കോവിഡിനിടയിലും അയർലണ്ടിൽ ലൈംഗിക വ്യാപാരം വർദ്ധിക്കുന്നു; പിന്നിൽ സംഘടിത കുറ്റകൃത്യ സംഘങ്ങൾ

കോവിഡ് മഹാമാരിക്കിടയിലും അയര്‍ലണ്ടില്‍ ലൈംഗിക വ്യാപാരം വര്‍ദ്ധിക്കുന്നതായും, വേശ്യാവൃത്തിക്കായി സ്ത്രീകളെ കടത്തിക്കൊണ്ടുവരുന്നത് വഴി ഓരോ വര്‍ഷവും ക്രിമിനല്‍ സംഘങ്ങള്‍ മില്യണുകളാണ് സമ്പാദിക്കുന്നതെന്നും ഗാര്‍ഡ സൂപ്രണ്ട് Derek Maguire. രാജ്യത്ത് സ്ത്രീകളെ വേശ്യാവൃത്തിക്കായി എത്തിച്ച് ചൂഷണം ചെയ്യുന്ന സംഘങ്ങള്‍ക്ക് തടയിടാനായി പുതുതായി രൂപീകരിച്ച Organised Prostitution Investigation Unit തലവന്‍ കൂടിയാണ് Maguire. സംഘടിത കുറ്റകൃത്യസംഘങ്ങളാണ് ഇതിന് പിന്നിലെന്നും, തന്റെ കീഴിലുള്ള പ്രത്യേക പരിശീലനം നേടിയ ഉദ്യോഗസ്ഥരെ ഉപയോഗിച്ച് കുറ്റവാളികളെ തെരഞ്ഞുപിടിച്ച് നിയമത്തിന് മുന്നില്‍ കൊണ്ടുവരുമെന്നും അദ്ദേഹം വ്യക്തമാക്കി. അതോടൊപ്പം ഇത്തരത്തില്‍ ചൂഷണം ചെയ്യപ്പെടുന്നവരെ സഹായിക്കാനും താനും സംഘവും പ്രതിജ്ഞാബദ്ധരാണ്, അദ്ദേഹം പറഞ്ഞു.

അയര്‍ലണ്ടില്‍ വ്യഭിചാരത്തിന് നേതൃത്വം നല്‍കുന്ന ക്രിമിനല്‍ സംഘങ്ങളില്‍ മിക്കവരും വിദേശികളാണെന്നും Maguire പറഞ്ഞു. Eastern Europe, Africa, South America എന്നിവിടങ്ങളില്‍ നിന്നാണ് ഭൂരിപക്ഷം സ്ത്രീകളും ഇവര്‍ വഴി അയര്‍ലണ്ടിലെത്തപ്പെടുന്നത്. പ്രണയം നടിച്ചും, ജോലി വാഗ്ദാനം ചെയ്തുമാണ് ഇവരെ ഇവിടെയെത്തിക്കുന്നത്. ലോകവ്യാപകമായി മയക്കുമരുന്ന് കഴിഞ്ഞാല്‍, മനുഷ്യക്കടത്താണ് ക്രിമിനലുകളുടെ ഏറ്റവും വലിയ ബിസിനസെന്നും അദ്ദേഹം പറയുന്നു.

Organised Prostitution Investigation Unit -ന്റെ രൂപീകരണം സ്വാഗതം ചെയ്ത് Ruhama എന്ന സംഘടന രംഗത്തെത്തിയിട്ടുണ്ട്. അയര്‍ലണ്ടില്‍ മനുഷ്യക്കടത്തില്‍ പെട്ട് വ്യഭിചാരത്തിനിരയായി ചൂഷണം ചെയ്യപ്പെട്ട സ്ത്രീകളെ സഹായിക്കുന്ന സംഘടനയാണ് Ruhama.

Share this news

Leave a Reply

%d bloggers like this: