സംഘടിത കുറ്റകൃത്യങ്ങൾക്ക് പണമെത്തിക്കൽ; മീത്ത് സ്വദേശിനിയായ 44-കാരി കുറ്റക്കാരിയെന്ന് കോടതി

സംഘടിത കുറ്റകൃത്യത്തിന് ഉപയോഗിക്കുന്നതിനായി 600,000 യൂറോ കൈവശം വച്ച കേസില്‍ മീത്ത് സ്വദേശിനി കുറ്റക്കാരിയെന്ന് പ്രത്യേക ക്രിമിനല്‍ കോടതി. Catherine Dawson എന്ന 44-കാരിയെയാണ് ബുധനാഴ്ച നടന്ന വിചാരണയില്‍ മൂന്നംഗ കോടതി കുറ്റക്കാരിയെന്ന് കണ്ടെത്തിയത്.

അയര്‍ലണ്ടിലെ സംഘടിത കുറ്റകൃത്യത്തിനുപയോഗിക്കുന്ന പണത്തിന്റെ സ്രോതസ്സ് കണ്ടെത്തുന്നതിനായി Grogheda-യില്‍ നടന്ന Garda National Drugs and Organized Crime Bureau (GNDCOB) പരിശോധനയില്‍ ഒരുപിടി വാഹനങ്ങളും കണക്കില്‍പ്പെടാത്ത പണവും പിടിച്ചെടുത്തിരുന്നു. Donroe Road-ലുള്ള Spar-ല്‍  Dawson-നെ പരിശോധിക്കവേ നീല നൈക്കി ബാഗില്‍ പൊതിഞ്ഞ നിലയില്‍ 289,770 യൂറോയും, 65,025 പൗണ്ടുമാണ് പിടിച്ചെടുത്തത്. ഇതിന് പുറമെ ഒരു കറുത്ത ബാഗില്‍ കൊണ്ടുപോകുകയായിരുന്ന 254,840 യൂറോയും ഇവരില്‍നിന്നും പിടികൂടി. 2020 മെയ് 11-നായിരുന്നു ഇത്. രണ്ട് സംഭവങ്ങളിലും Dawson കുറ്റക്കാരിയാണെന്ന് മൂന്നംഗ ബെഞ്ച് കണ്ടെത്തി. തുടര്‍ന്ന് മാര്‍ച്ച് 24-നുള്ള അടുത്ത വിചാരണ വരെ ഇവരെ കോടതി റിമാന്‍ഡിലയച്ചു.

Dawson-ന്റെ പങ്കാളിയായ Thomas Ronney (41)യും അനധികൃതമായി പണം കൈവശം വച്ചതിന്റെ പേരില്‍ കേസില്‍ പെട്ടിരിക്കുകയാണ്. ഇയാളുടെ വിചാരണയും ഉടന്‍ ആരംഭിക്കും. ഇരുവരും സംഘടിത കുറ്റകൃത്യത്തിനായി പണം എത്തിക്കുന്നവരാണെന്നാണ് ഗാര്‍ഡ പറയുന്നത്.

Share this news

Leave a Reply

%d bloggers like this: