Friday, 23 April 2021

അയർലണ്ടിലെ വാക്‌സിൻ വിതരണത്തിലും വംശീയതയോ? മലയാളികൾ ഉൾപ്പെടെ ഉള്ളവരോട് വിവേചനം?

Updated on 21-02-2021 at 7:34 am

Share this news

അയർലണ്ടിലെ ആരോഗ്യ മേഖലയിൽ ജോലി ചെയ്യുന്ന വിദേശികളോടെ കോവിഡ് വാക്‌സിൻ വിതരണത്തിൽ വിവേചനം കാണിക്കുന്നതായി പരാതികൾ ഉയരുന്നു. കോവിഡ് രോഗികളുമായി നേരിട്ട് പ്രവർത്തിക്കുന്ന മുൻ നിര ആരോഗ്യ പ്രവർത്തകരായ നഴ്‌സ്‌ , ഹെൽത്ത് കെയർ അസിസ്റ്റന്റ് തുടങ്ങിയവർക്ക് മുമ്പേ HSE – യിലെ ക്ലറിക്കൽ, മാനേജ്‌മന്റ് ജീവനക്കാർക്കാണ് വാക്‌സിനുകൾ ലഭിച്ചത്.

50% മുൻ നിര ജീവനക്കാർക്ക് വാക്‌സിൻ ലഭിക്കുന്നതിന് മുമ്പേ 100% ക്ലറിക്കൽ ജീവനക്കാർക്കും വാക്‌സിൻ ലഭിച്ചു. ക്ലറിക്കൽ ജീവനക്കാർ ഭൂരിഭാഗവും തദ്ദേശീയരാണ്. മുൻ നിര ആരോഗ്യ പ്രവർത്തകരിൽ  50% വിദേശികളാണ് ജോലി ചെയ്യുന്നത്.

ഗവർമെന്റ് പ്രസിദ്ധീകരിച്ച മുൻഗണന ക്രമത്തിൽ രാജ്യത്തെ 70 വയസു കഴിഞ്ഞവർക്ക് വാക്‌സിൻ കൊടുത്തതിനു ശേഷം മാത്രമേ ക്ലറിക്കൽ ജീവനക്കാർക്ക് വാക്‌സിൻ ലഭിക്കാൻ അർഹതയുള്ളൂ.

ഇതേ പറ്റി പരാതി ഉയർത്തിയതിന് ശേഷമാണ് പലർക്കും വാക്‌സിൻ ലഭിച്ചത്. പലരും വാക്‌സിനായി ഇനിയും  കാത്തിരിക്കുന്നു.

റോസ് മലയാളത്തോട് ബന്ധപ്പെടവർ നൽകിയ വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് ഈ റിപ്പോർട്ട്. നിങ്ങൾ ജോലി ചെയ്യുന്ന സ്ഥാപനത്തിൽ ഇങ്ങനെ വിവേചനം നേരിട്ടിട്ടുണ്ടോ?

അറിയിക്കുക: info@rosemalayalam.com

comments


 

Other news in this section