കെറി തീരത്ത് മത്തിയുടെ ചാകര; വന്നെത്തിയത് 100 ടൺ മത്തിക്കൂട്ടം

കെറി തീരത്ത് കഴിഞ്ഞ ദിവസങ്ങളില്‍ വന്നടിഞ്ഞത് ഏകദേശം 100 ടണ്ണോളം വരുന്ന മത്തിക്കൂട്ടം. കെറിയിലെ Dingle Harbour-ലെ Fiona KIII, The Ocean Venture II എന്നിവിടങ്ങളിലാണ് കണക്കില്ലാത്ത വിധം മത്തിയുടെ ചാകര എത്തിയത്. ഇതിന് പിന്നിലെ കാരണം കണ്ടെത്താന്‍ അധികൃതരോട് അന്വേഷണം നടത്തണമെന്ന് ആവശ്യപ്പെട്ടിരിക്കുകയാണ് മറൈന്‍ ബയോളജിസ്റ്റുകള്‍.

തെക്കന്‍ യൂറോപ്പില്‍ കാണപ്പെടാത്ത ഉഷ്ണ ജല നീരാളികള്‍, നത്തോലികള്‍ എന്നിവ കൂട്ടമായി കെറി തീരത്ത് കാണപ്പെട്ടത്തിന് പിന്നാലെയാണ് കഴിഞ്ഞ ദിവസങ്ങളിലായി മത്തികളുടെ ചാകര. കാലാവസ്ഥാ വ്യതിയാനം പോലുള്ള പ്രശ്‌നങ്ങള്‍ ഇതിന് പിന്നിലുണ്ടോ എന്ന് വിദഗ്ദ്ധാന്വേഷണം നടത്തണമെന്നാണ് ആവശ്യം. സാധാരണയായി മെഡിറ്ററേനിയനിലെ ഉഷ്ണ ജലാശയങ്ങളില്‍ പ്രത്യേകിച്ച് സ്‌പെയിന്‍, പോര്‍ച്ചുഗല്‍ തീരങ്ങളിലാണ് ഇത്തരം ജീവികള്‍ വളരുന്നത്.

അതേസമയം ബ്രെക്‌സിറ്റ് കാരണം ബ്രിട്ടിഷ് കടലിലെ മത്സ്യബന്ധനം തടസപ്പെട്ടതിനാല്‍ ഈ ചാകര അയര്‍ലണ്ടിലെ മത്സ്യബന്ധനത്തിന് ഗുണകരമാണെന്നാണ് Dingle Ocean World അക്വേറിയത്തിന്റെ ഡയറക്ടറായ Kevin Flannery-യുടെ വിലയിരുത്തല്‍. എന്നാല്‍ എത്ര കാലം ഈ പ്രതിഭാസം നീണ്ടുനില്‍ക്കുമെന്ന് പറയാന്‍ കഴിയില്ല. പക്ഷേ അയര്‍ലണ്ടില്‍ ഉഷ്ണ ജലാശയ മത്സ്യങ്ങള്‍ക്ക് കൃത്യമായ വിപണി സംവിധാനം ഇല്ലാത്തതിനാല്‍ ഇവയ്ക്ക് വില്‍പ്പനയിലൂടെ വലിയ വരുമാനം ലഭിക്കില്ല. ഈ സംവിധാനം മാറണമെന്നും, ഇതൊരു മികച്ച അവസരമയായി കണ്ട് അധികൃതര്‍ ഇടപെടണമെന്നുമാണ് Flannery പറയുന്നത്. ഇത്തവണ 6000 ടണ്ണോളം നത്തോലിക്കൂട്ടം കെറി തീരത്ത് എത്തിയിരുന്നെന്നും, ഇവയെല്ലാം മറ്റ് മീനുകള്‍ക്ക് ഭക്ഷണമായി മാറുകയാണ് ചെയ്തതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടുന്നു.

Share this news

Leave a Reply

%d bloggers like this: