കോവിഡ്: ലീവിങ് സെർട്ട് വിദ്യാർത്ഥികൾക്ക് രണ്ട് ഓപ്‌ഷനുകൾ; ഇഷ്ടമുള്ളത് തെരഞ്ഞെടുക്കാം

കോവിഡ് പ്രതിസന്ധി കാരണം സാധാരണ രീതിയില്‍ പരീക്ഷ നടത്താന്‍ കഴിയാത്ത സാഹചര്യത്തില്‍ ലീവിങ് സെര്‍ട്ട് വിദ്യാര്‍ത്ഥികള്‍ക്ക് രണ്ട് ഓപ്ഷനുകള്‍ നല്‍കി വിദ്യാഭ്യാസ വകുപ്പ്. ജൂണില്‍ നടക്കുന്ന ലീവിങ് സെര്‍ട്ട് പരീക്ഷ എഴുതുകയോ, അതിന് താല്‍പര്യമില്ലാത്തവര്‍ക്ക് calculated grade രീതിയില്‍ ഗ്രേഡ് ലഭിക്കാന്‍ അപേക്ഷിക്കുകയോ ചെയ്യാം. State Examinations Commission ആണ് വിദ്യാര്‍ത്ഥിയുടെ പഠനത്തിലെ വിവിധ മേഖലകളിലുള്ള കഴിവ് കണക്കാക്കി ഗ്രേഡ് നല്‍കുക.

അതേസമയം പരീക്ഷ എഴുതാന്‍ അപേക്ഷിക്കുന്ന വിദ്യാര്‍ത്ഥികളുടെയും ഗ്രേഡ് ഇത്തരത്തില്‍ കണക്കാക്കും. ശേഷം ഈ ഗ്രേഡ്, പരീക്ഷയ്ക്ക് ലഭിച്ച ഗ്രേഡ് എന്നിവയില്‍ ഏതാണോ കൂടുതല്‍, അത് പ്രകാരം സര്‍ട്ടിഫിക്കറ്റ് നല്‍കും. പരീക്ഷ എഴുതാന്‍ അപേക്ഷിക്കാത്തവര്‍ക്കും ജൂണിലെ പരീക്ഷ ഫലം വരുമ്പോള്‍ മാത്രമേ calculated ഗ്രേഡ് അറിയാന്‍ സാധിക്കൂ. പരീക്ഷാ ടൈം ടേബിള്‍ State Examinations Commission ഇന്ന് പ്രസിദ്ധീകരിക്കും.

Oral, practical വര്‍ക്കുകളിലെ പ്രകനമാണ് ഗ്രേഡ് കണക്കുകൂട്ടുന്നതിനായി പ്രധാനമായും പരിഗണിക്കുക. ഈസ്റ്റര്‍ അവധിക്ക് ശേഷമായിരിക്കും ഇത്. മെയ് അവസാനം വരെ ഗ്രേഡിനായി വിവരങ്ങള്‍ ശേഖരിക്കുന്നത് ഇത് തുടരും.

അതേസമയം ലീവിങ് സെര്‍ട്ട് വിദ്യാര്‍ത്ഥികളെ പരീക്ഷയ്ക്കിരുത്തുമ്പോള്‍ കൂടുതല്‍ സ്ഥലം വേണമെന്നതിനാല്‍ ഇത്തവണത്തെ ജൂനിയര്‍ സെര്‍ട്ട് പരീക്ഷ ഒഴിവാക്കുകയാണെന്നും വിദ്യാഭ്യാസവകുപ്പ് അറിയിച്ചു. ലീവിങ് സെര്‍ട്ട് സംബന്ധിച്ച കൂടുതല്‍ വിവരങ്ങള്‍ വരുന്ന ആഴ്ച പ്രസിദ്ധപ്പെടുത്തും.

Share this news

Leave a Reply

%d bloggers like this: