ഇന്ന് വൈകിട്ട് 6 മണി മുതല്‍ അയര്‍ലണ്ടിലെ Deliveroo ഡ്രൈവര്‍മാര്‍ പണിമുടക്കുന്നു

കൂടുതല്‍ ശമ്പളവും തൊഴില്‍ സാഹചര്യവും ആവശ്യപ്പെട്ട് അയര്‍ലണ്ടിലെ ഒരു വിഭാഗം Deliveroo ഡ്രൈവര്‍മാര്‍ ഇന്ന് വൈകുന്നേരം പണിമുടക്കുന്നു. വൈകിട്ട് 6 മണിയോടെ ഈ ഡ്രൈവര്‍മാര്‍ ഡെലിവറി നിര്‍ത്തും. സോഷ്യല്‍ മീഡിയയിലും ഇവര്‍ പ്രതിഷേധമറിയിക്കും.

തൊഴില്‍ സാഹചര്യം, സുരക്ഷ, ഡെലിവറി ഫീസ് എന്നീ കാര്യങ്ങള്‍ ചൂണ്ടിക്കാട്ടിയാണ് പണിമുടക്ക്. തങ്ങള്‍ ആക്രമിക്കപ്പെടുകയും, ബൈക്കുകള്‍ മോഷ്ടിക്കപ്പെടുകയും ചെയ്യുന്ന സംഭവങ്ങള്‍ ഗാര്‍ഡ കൂടുതല്‍ ഗൗരവത്തോടെ കാണണമെന്നും പ്രതിഷേധം നടത്തുന്ന Deliveroo ഡ്രൈവര്‍മാര്‍ ആവശ്യപ്പെട്ടിട്ടുണ്ട്.

2015-ലാണ് ഡെലിവറി സര്‍വീസായ Deliveroo അയര്‍ലണ്ടില്‍ പ്രവര്‍ത്തനമാരംഭിക്കുന്നത്. നിലവില്‍ 1,000-ലേറെ പേരാണ് Deliveroo ഡ്രൈവര്‍മാരായി രാജ്യത്ത് ജോലി ചെയ്യുന്നത്. ഡബ്ലിന്‍, കോര്‍ത്ത്, ലിമറിക്ക്, ഗോള്‍വേ എന്നീ നഗരങ്ങളിലെ 1,800-ലേറെ റസ്റ്ററന്റുകള്‍ ബന്ധിപ്പിക്കുന്ന വമ്പന്‍ ഡെലിവറി ചെയിനാണ് Delivaroo-വിന് ഉള്ളത്.

Share this news

Leave a Reply

%d bloggers like this: