കിൽഡെയറിലെ applegreen പെട്രോൾ പമ്പിൽ ജനിച്ച കുഞ്ഞിന്റെ മാതാപിതാക്കൾക്ക് ഒരു വർഷത്തേയ്ക്ക് സൗജന്യ ഇന്ധനം നൽകി പമ്പ് അധികൃതർ

കില്‍ഡെയറിലെ പെട്രോള്‍ പമ്പില്‍ ജനിച്ച പെണ്‍കുട്ടിയുടെ മാതാപിതാക്കള്‍ക്ക് ഒരു വര്‍ഷത്തേയ്ക്കുള്ള ഇന്ധനം സൗജന്യമായി നല്‍കി പമ്പ് അധികൃതർ. കഴിഞ്ഞ മാസമാണ് പൂർണ്ണ ഗർഭിണിയായ സ്ത്രീ കില്‍ഡെയറിലെ applegreen പെട്രോള്‍ പമ്പില്‍ വച്ച് പ്രസവിച്ചത്.

പ്രസവവേദന വന്ന ഭാര്യ Naomi-യെ Coombe ആശുപത്രിയിലെത്തിക്കാന്‍ ആംബുലന്‍സിനായി കില്‍ഡെയറിലെ Caragh-യിലുള്ള applegreen പെട്രോള്‍ പമ്പില്‍ കാത്തു നില്‍ക്കുകയായിരുന്നു John. ഞൊടിയിടയില്‍ ആംബുലന്‍സ് വന്നെങ്കിലും Naomi പെട്രോള്‍ പമ്പില്‍ തന്റെ കാറില്‍ വച്ച് തന്നെ പെണ്‍കുഞ്ഞിന് ജന്മം നല്‍കുകയായിരുന്നു. ആംബുലന്‍സ് ജീവനക്കാരാണ് യാതൊരു സങ്കീര്‍ണ്ണതയുമില്ലാത്ത പ്രസവത്തിന് സഹായിച്ചത്. Ellie എന്നാണ് ദമ്പതികള്‍ കുഞ്ഞിന് പേരിട്ടത്.

applegreen-ല്‍ ആദ്യമായാണ് ഇത്തരത്തിലൊരു കുഞ്ഞ് ജനിക്കുന്നതെന്നും, കുഞ്ഞിന്റെ അച്ഛനമ്മമാര്‍ക്ക് ഒരു വര്‍ഷത്തേയ്ക്ക് സൗജന്യ ഇന്ധനവും, മറ്റ് നാല് മക്കള്‍ക്കും Ellie-ക്കുമായി സമ്മാനങ്ങളും നല്‍കി സന്തോഷം പങ്കിടുകയാണെന്ന് applegreen പമ്പ് മാനേജര്‍ Trevor McBride പറഞ്ഞു. Ellie വളരുമ്പോള്‍ പറയാനായി നമുക്കിപ്പോള്‍ വലിയൊരു കഥയുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Share this news

Leave a Reply

%d bloggers like this: