ജാഗ്രത: കോർക്കിലെ കെറിയിലും കനത്ത മഴയ്ക്കും വെള്ളപ്പൊക്കത്തിനും സാധ്യത

കോര്‍ക്കിലും കെറിയിലും മഴയെത്തുടര്‍ന്ന് വെള്ളപ്പൊക്കമുണ്ടായേക്കാമെന്ന മുന്നറിയിപ്പുമായി Met Eireann. കഴിഞ്ഞ ദിവസം രാത്രി മുതല്‍ പ്രദേശങ്ങളില്‍ യെല്ലോ വാണിങ് നിലനില്‍ക്കുന്നുണ്ട്.

ഞായറാഴ്ച രാത്രി മുതല്‍ 48 മണിക്കൂര്‍ നേരം ജാഗ്രത പുലര്‍ത്താനായിരുന്നു കോര്‍ക്ക് സിറ്റി നിവാസികള്‍ക്കുള്ള മുന്നറിയിപ്പ്. Cork City Flood Response Group വെള്ളപ്പൊക്കത്തെ നേരിടാന്‍ തയ്യാറെടുത്തിരിക്കുകയാണ്. പ്രദേശത്ത് 80 മില്ലിമീറ്റര്‍ വരെ മഴ പെയ്‌തേക്കുമെന്നാണ് അധികൃതര്‍ മുന്നറിയിപ്പ് നല്‍കുന്നത്.

ഇന്ന് രാത്രി വരെ മഴയെത്തുടര്‍ന്ന് കോര്‍ക്കില്‍ ഓറഞ്ച് വാണിങ് ആണ്. ബുധനാഴ്ച ഉച്ച വരെ വെള്ളപ്പൊക്ക ഭീഷണി നിലനില്‍ക്കുമെന്നാണ് കരുതുന്നത്. River Lee, Shournagh in Cloghroe, the Bride in Blackpool, the Curraheen, the Glashaboy River through Glanmire, the Tramore River through Togher എന്നീ നദികള്‍ കരകവിഞ്ഞൊഴുകാന്‍ സാധ്യതയുണ്ട്. പ്രദേശത്തെ Inniscarra ഡാം തുറന്നതും വെള്ളപ്പൊക്ക ഭീഷണി ഉയര്‍ത്തുന്നുണ്ട്. ഇത്തരത്തില്‍ ഡാം തുറന്നതിനെത്തുടര്‍ന്ന് 2009-ല്‍ നഗരം വെള്ളപ്പൊക്കത്തില്‍ അകപ്പെട്ടിരുന്നു.

അപകടസാധ്യത തോന്നിയാല്‍ പ്രദേശവാസികള്‍ക്ക് 021 492 4000 (from 9am-5pm), council’s out-of-hours emergency number at 021 496 6512 എന്നീ നമ്പറുകളില്‍ അധികൃതരെ ബന്ധപ്പെടാം. Sand bag, gel bag എന്നിവ Tramore Valley Civic Amenity Site, Anglesea Terrace എന്നിവിടങ്ങളില്‍ ലഭ്യമാണ്. മരം വീഴ്ച, വെള്ളപ്പൊക്കം എന്നിവ സംഭവിച്ചാല്‍ കോര്‍ക്കുകാര്‍ 021 4800048 നമ്പറില്‍ കൗണ്‍സിലിനെ ബന്ധപ്പെടണം.

അതേസമയം കെറിയില്‍ 50 മുതല്‍ 80 മില്ലിമീറ്റര്‍ വരെയാണ് മഴ പ്രതീക്ഷിക്കുന്നത്. ഇത് റോഡുകളില്‍ വെള്ളം കയറാന്‍ കാരണമാകും. ഇവിടെ ഓറഞ്ച് അലര്‍ട്ട് പുറപ്പെടുവിച്ചിട്ടുണ്ട്. അപകടം സംഭവിച്ചാല്‍ പ്രദേശവാസികള്‍ക്ക് 066 718 3588 എന്ന നമ്പറില്‍ അധികൃതരെ അറിയിക്കാം.

Share this news

Leave a Reply

%d bloggers like this: