Dependent Relative Tax Credit വർദ്ധിപ്പിച്ചു; ആർക്കൊക്കെ അപേക്ഷിക്കാം, എങ്ങനെ അപേക്ഷിക്കാം?

ബന്ധുവിനെയോ, പങ്കാളിയുടെ ബന്ധുവിനെയോ പ്രായാധിക്യം മൂലമോ, രോഗം കാരണമോ സ്വന്തം ചെലവില്‍ പരിചരിക്കുന്നവര്‍ക്ക് ഐറിഷ് സര്‍ക്കാര്‍ Dependent Relative Tax Credit നല്‍കുന്നു. ഒപ്പം വിഭാര്യന്‍/വിധവ ആയ രക്ഷിതാവ്, പങ്കാളിയുടെ രക്ഷിതാവ് എന്നിവരെ പരിചരിക്കുന്നവര്‍ക്കും ടാക്‌സ് ഇളവ് ലഭിക്കും. രോഗം കാരണമോ, പ്രായാധിക്യം കാരണമോ മക്കളുടെയോ, പങ്കാളിയുടെ മക്കളുടെയോ സഹായത്താല്‍ ജീവിക്കുന്നവര്‍ക്കും ഈ ഇളവിന് അവകാശമുണ്ട്.

അതേസമയം ഇത്തരത്തില്‍ മരുന്നിനായി ചെലവാക്കിയ പണത്തിന് ടാക്‌സ് ഇളവ് ലഭിക്കാനായി Dependent Relative Tax Credti അപേക്ഷ നല്‍കണമെന്നില്ല. ഡോക്ടറുടെ ചെലവ്, ആശുപത്രി ചെലവ്, മരുന്നുകളുടെ ചെലവ് എന്നിവയ്ക്ക് ടാക്‌സ് ഇളവ് ലഭിക്കും.

നഴ്‌സിങ് ഹോമില്‍ കഴിയുന്ന ബന്ധുവിന്റെ ഫീസ് അടയ്ക്കുന്നത് നിങ്ങളാണെങ്കിലും, ചെലവ് ഇനത്തില്‍ ഒരു തുക ടാക്‌സ് ഇളവ് ലഭിക്കും. 24 മണിക്കൂര്‍ സേവനം നല്‍കുന്ന നഴ്‌സിങ് ഹോം അല്ലെങ്കില്‍ ആശുപത്രിയില്‍ താമസിക്കുന്നവര്‍ക്ക് മാത്രമേ ഈ ഇളവ് ലഭിക്കൂ.

2021-ല്‍ ടാക്‌സ് ഇളവ് 245 യൂറോ ആക്കി വര്‍ദ്ധിപ്പിച്ചിട്ടുണ്ട്. നേരത്തെ ഇത് 70 യൂറോ ആയിരുന്നു. അതേസമയം പരിചരണം വേണ്ട ബന്ധുവിന്റെ വരുമാനം 15,740 യൂറോയില്‍ അധികമാണെങ്കില്‍ ഈ ടാക്‌സ് ഇളവ് ലഭിക്കില്ല (2020-ല്‍ ഇത് 15,060ഉം, 2019-ല്‍ 14,753ഉം ആയിരുന്നു). പരമാവധി സ്‌റ്റേറ്റ് പെന്‍ഷന്‍, Living alone allowance, Island allowance, പിന്നെ 280 യൂറോ എന്നിവയുടെ ആകെത്തുകയാണ് വരുമാനമായി കണക്കാക്കുന്നത്.

ടാക്‌സ് അടയ്ക്കുന്ന, ബന്ധുക്കളെ ഇത്തരത്തില്‍ പരിപാലിക്കുന്ന എല്ലാവര്‍ക്കും Dependent Relative Tax ഇളവിനായി അപേക്ഷിക്കാം. റവന്യൂ വകുപ്പിന്റെ MyAccount വഴി ഇതിനുള്ള അപേക്ഷ നല്‍കാവുന്നതാണ്

ലിങ്ക്: https://www.ros.ie/myaccount-web/home.html

അല്ലെങ്കില്‍ ഫോം പൂരിപ്പിച്ച് നേരിട്ട് റവന്യൂ ഓഫീസുകളില്‍ നേരിട്ട് എത്തിക്കുകയുമാകാം. ഇതിനുള്ള ലിങ്കുകള്‍ ചുവടെ.

Form 1: https://www.revenue.ie/en/personal-tax-credits-reliefs-and-exemptions/documents/formdr1.pdf

Form 2: https://www.revenue.ie/en/personal-tax-credits-reliefs-and-exemptions/documents/formdr2.pdf

Self assessment system വഴി ടാക്‌സ് അടയ്ക്കുന്നവര്‍ക്ക് Annual Tax Return-ലെ Dependent Relative സെക്ഷനില്‍ Dependent Relative Tax Credit അപേക്ഷ നല്‍കാം. കൂടുതല്‍ വിവരങ്ങള്‍ക്ക്: https://www.revenue.ie/en/personal-tax-credits-reliefs-and-exemptions/health-and-age/dependent-relative-tax-credit/index.aspx

Share this news

Leave a Reply

%d bloggers like this: