അനിശ്ചിതത്വം തുടരുന്നു, സെക്കന്ററി സ്കൂളുകൾ ഈസ്റ്ററിന് ശേഷം തുറക്കുമോ ?

സെക്കന്‍ഡറി സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ സ്‌കൂളുകളില്‍ തിരികെയെത്തുന്നത് ഏപ്രില്‍ 12 വരെയെങ്കിലും നീളാന്‍ സാധ്യത. അടച്ചിട്ട സ്‌കൂളുകള്‍ തുറക്കുന്നത് സംബന്ധിച്ച് സര്‍ക്കാരും സ്‌കൂള്‍ സ്റ്റാഫ് യൂണിയനുകളും തമ്മില്‍ നടക്കുന്ന ചര്‍ച്ചയില്‍ ഇത് സംബന്ധിച്ച് ഇന്ന് ഔദ്യോഗിക പ്രഖ്യാപനമുണ്ടാകുമെന്നാണ് കരുതുന്നത്. ഇന്നത്തെ മന്ത്രിസഭാ യോഗത്തിന് ശേഷമാകും പ്രഖ്യാപനം.

അതേസമയം പ്രൈമറി സ്‌കൂളുകള്‍ മാര്‍ച്ച് 1 മുതല്‍ ഘട്ടം ഘട്ടമായി തുറക്കാനാണ് നിലവിലെ തീരുമാനം. പുറകെ ലീവിങ് സെര്‍ട്ട് വിദ്യാര്‍ത്ഥികളും ക്ലാസുകളിലെത്തും. ഇവര്‍ക്ക് പിന്നാലെ തേര്‍ഡ്, ഫിഫ്ത് ഗ്രേഡ് വിദ്യാര്‍ത്ഥികള്‍ക്കും ക്ലാസ് ആരംഭിക്കാനാണ് തീരുമാനമെങ്കിലും മാര്‍ച്ച് 26-ന് ഈസ്റ്റര്‍ അവധി ആരംഭിക്കുന്നതിനാല്‍ ഇവര്‍ സ്‌കൂളുകളിലെത്താന്‍ ഏപ്രില്‍ 12 വരെ കാത്തിരിക്കേണ്ടിവരും.

സ്‌കൂളുകളിലെത്തുന്ന അദ്ധ്യാപകര്‍ക്കും വിദ്യാര്‍ത്ഥികള്‍ക്കും കോവിഡ് ടെസ്റ്റ് നടത്തണമെന്ന് National Association of Principals and Deputy Principals (NAPD) പ്രസിഡന്റ് Michael Cregan ആവശ്യപ്പെട്ടിട്ടുണ്ട്.

Share this news

Leave a Reply

%d bloggers like this: