചില്‍ നേരിട്ട് പോകുകയോ, ബാങ്കിന്റെ ഔദ്യോഗിക കസ്റ്റമര്‍ പോര്‍ട്ടലില്‍ വിളിക്കുകയോ ചെയ്യാം.

അതേസമയം ഇത്തരം മെസേജ് ലഭിച്ചവര്‍ ഉടന്‍ ബാങ്ക് അധികൃതരുമായി ബന്ധപ്പെടണമെന്ന് AIB അറിയിച്ചു. രജിസ്‌ട്രേഷന്‍ നമ്പര്‍, Personal Access Code (PAC), കാര്‍ഡ് വിവരങ്ങള്‍, OTP എന്നിവ ആരുമായും ഷെയര്‍ ചെയ്യരുതെന്നും AIB വ്യക്തമാക്കി. ഫോണില്‍ ലഭിക്കുന്ന ടെക്‌സ്റ്റ് മെസേജുകളിലെ ലിങ്കുകളില്‍ ക്ലിക്ക് ചെയ്ത് AIB Card Reader ഉപയോഗിച്ച് കോഡുകള്‍ ജനറേറ്റ് ചെയ്യരുതെന്നും നിര്‍ദ്ദേശമുണ്ട്. ഇത്തരം തട്ടിപ്പുകളെക്കുറിച്ച് കൂടുതല്‍ അറിയാനായി FraudSMART.ie സന്ദര്‍ശിക്കാനും ബാങ്ക് അധികൃതര്‍ പറയുന്നു.

Share this news

Leave a Reply

%d bloggers like this: