ജനുവരി 20-ന് ബൈഡന്‍ സ്ഥാനമേല്‍ക്കും; വാഷിങ്ടണില്‍ അടിയന്തരാവസ്ഥ പ്രഖ്യാപിച്ച് ട്രംപ്‌

അമേരിക്കയുടെ പുതിയ പ്രസിഡന്റായി ജോ ബൈഡന്‍ സ്ഥാനമേല്‍ക്കുന്ന ജനുവരി 20-ന് വാഷിങ്ടണില്‍ അടിയന്തരാവസ്ഥ പ്രഖ്യാപിച്ച് നിലവിലെ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ്. അനിഷ്ടസംഭവങ്ങളുണ്ടാകാതിരിക്കാനാണ് നടപടിയെന്ന് വൈറ്റ് ഹൗസ് വ്യക്തമാക്കി. അടിയന്തര പ്രത്യാഘാതങ്ങളുണ്ടായാല്‍ തടയാനായി യു.എസ് ഫെഡറല്‍ ഏജന്‍സികള്‍ക്ക് പ്രത്യേക അധികാരങ്ങളും നല്‍കിയിട്ടുണ്ട്.

ജനുവരി 6-ന് വാഷിങ്ടണിലെ യുഎസ് ക്യാപ്പിറ്റോളിലേയ്ക്ക് ട്രംപ് അനുകൂലികള്‍ കടന്നുകയറുകയും, കലാപം സൃഷ്ടിക്കുകയും ചെയ്തത് കണക്കിലെടുത്താണ് നടപടിയെന്ന് അധികൃതര്‍ പറയുന്നു. ഈ കലാപത്തില്‍ അഞ്ച് പേര്‍ കൊല്ലപ്പെട്ടിരുന്നു. കലാപത്തിന് ട്വിറ്ററിലൂടെ ആഹ്വാനം നല്‍കിയതായി ആരോപണമുയര്‍ന്നതിനെത്തുടര്‍ന്ന് ട്രംപിനെതിരെ ഇംപീച്ച്‌മെന്റ് നടപടികള്‍ നടത്തിവരികയുമാണ്.

ഭരണഘടനയിലെ 25ാം ഭേദഗതി ഉപയോഗിച്ച് ട്രംപിനെ പുറത്താക്കണമെന്ന അപേക്ഷ വൈസ് പ്രസിഡന്റ് മൈക്ക് പെന്‍സിന് നല്‍കുകയും, അദ്ദേഹം അപേക്ഷ നിരാകരിച്ചാല്‍ ഇത് സംബന്ധിച്ച പ്രമേയം House Majority Leader പരിഗണിക്കുമെന്നുമാണ് കരുതപ്പെടുന്നത്. ഇംപീച്ച് ചെയ്യപ്പെട്ടാല്‍ മുന്‍ പ്രസിഡന്റുമാര്‍ക്ക് ലഭിക്കുന്ന ആനുകൂല്യങ്ങളും, ഭാവിയില്‍ പ്രസിഡന്റ് സ്ഥാനത്തേയ്ക്ക് മത്സരിക്കാനുള്ള അവകാശവും ട്രംപിന് നഷ്ടമാകും.

Share this news

Leave a Reply

%d bloggers like this: