അഡിഷണൽ വോളണ്ടറി കോണ്ട്രിബൂഷൻ അഥവാ എ വി സി

എ വി സി  ചേർന്നവരും  ചേരാത്തവരും ഒരുപോലെ പറയുന്ന കാര്യം . റിട്ടയർ ആകുമ്പോൾ എന്തൊക്കെയോ ഗുണം കിട്ടും. കൂടുതൽ ഒന്നും മനസ്സിലായില്ല. ആറ്റിൽ കളഞ്ഞാലും അകന്നു കളയണം എന്നൊരു ചൊല്ലുള്ള നാട്ടിൽ നിന്ന് വന്ന നമുക്ക് ഇതൊന്നു അറിഞ്ഞിനരിക്കേണ്ടെ?

ജോലിയിൽ തന്നെ പെൻഷൻ ഉള്ള ആളുകൾക്ക് എക്സ്ട്രാ ആയി പെൻഷൻ കോണ്ട്രിബൂഷൻ കൊടുക്കാൻ റെവെന്യു അനുവദിച്ച സംവിധാനം ആണ്  എ വി സി. ചുരുക്കത്തിൽ നഴ്‌സുമാർക്കും ഡോക്ടർമാർക്കും മാത്രമല്ല എല്ലാ പബ്ലിക് സർവീസ് കാർക്കും പിന്നെ പ്രൈവറ്റ്‌ ആയി കമ്പനി പെൻഷൻ ഉള്ള ആളുകൾക്കും എ വി സി ചെയ്യാം.

നമ്മുടെ കൂട്ടത്തിൽ അധികവും ഹെൽത്ത് സർവീസ് കാരായതു കൊണ്ട് അവരുടെ ഉദാഹരണം നോക്കാം. മെയിൻ സ്കീം, ഫാമിലി സ്കീം ഒക്കെയായി  ഏകദേശം ഒരു 6 .5 ശതമാനം ശമ്പളം  ഒരു സ്റ്റാഫ്  നഴ്സ് അവരുടെ പെൻഷന് വേണ്ടി മാസം കൊടുക്കുന്നുണ്ട്. എന്നാൽ നമ്മുടെ പ്രായം അനുസരിച്ചു ഇതിൽ  കൂടുതൽ തുക പെന്ഷനിലേക്കു അടവ് കൊടുക്കാൻ സാധിക്കും. അനുവദനീയം ആയ ലിമിറ്റ് താഴെ കൊടുക്കുന്നു.

Age     Max Salary Percentage
<30 15%
30-39   20%
40-49 25%
50-54 30%
55-59 35%
>60 40%

മുകളിലെ ചാർട്ട്  പ്രകാരം അമ്പതിനായിരം യൂറോ ശമ്പളം ഉള്ള ഒരു നാല്പത്തൊന്നുകാരിക്ക് സാധാരണ പെൻഷൻ കോണ്ട്രിബൂഷൻ കൂടാതെ 9250 യൂറോ കൂടെ അധികമായി   ഒരു വര്‍ഷം എ വി സി പെൻഷനിൽ നിക്ഷേപിക്കാം.അതിൽ ടാക്സ് റിലീഫ്  മാത്രമായി 3700 യൂറോ തിരികെ കിട്ടാം.
അപ്പോൾ  തീർച്ചയായും വരുന്ന ചോദ്യം. ഒരു ചെറിയ പെൻഷൻ ജോലിയിൽ നിന്നുണ്ടല്ലോ. ഇനി എന്തിനാണ് എക്സ്ട്രാ ?  

ബെനിഫിറ്റ് 1
ടാക്‌സ് റിലീഫ്
നിങ്ങൾ കൊടുക്കുന്ന എല്ലാ കോണ്ട്രിബൂഷനും ടാക്‌സ് റിലീഫ് ഉള്ളതാണ്. ചുരുക്കത്തിൽ ശമ്പളത്തിൽ നിന്ന് ഹയർ  ടാക്‌സ്(40%) കുറച്ചെങ്കിലും കൊടുക്കുന്ന ആൾക്ക് 60 യൂറോ ഇടുമ്പോൾ എ വി സി യി ലേക്ക് 100 യൂറോ ചെല്ലും. തിരിച്ചു പറഞ്ഞാൽ 100 യൂറോ ഇടുമ്പോൾ 40  യൂറോ ടാക്‌സ് റിലീഫ് ആയി റെവെന്യു തിരികെ ശമ്പളത്തിൽ തരും.

ബെനിഫിറ്റ് 2
ജോലിയിൽ നിന്ന് പിരിയുമ്പോൾ പബ്ലിക് സർവീസ് ജോലിക്കാർക്ക് കിട്ടുന്ന ഒരു വലിയ ആനുകൂല്യം ആണ് lump sum അഥവാ ഗ്രാറ്റുവിറ്റി പേയ്മെന്റ് .  ഇതിന്റെ വലിയ ആകർഷണം ഇത്, ടാക്സ് ഫ്രീ ആണ് എന്നതാണ് .20 വർഷത്തിന് മേലെ സർവീസ് ഉള്ളവർക്ക് ഇത് ഫൈനൽ സാലറി യുടെ 150 ശതമാനം വരെ ആകാം. പക്ഷെ വയസ്സ് ലേറ്റ് ആയി സെർവിസിൽ കയറിയവർക്ക്  ( ലേറ്റ് എൻട്രി)   മാക്സിമം ഗ്രാറ്റുവിറ്റി കിട്ടാനുള്ള പെൻഷൻ ഫണ്ട്  അവിടെ കാണില്ല. ഈ അവസരത്തിൽ എ വി സി ഉള്ളവർക്ക് അതിലെ തുക ഗ്രാറ്റുവിറ്റിയിലേക്ക് വക കൊള്ളിക്കാൻ കഴിയും.  

ബെനിഫിറ്റ് 3
65 വയസ്സിൽ റിട്ടയർ ആയ ഒരു  ദമ്പതികൾക്കു ഇന്നത്തെ കണക്കു പ്രകാരം വർഷത്തിൽ  മുപ്പത്തി ആറായിരം യൂറോ വരെ ടാക്സ് ഫ്രീ ഇൻകം ആണ്. ഇന്ന് എ വി സി യി ലേക്ക് ഇടുന്ന തുക ഫണ്ട് വളർച്ചയോടെ പെൻഷൻ പ്രായത്തിൽ എടുക്കാം. ടാക്‌സും കുറവ് കൊടുത്താൽ  മതി. വലിയ ഒരു ശതമാനം  പെൻഷൻ പ്രായത്തിൽ ഉള്ളവർ, ഇൻകം ടാക്സ് ആയി ഒന്നും തന്നെ  കൊടുക്കുന്നില്ല. 

എ വി സി എങ്ങിനെ പ്രവർത്തിക്കുന്നു ?
ആദ്യം തന്നെ എത്ര കോണ്ട്രിബൂഷൻ വേണം എന്ന് തീരുമാനിക്കണം. ശേഷം ആ തുക ഏതു തരാം ഫണ്ടിലേക്ക്  നിക്ഷേപിക്കണം എന്ന തീരുമാനം ആകാം . ഇവിടെ ഒരു ഫിനാൻഷ്യൽ അഡ്വൈസർ നിങ്ങളെ സഹായിക്കും. ശേഷം അപ്ലിക്കേഷൻ അപ്‌ലോഡ് ചെയ്യുക . രണ്ടു രീതിയിൽ എ വി സി തുടങ്ങാം. ആദ്യത്തേത് നെറ്റ് പേ സംവിധാനം.  ഇങ്ങനെ ചെയ്യുമ്പോൾ സാലറിയിൽ നിന്ന് ടാക്‌സ് റിലീഫ് കിഴിച്ചുള്ള പൈസ അടച്ചാൽ മതി. യൂണിയൻ എ വി സി പ്ലാനുകൾ ഇങ്ങിനെ ഉള്ളതാണ് . രണ്ടാമത്തേതാണ് ഗ്രോസ് പേ സംവിധാനം. ഇവിടെ നിങ്ങളുടെ ബാങ്ക് അക്കൗണ്ടിൽ നിന്ന് പൈസ അടച്ച ശേഷം ടാക്സ് റിലീഫ് റവന്യൂ വെബ്‌സൈറ്റിൽ കൂടി അപ്ലൈ ചെയ്തെടുക്കാം. രണ്ടു രീതിയിലും ടാക്‌സ് റീലിഎഫിൽ യാതൊരു മാറ്റവും ഇല്ല.  

റിസ്ക് എന്തെല്ലാം?
എത്ര ഗുണമുള്ള കാര്യത്തിനും എന്തെങ്കിലും ഒരു കോട്ടം കാണാതിരിക്കില്ലല്ലോ. എ വി സി എന്നാൽ പൂർണമായും ഫിനാൻഷ്യൽ മാർക്കറ്റിൽ ഉള്ള ഇൻവെസ്റ്റ്മെന്റ് ആണ്. അതിൽ റിസ്ക് കൂടുതൽ എടുത്താൽ, അത്രയും കൂടുതൽ  റിട്ടേൺ കിട്ടാം. അതുപോലെ എന്തെങ്കിലും മാർക്കറ്റ് ഇടിവ് സംഭവിക്കുമ്പോൾ നിങ്ങളുടെ ഫണ്ടിനും കോട്ടം സംഭവിക്കാം. ഇതൊഴിവാക്കാൻ ലൈഫ് സ്റ്റൈൽ ഇൻവെസ്റ്റ്മെന്റ് സ്ട്രാറ്റജി അല്ലെങ്കിൽ ഡീഫോൾട് ഇൻവെസ്റ്റ്മെന്റ് സ്ട്രാറ്റജി എന്നൊരു മാർഗം സ്വീകരിക്കാറുണ്ട്. എന്ന് വെച്ചാൽ നിങ്ങളുടെ ഇൻവെസ്റ്റ്മെന്റ് ചോയ്സ് ആയി, ചെറു പ്രായം മുതൽ മധ്യ വയസ്സ് വരെ ഹൈ റിസ്ക് ഫണ്ടുകളും  പിന്നീട്   ഒരു അമ്പത്തഞ്ച് വയസ്സ് വരെ മീഡിയം റിസ്ക് ഫണ്ടുകളും അതിനു ശേഷം റിട്ടയര്മെന്റിനു തൊട്ടുമുമ്പ് വരെ ലോ റിസ്‌ക് അല്ലെങ്കിൽ ക്യാഷ് ഫണ്ടുകൾ  സ്വീകരിക്കുന്ന രീതിയെ ആണ് ഇങ്ങിനെ ഉദ്ദേശിക്കുന്ന ത്. ഇതിലൂടെ റിട്ടയര്മെന്റിനു മുൻപേയുള്ള കുറച്ചു വർഷങ്ങൾ ഒട്ടും റിസ്ക് ഇല്ലാതെ ഫണ്ട് സുരക്ഷിതം ആക്കാൻ കഴിയും.

റിട്ടയർമെന്റ് സമയത്തു  എ വി സി ഫണ്ടിന്എന്ത് സംഭവിക്കും ?
ഓപ്ഷൻ 1.
സാധ്യമെങ്കിൽ മുഴുവൻ ഫണ്ടും ടാക്‌സ് ഫ്രീ lump sum ആയെടുക്കുക.

ഓപ്ഷൻ 2
ടാക്‌സ് ഫ്രീ  എടുക്കാവുന്നതിലും കൂടുതൽ ഉള്ള ഫണ്ട് ടാക്‌സ് കൊടുത്തു എടുക്കുക. ഈ ഓപ്ഷൻ അത്യാവശ്യം ഇല്ലെങ്കിൽ ഉപയോഗിക്കരുത്‌. കാരണം റിട്ടയർ ചെയ്യുന്ന വർഷത്തിൽ നിങ്ങൾ ഹയർ ടാക്‌സ് കൊടുക്കുന്ന ആളാണെങ്കിൽ ഏകദേശം 50 ശതമാനം വരെ ടാക്‌സ് റവന്യൂ കൊണ്ട് പോകും.

ഓപ്ഷൻ 3
ബാക്കി വരുന്ന തുക ഒരു അപ്പ്രൂവ്ഡ് റിട്ടയർമെന്റ് ഫണ്ടിലോ അഥവാ ഒരു നിശ്ചിത പൈസ മാസം കിട്ടുന്ന annuity വാങ്ങാനോ ഉപയോഗിക്കുക . രണ്ടാമത് പറഞ്ഞ annuity ഇക്കാലത്ത് ഒട്ടും പോപ്പുലർ അല്ല. കാരണം interest rate കുറവായതിനാൽ ഇതിന്റെ പ്രയോജനം തുച്ഛമായിരിക്കും.

നേരത്തെ ചേർന്നത് കൊണ്ട് പ്രയോജനം ഉണ്ടോ ?

നേരത്തെ ചേരുന്നത് കൊണ്ട് നിങ്ങള്‍ക്ക് സാമാന്യം മെച്ചപ്പെട്ട ഒരു റിട്ടയർമെന്റ് ഫണ്ട് ഉണ്ടാക്കി എടുക്കാൻ സാധിക്കും. ഈ തുക കൂടി ഉള്ളതുകൊണ്ട് ഏർലി റിട്ടയർമെന്റ് എടുക്കുന്ന ആളുകൾ ധാരാളം ഉണ്ട്. പ്രത്യേകിച്ച് ഹെൽത്ത് സെർവീസിൽ ഉള്ളവർക്ക് PNS അഥവാ എക്സ്ട്രാ സർവീസ് വാങ്ങൽ എന്നൊരു ഓപ്ഷൻ കൂടെ ഉണ്ട്. ഇതൊരു കോംപ്ലക്സ് വിഷയം ആയതിനാൽ കൂടുതൽ അതിലേക്കു കടക്കുന്നില്ല .

കൂടുതൽ വിവരങ്ങൾ പെൻഷൻ അതോറിറ്റി വെബ്‌സൈറ്റിൽ ലഭ്യമാണ്. ലിങ്ക് ഇവിടെ കൊടുക്കുന്നു. https://www.pensionsauthority.ie/en/employers/checklists_and_guides/pns_and_avcs.pdf

For AVC PRSA consultation, please contact us at  
https://financiallife.ie/management/joseph-ritesh

Share this news

Leave a Reply

%d bloggers like this: