അതി ശൈത്യം ; ടാപ്പുകൾ തുറന്നിടരുതെന്നും വെള്ളം അത്യാവശ്യത്തിനു മാത്രം ഉപയോഗിക്കണമെന്നും Irish Water

വരുംദിവസങ്ങളില്‍ അന്തരീക്ഷ താപനില പതിവിലുമധികം താഴുന്നത് മുന്‍നിര്‍ത്തി ഗ്രേറ്റര്‍ ഡബ്ലിന്‍ ഏരിയ (GDA) നിവാസികളോട് വെള്ളം സൂക്ഷിച്ചുപയോഗിക്കാനും, ടാപ്പ് തുറന്നിടുന്നത് ഒഴിവാക്കാനും അഭ്യര്‍ത്ഥിച്ച് പൊതുജലവിതരണ സംവിധാനമായ Irish Water. കൊടുംതണുപ്പിനെത്തുടര്‍ന്ന് ഈ മാസമാദ്യം ഇത്തരത്തില്‍ വെള്ളം ഉറഞ്ഞുപോകുകയും, പിന്നീട് മഞ്ഞുരുകിയതോടെ തുറന്നിട്ട ടാപ്പുകളില്‍ നിന്നും  വെള്ളം ചീറ്റിത്തെറിക്കുകയും ചെയ്ത സംഭവങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു. ധാരാളം വെള്ളം ഇങ്ങനെ നഷ്ടമായതിനാല്‍ ഇതൊഴിവാക്കാനാണ് പുതിയ നിര്‍ദ്ദേശം.

ഉയോഗമില്ലാത്ത കെട്ടിടങ്ങള്‍, വീടുകള്‍, ഓഫീസുകള്‍ എന്നിവിടങ്ങളിലെയെല്ലാം ടാപ്പുകള്‍ ആവശ്യമില്ലാതെ തുറന്നിടുന്നത് ഒഴിവാക്കണമെന്ന് Irish Water അധികൃതര്‍ അഭ്യര്‍ത്ഥിക്കുന്നു. ഉറഞ്ഞുപോയ വെള്ളം പിന്നീട് ഉരുകുമ്പോള്‍ പൈപ്പ് പൊട്ടി ലീക്ക് ഉണ്ടാകാന്‍ സാധ്യതയുണ്ട്. ഇത് ശ്രദ്ധയില്‍പ്പെട്ടാന്‍ ഉടന്‍ അധികൃതരെ അറിയിക്കണം. ഇതിനായി 1850 278 278 എന്ന നമ്പറില്‍ ഐറിഷ് വാട്ടറിനെ ബന്ധപ്പെടാം. കോവിഡ് കാലത്ത് വൃത്തിക്ക് ഏറെ പ്രാധാന്യമുണ്ടെന്നും, അതേസമയം ജലം സൂക്ഷിച്ച് ഉപയോഗിക്കണമെന്നും അധികൃതര്‍ മുന്നറിയിപ്പ് നല്‍കുന്നു.

Share this news

Leave a Reply

%d bloggers like this: