ഡബ്ലിൻ സെന്റ് ജെയിംസ് ആശുപത്രിയിലെ 15 % സ്റ്റാഫിന്റെ ശരീരത്തിൽ കോവിഡിനെതിരായ ആന്റിബോഡി കണ്ടെത്തി

അയര്‍ലണ്ടിലെ രണ്ട് ആശുപത്രികളിലെ ആരോഗ്യപ്രവര്‍ത്തകരുടെ ശരീരത്തില്‍ കോവിഡ്-19നെ പ്രതിരോധിക്കാനുള്ള ആന്റിബോഡികള്‍ രൂപപ്പെട്ടിട്ടുള്ളതായി HSE പഠന റിപ്പോര്‍ട്ട്. ഡബ്ലിനിലെ സെന്റ് ജെയിംസ് ആശുപത്രിയിലെ 15% സ്റ്റാഫിന്റെയും, ഗോള്‍വേ യൂണിവേഴ്‌സിറ്റി ഹോസ്പിറ്റലിലെ 4.1% സ്റ്റാഫിന്റെയും ശരീരത്തില്‍ കോവിഡിനെതിരായ ആന്റിബോഡികള്‍ സ്വാഭാവികമായി രൂപപ്പെട്ടിട്ടുള്ളതായി റിപ്പോര്‍ട്ട് പറയുന്നു.

പുറത്തുനിന്ന് ശരീരത്തിലെത്തുന്ന രോഗാണുക്കളെ പ്രതിരോധിക്കാനായി ഒരാളുടെ ശരീരം സ്വയം നിര്‍മ്മിച്ചെടുക്കുന്ന പ്രതിരോധമാണ് ആന്റിബോഡികള്‍ എന്നറിയപ്പെടുന്ന പ്രോട്ടീനുകള്‍. എന്നാല്‍ എല്ലാവരുടെയും ശരീരം ഇത്തരത്തില്‍ ആന്റിബോഡി നിര്‍മ്മിക്കാന്‍ കഴിവുള്ളതല്ല. അത്തരക്കാര്‍ക്ക് വാക്‌സിനിലൂടെ ആന്റിബോഡി നിര്‍മ്മിക്കാന്‍ കൃത്രിമമായ നിര്‍ദ്ദേശം ശരീരത്തിലെ പ്രതിരോധ സംവിധാനത്തിന് നല്‍കുകയാണ് ചെയ്യുന്നത്.

ഈ ആശുപത്രികളിലെ എല്ലാ ജോലിക്കാരുടെയും ശരീരത്തില്‍ (9,038 പേര്‍) ആന്റിബോഡി ഉണ്ടോ എന്നറിയാനായി ടെസ്റ്റ് നടത്താന്‍ ഒക്ടോബര്‍ മാസത്തിലാണ് HSE അഭ്യര്‍ത്ഥിച്ചത്. ഇതില്‍ 5,921 പേര്‍ ബ്ലഡ് സാംപിളുകള്‍ നല്‍കി. ഇതില്‍ നഴ്‌സുമാര്‍, ഡോക്ടര്‍മാര്‍, മറ്റ് സ്റ്റാഫ് എന്നിവര്‍ ഉള്‍പ്പെട്ടിരുന്നു. തുടര്‍ന്ന് കഴിഞ്ഞ ദിവസം HSE-യുടെ National Clinical Director for Health Protection Dr Lorraine Doherty ടെസ്റ്റ് റിസല്‍ട്ട് മാധ്യമങ്ങള്‍ക്ക് മുന്നില്‍ വെളിപ്പെടുത്തി.

അതേസമയം ആന്റിബോഡി ഉള്ളവര്‍ക്ക് പ്രതിരോധശേഷി ഉണ്ടെന്ന് ഉറപ്പിക്കാന്‍ കഴിയില്ലെന്നും, എല്ലാ ആരോഗ്യനിയന്ത്രണങ്ങളും എല്ലാവരും പാലിക്കണമെന്നും Dr Dohetry പറഞ്ഞു. ആന്റിബോഡി ടെസ്റ്റ് ചെയ്യുന്ന നടപടികള്‍ ഏതാനും മാസത്തിന് ശേഷം വീണ്ടും നടത്തുമെന്നും, രണ്ട് കാലയളവിലെയും വ്യത്യാസം പഠിക്കാന്‍ ഇത് ഉപകരിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. രണ്ടാമത്തെ ടെസ്റ്റില്‍ വാക്‌സിനോട് ശരീരം പ്രതികരിക്കുന്നത് എങ്ങനെ എന്നും പരിശോധിക്കും.

Share this news

Leave a Reply

%d bloggers like this: