ലോകത്ത് ആദ്യമായി മനുഷ്യരിൽ H5N8 പക്ഷിപ്പനി സ്ഥിരീകരിച്ചു

ലോകത്ത് ആദ്യമായി മനുഷ്യനില്‍ H5N8 പക്ഷിപ്പനി സ്ഥിരീകരിച്ചു. റഷ്യയിലാണ് പക്ഷിപ്പനി പരത്തുന്ന ഇന്‍ഫ്‌ളുവന്‍സ എ വൈറസിന്റെ വകഭേദമായ H5N8 വൈറസ് മനുഷ്യരില്‍ കണ്ടെത്തിയിരിക്കുന്നത്. എന്നാല്‍ മനുഷ്യരില്‍ നിന്നും മനുഷ്യരിലേയ്ക്ക് ഈ വൈറസ് പടരുന്നതായി തെളിവൊന്നും ലഭിച്ചിട്ടില്ലെന്നും, സംഭവം ലോകാരോഗ്യ സംഘടനയ്ക്ക് റിപ്പോര്‍ട്ട് ചെയ്തുവെന്നും റഷ്യന്‍ consumer health watchdog ആയ Rosprebbnadzor മേധാവി Anna Popova അറിയിച്ചു.

റഷ്യ, യൂറോപ്പ്, ചൈന, മിഡില്‍ ഈസ്റ്റ്, വടക്കന്‍ ആഫ്രിക്ക എന്നിവിടങ്ങളിലെ പക്ഷികളില്‍ H5N8 വൈറസ് ബാധ ഏതാനും മാസങ്ങളായി റിപ്പോര്‍ട്ട് ചെയ്യുന്നുണ്ട്. എന്നാല്‍ വൈറസിന്റെ വകഭേദമായ H5N1, H7N9, H9N2 എന്നീ വൈറസുകള്‍ മാത്രമാണ് മനുഷ്യരെ ബാധിക്കുന്നതായി ഇതുവരെ റിപ്പോര്‍ട്ട് ചെയ്തിരുന്നത്.

റഷ്യയിലെ തെക്കന്‍ പ്രദേശത്തെ പൗള്‍ട്രി പ്ലാന്റിലുള്ള ഏഴ് പേരിലാണ് H5N8 വൈറസ് സ്ഥിരീകരിച്ചത്. ഡിസംബറിലായിരുന്നു പ്ലാന്റില്‍ വൈറസ് ബാധ ഉണ്ടായത്. രോഗികള്‍ സുഖം പ്രാപിച്ച് വരികയാണ്.

വൈറസ് ബാധിച്ച ചത്തതോ, ജീവിച്ചതോ ആയ പക്ഷികളില്‍ നിന്ന് രോഗം പകരാം. എന്നാല്‍ നന്നായി വേവിച്ച ഇറച്ചി കഴിച്ചാല്‍ കുഴപ്പമില്ലെന്നാണ് വിദഗ്ദ്ധാഭിപ്രായം.

Share this news

Leave a Reply

%d bloggers like this: