Thursday, 25 February 2021

വെക്സ്ഫോർഡിൽ അന്തരിച്ച മലയാളി നഴ്സ് സോൾസൺ സേവ്യറിന്റെ കുടംബത്തെ സഹായിക്കാൻ മലയാളി കൗൺസിലർ ബേബി പെരേപ്പാടന്റെ അഭ്യർത്ഥന

Updated on 21-01-2021 at 9:56 am

Share this news

വെക്‌സ്‌ഫോര്‍ഡില്‍ കോവിഡ് ബാധിച്ച് മരണപ്പെട്ട മലയാളി നഴ്‌സ് സോള്‍സണ്‍ സേവ്യറിന്റെ കുടുംബത്തെ സഹായിക്കാനായി അഭ്യര്‍ത്ഥിച്ച് ധാരാളം മെസേജുകള്‍ കഴിഞ്ഞ ദിവസങ്ങളില്‍ പ്രചരിച്ചിരുന്നു. ഇതില്‍ പലതും വ്യാജമാണെന്ന ആക്ഷേപമുയര്‍ന്നതിനെത്തുടര്‍ന്ന്, സഹായധനം കൃത്യമായി സോള്‍സന്റെ കുടുംബത്തിന് ലഭിക്കുന്നുവെന്ന് ഉറപ്പുവരുത്താന്‍ ഡബ്ലിന്‍ കൗണ്ടി കൗണ്‍സിലറും, മലയാളിയുമായ ബേബി പെരേപ്പാടന്‍ രംഗത്തെത്തിയിരിക്കുകയാണ്. സഹായം നല്‍കുന്നവര്‍ക്ക് മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ നല്‍കിക്കൊണ്ട് പെരേപ്പാടന്‍ എഴുതുന്നു:

പ്രിയമുള്ളവരേ ,
ഏതാണ്ട് ഒരു വർഷക്കാലമായി താണ്ഡവമാടുന്ന കോവിഡ് അയർലണ്ടിൽ ഒരു മലയാളി നഴ്സിന്റെയും കൂടി ജീവനെടുത്തത്തിന്റെ ഞെട്ടലിലാണ് നാം ഏവരും. വെക്സ്ഫോർഡിലെ ഒരു പ്രൈവറ്റ് നഴ്സിംഗ് ഹോമിൽ നഴ്‌സായി ജോലി ചെയ്തിരുന്ന സോൾസൺ സേവ്യറിൻറെ പ്രായം വെറും 34 വയസ്സായിരുന്നു . അയർലണ്ടിൽ വന്നിട്ട് വളരെ കുറച്ചു വർഷങ്ങളെ ആയിരുന്നുള്ളു. അതിനാൽ തന്നെ സാമ്പത്തികമായി സുസ്ഥിരത ആ കുടുംബത്തിന് കൈവന്നിട്ടില്ല എന്നാണ് അറിയാൻ കഴിഞ്ഞത് . മൂന്ന് വയസുള്ള ഒരു കുട്ടിയേയും ഭാര്യയെയും തനിച്ചാക്കി സോൾസൺ വിടപറഞ്ഞപ്പോൾ ഒറ്റപ്പെട്ടുപോയ കുടുംബത്തിന് താങ്ങും തണലുമായി കാക്കേണ്ടത് നമ്മുടെ ഏവരുടെയും കടമയാണ്.

മുൻകാലങ്ങളിൽ ആകസ്മികമായി മലയാളി സമൂഹത്തിലെ ആരെങ്കിലും മരണപ്പെട്ടാൽ പരിചയക്കാരായ സുഹൃത്തുക്കളും പല പ്രസ്ഥാനങ്ങളും അവരുടേതായ ബാങ്ക് വിവരങ്ങൾ നൽകി അയർലണ്ടിലെ മലയാളികളിൽ നിന്ന് പണം
പിരിക്കാറുണ്ടായിരുന്നു. ഈ പണമെല്ലാം കൃത്യമായും മുഴുവനായും അർഹതപ്പെട്ട കുടുംബത്തിനു ലഭിക്കാതെ പോകുന്ന സാഹചര്യങ്ങളും അതിനെത്തുടർന്നുള്ള ആക്ഷേപങ്ങളും ഉണ്ടായിട്ടുണ്ട്. മരണപ്പെട്ട വ്യക്തിയുടെ പങ്കാളിക്ക് ബാങ്ക് അക്കൗണ്ട് ഉള്ളപ്പോൾ ഇത്തരം ഇടനിലക്കാരുടെ ആവശ്യം എന്താണെന്നു നാം ഓരോരുത്തരും ആലോചിക്കണം. സോൾസന്റെ മരണവുമായി ബന്ധപ്പെട്ടും അത്തരം ചില മെസ്സേജുകൾ വ്യാപകമായി പ്രചരിക്കുകയും അതിന്റെ വെളിച്ചത്തിൽ പലരും ബന്ധപെടുകയും ചെയ്തതിന്റെ അടിസ്ഥാനത്തിലാണ് ഇത് എഴുതുന്നത്. ആർക്കെങ്കിലും സോൾസന്റെ കുടുംബത്തെ സഹായിക്കണമെന്ന് ആഗ്രഹമുണ്ടെങ്കിൽ ദയവായി താഴെ കൊടുത്തിരിക്കുന്ന സോൾസന്റെ ഭാര്യയുടെ അക്കൗണ്ടിലേക്കു മാത്രം പണം നിക്ഷേപിക്കുകയും അങ്ങനെ ആ പണം മുഴുവനായും ആ കുടുംബത്തിന് ലഭിച്ചു എന്ന് ഉറപ്പാക്കുകയും ചെയ്യുക. നമ്മുടെ സമൂഹത്തിൽ ഒരു മരണം നടന്നാൽ ആ കുടുംബത്തിലെ അല്ലാതെ മറ്റു ഏതെങ്കിലും വ്യക്തികൾക്കോ പ്രസ്ഥാനങ്ങൾക്കോ പണം കൈമാറാതിരിക്കുക .
മറ്റു വ്യക്തികളുടെ ബാങ്ക് അക്കൗണ്ടിലേക്കു പണം ട്രാൻസ്ഫർ ചെയ്യാനായി വരുന്ന മെസ്സേജുകളെ കരുതിയിരിക്കണമെന്നും ഓർമിപ്പിക്കുന്നു.

ഈ സംഭവത്തിലും, ഭാവിയിലും ഈ കാര്യത്തിൽ എല്ലാ ഐറിഷ് മലയാളികളും ജാഗ്രത പാലിക്കണമെന്ന് വിനീതമായി അഭ്യർത്ഥിക്കുന്നു
സോൾ‌സന്റെ ഭാര്യയുടെ അക്കൗണ്ട് വിവരങ്ങൾ താഴെ കൊടുക്കുന്നു .
നന്ദി.
NAME-BINCY MENACHERY
BIC- IPBSIE2D
IBAN-IE24IPBS99062425855540
PERMANANT TSB
TALLAGHT BRANCH

comments


 

Other news in this section