അയർലണ്ടിൽ പബ്ബുകളുടെ പ്രവൃത്തി സമയം നീട്ടും; മദ്യ വിൽപ്പന ലൈസൻസ് ലഭിക്കൽ എളുപ്പമാക്കും; പുതിയ പദ്ധതിയുമായി മന്ത്രി

നൈറ്റ് ക്ലബ്ബുകളുടെ പ്രവൃത്തിസമയം നീട്ടാനും, മദ്യ വില്‍പ്പനയ്ക്കുള്ള ലൈസന്‍സില്‍ മാറ്റം വരുത്തുന്നതുമടക്കമുള്ള പദ്ധതികളുമായി ഐറിഷ് നീതിന്യായ വകുപ്പ് മന്ത്രി Helen McEntee. കോവിഡിന് ശേഷം രാജ്യത്തെ രാത്രിജീവിതം കൂടുതല്‍ മെച്ചപ്പെടുത്തുക എന്ന ഉദ്ദേശ്യത്തോടെ അവതരിപ്പിക്കപ്പെടുന്ന പദ്ധതി, മന്ത്രി ഈ ആഴ്ച സഭയില്‍ ചര്‍ച്ചയ്ക്ക് വയ്ക്കും.

നൈറ്റ് ക്ലബ്ബുകള്‍, ലേറ്റ് ബാറുകള്‍ എന്നിവയുടെ പ്രവൃത്തി സമയം നീട്ടുകയാണ് പദ്ധതിയിലെ പ്രധാന നിര്‍ദ്ദേശങ്ങളിലൊന്ന്. നേരത്തെ തന്നെ ഈ ആവശ്യം നിലനില്‍ക്കുന്നുണ്ട്. നിലവില്‍ ഇവയ്ക്ക് ഏതെങ്കിലും പരിപാടിയുമായി ബന്ധപ്പെട്ട് കൂടുതല്‍ സമയം പ്രവര്‍ത്തിക്കണമെങ്കില്‍ ജില്ലാ കോടതിയില്‍ നിന്നും special exemption order വാങ്ങണമെന്നാണ് നിയമം.

മദ്യ വില്‍പ്പനയ്ക്കുള്ള ലൈസന്‍സ് നല്‍കലും കൂടുതല്‍ ലളിതമാക്കാന്‍ പദ്ധതിയില്‍ നിര്‍ദ്ദേശമുണ്ട്. ഒപ്പം കാറ്ററിങ് കമ്പനികള്‍ക്ക് ലൈസന്‍സ് ലഭിക്കുന്നതും എളുപ്പമാക്കും.

കോവിഡ് വലിയ ആഘാതം സൃഷ്ടിച്ച മേഖലയ്ക്ക് പുതിയ പദ്ധതി സഹായമാകുമെന്നാണ് കരുതുന്നതെന്ന് മന്ത്രി McEntee പറഞ്ഞു. അതേസമയം പബ്ബുകളും റസ്റ്ററന്റുകളും വേനല്‍ക്കാലം പകുതി വരെ തുറന്നേക്കില്ലെന്ന് പ്രധാനമന്ത്രി മീഹോള്‍ മാര്‍ട്ടിന്‍ കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു.

Share this news

Leave a Reply

%d bloggers like this: