അയർലണ്ടിൽ ജൂനിയർ സെർട്ട് പരീക്ഷ ഇത്തവണയും വേണ്ട; അധ്യാപക സംഘടനകൾ

ലീവിങ് സെര്‍ട്ട് പരീക്ഷയ്ക്ക് കൂടുതല്‍ പ്രാധാന്യം നല്‍കുന്നതിന്റെ ഭാഗമായി ഇത്തവണ ജൂനിയര്‍ സെര്‍ട്ട് പരീക്ഷ ഒഴിവാക്കണമെന്ന ആവശ്യവുമായി അദ്ധ്യാപക സംഘടനകള്‍. 60,000-ഓളം വരുന്ന രാജ്യത്തെ ജൂനിയര്‍ സെര്‍ട്ട് വിദ്യാര്‍ത്ഥികള്‍ക്ക് കഴിഞ്ഞ തവണത്തെ പോലെ alternative assessment വഴി ഗ്രേഡുകളും സര്‍ട്ടിഫിക്കറ്റുകളും നല്‍കുന്നത് ഇത്തവണയും നടപ്പിലാക്കണമെന്നാണ് യൂണിയനുകള്‍ ആവശ്യപ്പെട്ടിരിക്കുന്നത്. Tecahers’ Union Ireland (TUI) ആണ് പ്രധാനമായും ഈ ആവശ്യത്തിന് പിന്നില്‍.

കോവിഡ് കാരണം ലീവിങ് സെര്‍ട്ട് വിദ്യാര്‍ത്ഥികളുടെ എഴുത്ത് പരീക്ഷയ്ക്ക് പകരമായി നടത്തപ്പെടുന്ന ഓറല്‍, പ്രാക്ടിക്കല്‍, പെര്‍ഫോമന്‍സ് എക്‌സാമുകളില്‍ കൂടുതല്‍ ശ്രദ്ധ കേന്ദ്രീകരിക്കാനാണ് ഈ രീതി അവലംബിക്കണമെന്ന് അദ്ധ്യാപക സംഘടനകള്‍ വാദിക്കുന്നത്. എക്‌സാമിന് പകരമായി നടത്തപ്പെടുന്ന ഈ മൂല്യനിര്‍ണ്ണയരീതികള്‍ അടുത്ത ആഴ്ച മുതല്‍ ആരംഭിക്കാനിരിക്കുകയാണ്. ഇത് സംബന്ധിച്ച് യൂണിയനുകള്‍ ഈ ആഴ്ച സര്‍ക്കാരുമായി കൂടുതല്‍ ചര്‍ച്ചകള്‍ നടത്തും.

ജൂനിയര്‍ സെര്‍ട്ട് വിദ്യാര്‍ത്ഥികള്‍ക്ക് പ്രത്യേക പരീക്ഷ നടത്താതെ ഗ്രേഡ് നല്‍കാനും, മൂന്നാം വര്‍ഷം പാസായതായി തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റ് നല്‍കാനും കഴിഞ്ഞ വര്‍ഷം സ്‌കൂള്‍ അധികൃതരെ തന്നെയായിരുന്നു സര്‍ക്കാര്‍ ഏല്‍പ്പിച്ചിരുന്നത്. അത് ഇത്തവണയും തുടരണമെന്നാണ് യൂണിയനുകള്‍ പറയുന്നത്.

Share this news

Leave a Reply

%d bloggers like this: