Friday, 23 April 2021

ഐറിഷ് വിപണി വിടുന്ന Ulster Bank-ന്റെ ലോണുകൾ ഏറ്റെടുക്കാൻ AIB-യും PTSB-യും; ഔദ്യോഗിക പ്രഖ്യാപനം ഇന്ന്

Updated on 19-02-2021 at 9:06 am

Share this news

ഐറിഷ് വിപണിയില്‍ നിന്നും പിന്‍വാങ്ങുകയാണെന്ന് പ്രഖ്യാപിച്ച സാഹചര്യത്തില്‍ Ulster Bank-ന്റെ 20.5 ബില്യണ്‍ യൂറോ വരുന്ന ലോണുകള്‍ ഏറ്റെടുക്കാന്‍ Permanent TSB, AIB എന്നീ ബാങ്കുകള്‍ രംഗത്ത്. Ulster Bank ഉടമകളായ യു.കെയിലെ NatWest-മായി PTSB, AIB അധികൃതര്‍ ചര്‍ച്ച നടത്തിവരികയാണ്. ലോണ്‍ ഏറ്റെടുക്കുന്നത് സംബന്ധിച്ചുള്ള ഔദ്യോഗിക പ്രഖ്യാപനം ഇന്നുണ്ടാകുമെന്നാണ് കരുതുന്നത്.

അതേസമയം PTSB, AIB എന്നിവയിലെ ഭൂരിപക്ഷം ഓഹരികളും സര്‍ക്കാരിന്റേതായതിനാല്‍ ഫലത്തില്‍ Ulster Bank ലോണുകള്‍ സ്വന്തമാക്കുന്നത് ഐറിഷ് ഗവണ്‍മെന്റ് തന്നെയാകും.

Ulster Bank-ലെ 4 ബില്യണ്‍ യൂറോ വരുന്ന കോര്‍പ്പറേറ്റ്, മീഡിയം ലോണുകളിലാണ് AIB-യുടെ കണ്ണ്. AIB ചീഫ് എക്‌സിക്യുട്ടിവ് Colin Hunt ആണ് ഈ ലക്ഷ്യവുമായി Ulster Bank-മായി ചര്‍ച്ച നടത്തുന്നത്. മറുവശത്ത് ചെറിയ ലോണുകളും, മോര്‍ട്ട്‌ഗേജുകളുടെ ഒരോഹരിയും ഏറ്റെടുക്കാനാണ് CEO Eamonn Crowley-യുടെ നേതൃത്വത്തില്‍ Permanent TSB ശ്രമം നടത്തുന്നത്.

ഇതിനിടെ Ulster Bank വിപണി വിടുന്നതോടെയുണ്ടാകുന്ന തൊഴില്‍ നഷ്ടം അടക്കമുള്ളവ പരിഹരിക്കാന്‍ ധനകാര്യ മന്ത്രി Paschal Donohoe-യുമായിച്ചേര്‍ന്ന് ഒരു ‘third banking force’ സ്ഥാപിക്കാന്‍ ശ്രമം നടത്തിവരികയാണെന്ന് ഉപപ്രധാനമന്ത്രി ലിയോ വരദ്കര്‍ Dail-ല്‍ വ്യക്തമാക്കി. Bank of Ireland, AIB എന്നിവയ്ക്ക് പുറമെ മറ്റൊരു ബാങ്ക് കൂടി സ്ഥാപിക്കാനാണ് പദ്ധതി.

ലാഭം കുറയുക, കോവിഡ് പ്രത്യാഘാതങ്ങള്‍ എന്നിവയാണ് ഐറിഷ് മാര്‍ക്കറ്റില്‍ നിന്നും പിന്‍വാങ്ങാന്‍ Ulster Bank-നെ പ്രേരിപ്പിച്ചതെന്നാണ് കരുതുന്നത്.

comments


 

Other news in this section