കുടുംബ സുഹൃത്തിനെ ആക്രമിച്ച കേസ്: ട്രാൻസ്‌ജെൻഡർ യുവതിയെ ജയിലിലടയ്ക്കരുതെന്ന് ആവശ്യം

കുടുംബസുഹൃത്തിനെ ആക്രമിച്ച കേസില്‍ ട്രാന്‍സ്‌ജെന്‍ഡര്‍ യുവതിയെ ജയിലിലടയ്ക്കുന്നത്, യുവതിക്ക് ദോഷകരമാകുമെന്ന് കോടതിയില്‍ വാദം. ഡബ്ലിനിലെ James Street-ല്‍ 2017 ഡിസംബര്‍ 9-നാണ് ട്രാന്‍സ്‌ജെന്‍ഡര്‍ യുവതിയായ Shauna Cavanagh (മുമ്പ് അറിയപ്പെട്ടിരുന്നത് Sean Cavanagh) ഒരു ബാറിന് മുമ്പില്‍ വച്ചുള്ള വഴക്കിനിടെ കുടുംബസുഹൃത്തായ Thomas Coogan-നെ മുഖത്ത് ഇടിച്ച് പരിക്കേല്‍പ്പിച്ചത്. തലയോട്ടിക്ക് പൊട്ടലേറ്റതിനെത്തുടര്‍ന്ന് Thomas ദിവസങ്ങളോളം ICU-വില്‍ ചികിത്സയിലായിരുന്നു. അന്ന് പുരുഷനായിരുന്ന Shauna Cavanagh പിന്നീട് ലിംഗമാറ്റം നടത്തുകയായിരുന്നു. വിചാരണാവേളയില്‍ ഇവര്‍ കോടതിയില്‍ ജെന്‍ഡര്‍ സര്‍ട്ടിഫിക്കറ്റ് ഹാജരാക്കുകയും ചെയ്തു.

പരിക്കേറ്റ് Thomas Coogan സുഖം പ്രാപിച്ചെങ്കിലും പിന്നീട് ക്യാന്‍സര്‍ ബാധിതനായി മരണമടഞ്ഞു.

ബാറില്‍ വച്ച് രണ്ട് പേരുമായി വഴക്കുണ്ടാക്കിയ Cavanagh-യെ വീണ്ടും ബാറിലേയ്ക്ക് പോകുന്നത് തടഞ്ഞപ്പോഴായിരുന്നു ഇവര്‍ Thomas-നെ ആക്രമിച്ചത്. അതേസമയം Cavanagh തന്നെ മനപൂര്‍വ്വം ഉപദ്രവിച്ചതായിരുന്നില്ലെന്ന് കാട്ടി Thomas മരണശയ്യയില്‍ കോടതിക്ക് കത്തെഴുതിയിരുന്നു. Thomas-ന്റെ പങ്കാളി കൂടിയായ Cavanagh-യുടെ അമ്മായിയും ഇതേ അഭിപ്രായം ഗാര്‍ഡയോട് രേഖപ്പെടുത്തിയിരുന്നു. കോടതിയിലും ആക്രമിക്കപ്പെട്ടതായി ഇവര്‍ മൊഴി നല്‍കിയില്ല. അക്രമം നടന്ന ദിവസം അമിതമായി മദ്യപിച്ചിരുന്നതിനാല്‍ ഇമ്മിമഴവ സംഭവത്തെപ്പറ്റി ഒന്നും ഓര്‍ക്കുന്നില്ല.

സംഭവത്തിന് ശേഷം ലണ്ടനില്‍ സ്ത്രീയായി ജീവിച്ചുവരികയാണ് Cavanagh. എന്നാല്‍ അയര്‍ലണ്ടില്‍ അവര്‍ ഭീകരമായ സ്വത്വപ്രതിസന്ധി നേരിടുകയാണെന്നും അവര്‍ക്ക് വേണ്ടി ഹാജരായ അഭിഭാഷകന്‍ കോടതിയില്‍ പറഞ്ഞു. നിലവില്‍ സ്വത്വപ്രതിസന്ധി കാരണം ബുദ്ധിമുട്ടനുഭവിക്കുന്നതിനാല്‍, ട്രാന്‍സ്‌ജെന്‍ഡര്‍ വിഭാഗക്കാരെ ജയിലിലടയ്ക്കുക കൂടി ചെയ്യുന്നത് അവരുടെ മാനസികമായ ആരോഗ്യം തകര്‍ക്കുമെന്നും മറ്റുമുള്ള കാര്യങ്ങള്‍ അഭിഭാഷകന്‍ ചൂണ്ടിക്കാട്ടി. തുടര്‍ന്ന് കോടതി കേസ് വിധി പറയുന്നത് തിങ്കളാഴ്ചയിലേയ്ക്ക് മാറ്റി.

അയര്‍ലണ്ടിലെ ജയിലുകളില്‍ നിലവില്‍ ആകെ രണ്ട് ട്രാന്‍സ്‌ജെന്‍ഡര്‍ തടവുകാര്‍ മാത്രമാണ് ഉള്ളത്. ഇവരെ പ്രത്യേക സെല്ലുകളില്‍ മറ്റുള്ളവരുമായി ഇടപഴകാനാകാത്ത വിധമാണ് പാര്‍പ്പിച്ചിരിക്കുന്നത്.

Share this news

Leave a Reply

%d bloggers like this: